കർഷക സമരത്തിന് പിന്തുണയുമായി പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ; സമരവേദിയിൽ നേരിട്ടെത്തി കെജ്രിവാൾ

കാർഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ജന്തർമന്ദിറിൽ പ്രതിഷേധിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. അതേസമയം കർഷക സമരത്തിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി
 

കാർഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ജന്തർമന്ദിറിൽ പ്രതിഷേധിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. അതേസമയം കർഷക സമരത്തിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമരവേദിയായ സിംഘുവിൽ നേരിട്ടെത്തി

സമരത്തിനുള്ള ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയപിന്തുണയും ഇതുവഴി കെജ്രിവാൾ അറിയിച്ചു. നാളത്തെ ഭാരത് ബന്ദിനും ആം ആദ്മി പാർട്ടിയുടെ പിന്തുണ കെജ്രിവാൾ പ്രഖ്യാപിച്ചു. ആപ്പിനെ കൂടാതെ ശിരോമണി അകാലിദൾ അടക്കമുള്ള പാർട്ടികളും ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കാർഷിക നിയമത്തെ ചൊല്ലി എൻഡിഎ മുന്നണി വിട്ട പാർട്ടിയാണ് ശിരോമണി അകാലിദൾ

ഭാരത് ബന്ദിന്റെ ഭാഗമായി നാളെ കൂടുതൽ കർഷകർ പ്രതിഷേധവുമായി ഡൽഹിയിലേക്ക് എത്തും. മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും സമരക്കാർക്കൊപ്പം ചേരും.