തിരുച്ചിറപ്പള്ളി ജ്വല്ലറിയിലെ വൻ മോഷണം: അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 50 കോടിയുടെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ ജാർഖണ്ഡ് സ്വദേശികളായ അഞ്ച് പേർ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. മോഷണത്തിൽ
 

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 50 കോടിയുടെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ ജാർഖണ്ഡ് സ്വദേശികളായ അഞ്ച് പേർ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. മോഷണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇവരെ തിരുച്ചിറപ്പള്ളിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ജ്വല്ലറിയുടെ പിന്നിലെ ഭിത്തി തുരന്നാണ് സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. നഗരമധ്യത്തിലെ ലളിതാ ജ്വല്ലറിയിലാണ് മോഷണം. അഞ്ച് ലോക്കറുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് ആഭരണങ്ങൾ കൈവശപ്പെടുത്തിയത്. തെളിവുകൾ നശിപ്പിക്കാൻ ജ്വല്ലറിക്കകം മുളകു പൊടി വിതറിയിരുന്നു.