ഡൽഹിയിലെ കലാപ ബാധിത പ്രദേശത്ത് നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണസംഖ്യ 46 ആയി

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപ ബാധിത പ്രദേശത്ത് നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 46 ആയി. മൃതദേഹങ്ങളിലൊന്ന് ഗോകൽപുരിയിലെ ഒരു കനാലിൽ നിന്ന് കണ്ടെത്തി.
 

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപ ബാധിത പ്രദേശത്ത് നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 46 ആയി. മൃതദേഹങ്ങളിലൊന്ന് ഗോകൽപുരിയിലെ ഒരു കനാലിൽ നിന്ന് കണ്ടെത്തി. രണ്ടുപേരെ ഭാഗീരതി വിഹാർ കനാലിൽ നിന്ന് കണ്ടെടുത്തതായി ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തെ ഗുരു തേഗ് ബഹാദൂർ ആശുപത്രിയിൽ 38 പേരും എൽഎൻജെപി ആശുപത്രിയിൽ 3 പേരും മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. അതിലൊരാൾ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.

നാല് ദിവസം നീണ്ട കലാപത്തിൽ 200 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മുതിർന്ന ഉദ്യോഗസ്ഥരായ അമിത് ശർമ, അനുജ് കുമാർ എന്നിവരുൾപ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.

അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ചിന് കീഴിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്.

ബജറ്റ് സെഷന്റെ രണ്ടാം ഭാഗത്തിനായി പാർലമെന്റ് നാളെ ആരംഭിക്കുമ്പോൾ, കോൺഗ്രസ് ഈ വിഷയം ഉന്നയിക്കുമെന്നും പൊലീസ് വീഴ്ച വരുത്തിയതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. അടിസ്ഥാന സ്ഥിതിഗതികൾ മനസ്സിലാക്കാൻ പാർട്ടി അഞ്ചംഗ സംഘത്തെ വ്യാഴാഴ്ച പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കളും മന്ത്രിമാരും നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ഡൽഹി കലാപത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം