തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി നേതാക്കൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകണം

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കൾ ഇന്ന് തിരഞ്ഞടുപ്പ് കമ്മീഷന് വിശദീകരണം നൽകണം. കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂർ, പർവേശ് വെർമ്മ എം.പി
 

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കൾ ഇന്ന് തിരഞ്ഞടുപ്പ് കമ്മീഷന് വിശദീകരണം നൽകണം. കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂർ, പർവേശ് വെർമ്മ എം.പി എന്നിവരോട് വ്യാഴാഴ്ച പന്ത്രണ്ട് മണിക്കുള്ളിൽ വിശദീകരണം നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിടുണ്ട്. രണ്ടുപേരെയും ബി.ജെ.പിയുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണണെന്ന് ഉത്തരവിട്ട് ബി.ജെ.പിക്ക് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു

രാജ്യത്തെ ഒറ്റുകാരെ വെടിവച്ചു കൊല്ലണമെന്ന് മുദ്രാവാക്യം വിളിപ്പിക്കാൻ അനുരാഗ് ഠാക്കൂർ പ്രേരിപ്പിക്കുകയായിരുന്നു. ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്കെതിരെയും അരവിന്ദ് കെജ്രിവാളിനെതിരെയും നടത്തിയ വർഗീയ പരാമർശത്തിലാണ് പർവേശ് വെർമ്മയോട് വിശദീകരണം തേടിയിട്ടുള്ളത്. ഷഹീൻ ബാഗിൽ സമരം ചെയ്യുന്നവർ വീടുകളിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്നായിരുന്നു പർവേശ് വെർമ്മയുടെ വിവാദ പരാമർശം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും എട്ട് ബി.ജെ.പി എം.പിമാർക്കുക്കെതിരെ ആം ആദ്മി പാർട്ടി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ദില്ലിയിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.