{"vars":{"id": "89527:4990"}}

നടി രാകുൽ പ്രീതിന്റെ സഹോദരൻ കൊക്കെയ്‌നും 35 ലക്ഷം രൂപയുമായി പിടിയിൽ

 
[ad_1]

ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം രാകുൽ പ്രീത് സിംഗിന്റെ സഹോദരൻ അമൻ പ്രീത് സിംഗ് അറസ്റ്റിൽ. തെലങ്കാന പോലീസാണ് അമൻ പ്രീത് സിംഗിനെയും മറ്റ് ഒമ്പത് പേരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 199 ഗ്രാം കൊക്കെയ്ൻ കണ്ടെത്തി

പിടിയിലായവരിൽ ഒരു നൈജീരിയൻ സ്വദേശിയുമുണ്ട്. തെലങ്കാന ലഹരിവിരുദ്ധ ബ്യൂറോയും സൈബറാബാദ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിശാൽ നഗറിലെ ഫ്‌ളാറ്റിൽ നിന്ന് ഇവർ പിടിയിലായത്. 35 ലക്ഷം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്

നൈജീരിയൻ സ്വദേശിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ലഹരിമരുന്നുമായി ഫ്‌ളാറ്റിലെത്തിയത്. അനികേത് റെഡ്ഡി, പ്രസാദ്, മധുസൂദൻ, നിഖിൽ ദമൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കൊക്കെയ്ൻ ഇവർക്ക് കൈമാറിയ നൈജീരീയൻ സ്വദേശി ജോവാന ഗോമസ്, അല്ലം സത്യ വെങ്കിട ഗൗതം, അസീസ് നൊഹീം, മുഹമ്മദ് മഹബൂബ് ഷെരീഫ്, സനാ ബോയ്‌ന വരുൺകുമാർ എന്നിവരും അറസ്റ്റിലായി.
 


[ad_2]