നേതൃത്വത്തിനെതിരെ വിമർശനം: ബീഹാർ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ കയ്യാങ്കളി

ബിഹാറിലെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ കയ്യാങ്കളി. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിലാണ് കയ്യാങ്കളിയുണ്ടായത്. സഭാ നേതാവിനെ തെരഞ്ഞെടുക്കാൻ വിളിച്ചു യോഗമാണ് സംഘർഷത്തിൽ കലാശിച്ചത് പട്ന സദാഖത്ത്
 

ബിഹാറിലെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ കയ്യാങ്കളി. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിലാണ് കയ്യാങ്കളിയുണ്ടായത്. സഭാ നേതാവിനെ തെരഞ്ഞെടുക്കാൻ വിളിച്ചു യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്

പട്‌ന സദാഖത്ത് ആശ്രമത്തിൽ വെച്ചാണ് 19 എംഎൽഎമാരുടെ യോഗം ചേർന്നത്. പതിനേഴ് പേരാണ് യോഗത്തിൽ പങ്കെടുത്തത്. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും യോഗത്തിൽ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ വീഴ്ച കൊണ്ടാണെന്ന് ഒരു വിഭാഗം ആരോപിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമായത്

രണ്ട് എംഎൽഎമാർ യോഗത്തിന് എത്താതിരുന്നതും ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ചില കോൺഗ്രസ് അംഗങ്ങൾ ജെഡിയുവിൽ ചേരുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.