ഡോ. ബി ആര്‍ അംബേദ്കറുടെ വസതിക്ക് നേരെ ആക്രമണം

സ്വാതന്ത്ര്യ സമരസേനാനിയും ഭരണഘടനാ ശില്പ്പിയുമായ ഡോ. ബി ആര് അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്
 

സ്വാതന്ത്ര്യ സമരസേനാനിയും ഭരണഘടനാ ശില്‍പ്പിയുമായ ഡോ. ബി ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിലെ ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു

സംഭവത്തില്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അപലപിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം ആരും പ്രകോപനത്തിന് മുതിരരുതെന്ന് അംബേദ്കറുടെ ചെറുമക്കളായ പ്രകാശ്, ബീംറാവു എന്നിവര്‍ ആവശ്യപ്പെട്ടു.