ജാർഖണ്ഡിൽ ബിജെപിയുടെ മുൻ എംഎൽഎ കോൺഗ്രസിൽ ചേർന്നു

ജാർഖണ്ഡിൽ ബിജെപി മുൻ എംഎൽഎ കോൺഗ്രസിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഉമാശങ്കർ അകേല ബിജെപി വിട്ടത്. ജെപിസിസി പ്രസിഡന്റ്
 

ജാർഖണ്ഡിൽ ബിജെപി മുൻ എംഎൽഎ കോൺഗ്രസിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഉമാശങ്കർ അകേല ബിജെപി വിട്ടത്.

ജെപിസിസി പ്രസിഡന്റ് രാമേശ്വർ ഉറാവിന്റെയും എഐസിസി നേതാവ് ആർ പി എൻ സിംഗിന്റെയും സാന്നിധ്യത്തിലായിരുന്നു അകേലയുടെ പാർട്ടി പ്രവേശനം. ബർഹിയിൽ നിന്ന് മത്സരിക്കാൻ വീണ്ടും സീറ്റ് നൽകാതിരുന്നതിനെ തുടർന്നാണ് ഉമാശങ്കർ പാർട്ടി വിട്ടത്.

2009ൽ എംഎൽഎയായിരുന്ന അകേല കഴിഞ്ഞ തവണ കോൺഗ്രസിന്റെ മനോജ് യാദവിനോട് പരാജയപ്പെടുകയായിരുന്നു. മനോജ് യാദവ് അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇത്തവണ ബർഹിയിൽ കോൺഗ്രസിന് വേണ്ടി ഉമാശങ്കർ മത്സരിച്ചേക്കും. അഞ്ച് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.