തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറി കുത്തിത്തുറന്ന് വൻ മോഷണം; 50 കോടിയുടെ സ്വർണം കവർന്നു

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറി കുത്തിത്തുറന്ന് വൻ കവർച്ച. 50 കോടി രൂപ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചു. ഭിത്തി തുരന്നാണ് മോഷ്ടാക്കൾ ലളിത ജ്വല്ലറിയിൽ കടന്നത്. മുഖം മൂടി
 

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറി കുത്തിത്തുറന്ന് വൻ കവർച്ച. 50 കോടി രൂപ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചു. ഭിത്തി തുരന്നാണ് മോഷ്ടാക്കൾ ലളിത ജ്വല്ലറിയിൽ കടന്നത്. മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ജ്വല്ലറിയുടെ പുറകുവശത്തെ ഭിത്തി തുരന്നാണ് മോഷ്ടക്കാൾ അകത്തു കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥർ മുൻ വശത്തുണ്ടായിരുന്നുവെങ്കിലും ഇവർ സംഭവമറിഞ്ഞില്ല.