ദ്വീപുകാരല്ലാത്തവർ പുറത്തുപോകണം: വിവാദ ഉത്തരവ് ലക്ഷദ്വീപിൽ നടപ്പാക്കി തുടങ്ങി

ലക്ഷദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് പുറത്തുപോകണമെന്ന അഡ്മിനിസ്ട്രേഷന്റെ വിവാദ ഉത്തരവ് നടപ്പാക്കി തുടങ്ങി. കേരളത്തിൽ നിന്നുള്ള തൊഴിലാളികൾ അടക്കമുള്ളവർ ദ്വീപിൽ നിന്ന് മടങ്ങിത്തുടങ്ങി. ലക്ഷദ്വീപ് യാത്രക്ക് സന്ദർശക പാസ്
 

ലക്ഷദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് പുറത്തുപോകണമെന്ന അഡ്മിനിസ്‌ട്രേഷന്റെ വിവാദ ഉത്തരവ് നടപ്പാക്കി തുടങ്ങി. കേരളത്തിൽ നിന്നുള്ള തൊഴിലാളികൾ അടക്കമുള്ളവർ ദ്വീപിൽ നിന്ന് മടങ്ങിത്തുടങ്ങി. ലക്ഷദ്വീപ് യാത്രക്ക് സന്ദർശക പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മെയ് 29നാണ് ഉത്തരവിറക്കിയത്

ജൂൺ ആറിന് ശേഷം എ ഡി എമ്മിന്റെ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമേ ദ്വീപിൽ തുടരാനാകൂ. തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയവർക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ശക്തമാകുമെന്ന് വ്യക്തമായതോടെ തൊഴിലാളികൾ അടക്കമുള്ളവർ കൂട്ടത്തോടെ മടങ്ങുകയാണ്

എ ഡി എം പാസ് പുതുക്കി നൽകുന്നില്ലെന്ന പരാതിയാണുയരുന്നത്. എന്നാൽ ദ്വീപ് ജനതയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സേവ് ലക്ഷദ്വീപ് ഫോറം ആരോപിക്കുന്നു. ബിജെപിക്കാരനായ അഡ്മിസ്‌ട്രേറ്ററുടെ വികലമായ നയങ്ങൾക്കെതിരെ ദ്വീപ് വാസികൾ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ നീക്കം.