തഞ്ചാവൂരിൽ തിരുവള്ളൂർ പ്രതിമക്ക് നേരെ ആക്രമണം; ചാണകവെള്ളം തളിച്ചു

തഞ്ചാവൂരിൽ തിരുവള്ളൂർ പ്രതിമക്ക് നേരെ ആക്രമണം. പ്രതിമയിൽ ഒരു സംഘം ചാണകം തളിഞ്ഞു. പിള്ളയാർപട്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് സമീപം സ്ഥാപിച്ച പ്രതിമയിലാണ് സാമൂഹ്യവിരുദ്ധർ ചാണകം തളിച്ചത്.
 

തഞ്ചാവൂരിൽ തിരുവള്ളൂർ പ്രതിമക്ക് നേരെ ആക്രമണം. പ്രതിമയിൽ ഒരു സംഘം ചാണകം തളിഞ്ഞു. പിള്ളയാർപട്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് സമീപം സ്ഥാപിച്ച പ്രതിമയിലാണ് സാമൂഹ്യവിരുദ്ധർ ചാണകം തളിച്ചത്.

പ്രതിമയുടെ കണ്ണ് പേപ്പർ ഉപയോഗിച്ച് മൂടിയ നിലയിലുമായിരുന്നു. പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവരെത്തിയാണ് പ്രതിമ വൃത്തിയാക്കിയത്. തുടർന്ന് പ്രതിമയിൽ പോലീസ് ഉദ്യോഗസ്ഥർ പൂമാലയും ചാർത്തി.

തിരുവള്ളൂരിനെ ഈയടുത്ത് കാവി വസ്ത്രവും രുദ്രാക്ഷവും ധരിപ്പിച്ചുള്ള ചിത്രങ്ങൾ ബിജെപി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ഡിഎംകെയും സിപിഐഎമ്മും രംഗത്തുവരികയും ചെയ്തു. തിരുവള്ളൂരിനെ ഹിന്ദുവാദിയായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് നിരവധി കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.