{"vars":{"id": "89527:4990"}}

നീറ്റ് പിജി പരീക്ഷാ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ഓഗസ്റ്റ് 11ന്

 
[ad_1]

നീറ്റ് പിജി പരീക്ഷാ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 11നാണ് പരീക്ഷ നടക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ ഇൻ മെഡിക്കൽ സയൻസ് അറിയിച്ചു. വ്യക്തമായ കാരണമില്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു

നിലവിലെ പരീക്ഷാക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമെന്നാണ് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ വിശദീകരിച്ചത്. നീറ്റ് നെറ്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ പരീക്ഷാ നടത്തിപ്പിന് സംസ്ഥാനങ്ങളുടെ സഹകരണം കേന്ദ്രം തേടിയിട്ടുണ്ട്

പരീക്ഷാ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഇതിലൊരാൾ പോലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നും കേന്ദ്രം നിർദേശിച്ചു.
 


[ad_2]