ജമ്മു കാശ്മീരിലെ അനന്തനാഗിൽ തീവ്രവാദികളുടെ ഗ്രനേഡാക്രമണം; പത്ത് പേർക്ക് പരുക്ക്

ജമ്മു കാശ്മീരിലെ അനന്ത് നാഗിൽ തീവ്രവാദികളുടെ ഗ്രനേഡാക്രമണം. ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്കാണ് ആക്രമണം നടന്നത്. 10 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. കനത്ത സുരക്ഷാ വലയത്തിലുള്ള ഓഫീസിലേക്ക് എറിഞ്ഞ
 

ജമ്മു കാശ്മീരിലെ അനന്ത് നാഗിൽ തീവ്രവാദികളുടെ ഗ്രനേഡാക്രമണം. ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്കാണ് ആക്രമണം നടന്നത്. 10 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു.

കനത്ത സുരക്ഷാ വലയത്തിലുള്ള ഓഫീസിലേക്ക് എറിഞ്ഞ ഗ്രനേഡ് റോഡ് സൈഡിലാണ് വീണു പതിച്ചത്. ഇതിനാൽ വൻ ദുരന്തം വഴിമാറുകയായിരുന്നു. മാധ്യമപ്രവർത്തകരും പോലീസും 12 വയസ്സുള്ള കുട്ടിയുമടക്കമാണ് പത്ത് പേർക്ക് പരുക്കേറ്റത്.