ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി; നടപടി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനകൾക്കായാണ് ആസാദിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആസാദിന്റെ
 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനകൾക്കായാണ് ആസാദിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു

ഡിസംബർ 21നാണ് ഡൽഹി ജമാ മസ്ദിജ് പരിസരത്ത് നിന്നും ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു. തീഹാർ ജയിലിൽ കഴിഞ്ഞിരുന്ന ആസാദിന്റെ ആരോഗ്യനില ഗുരുതരമായിട്ടും അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു.

ആസാദിന് വൈദ്യസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ആസാദ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തിയാണെന്നും രണ്ടാഴ്ചയിലൊരിക്കൽ രക്തം മാറ്റേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ പക്ഷാഘാതമോ ഹൃദയാഘാതമോ സംഭവിക്കാൻ ഇടയുണ്ടെന്നും ഡോക്ടർ ഹർജിത് സിംഗ് ഭട്ടി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായതും ആസാദിനെ ആശുപത്രിയിലേക്ക് മാറ്റിയതും