ഡല്‍ഹിയില്‍ മലയാളികളായ അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍

ഡല്ഹിയില് മലയാളികളായ അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. എറണാകുളം സ്വദേശികളായ സുമിത വാത്സ്യ മകള് സമൃത വാത്സ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഡല്ഹിയിലെവസുന്ധര എന്ക്ലെവിലുള്ള ഇവരുടെ അപാര്ട്ട്മെന്റില്
 

ഡല്‍ഹിയില്‍ മലയാളികളായ അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സുമിത വാത്സ്യ മകള്‍ സമൃത വാത്സ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെവസുന്ധര എന്‍ക്ലെവിലുള്ള ഇവരുടെ അപാര്‍ട്ട്‌മെന്റില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഇവരുടെ വീട്ട് ജോലിക്കാരി എത്തിയപ്പോള്‍ ആണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ന്യൂ അശോക് നഗര്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ട് പോയി.