നോട്ടുനിരോധനം സമ്പൂർണപരാജയം; ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും പ്രിയങ്ക ഗാന്ധി

നോട്ടുനിരോധനത്തിന്റെ മൂന്നാം വാർഷികത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നോട്ടുനിരോധനം സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞു. രാജ്യത്തെ സാമ്പത്തിക രംഗം തന്നെ
 

നോട്ടുനിരോധനത്തിന്റെ മൂന്നാം വാർഷികത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നോട്ടുനിരോധനം സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞു. രാജ്യത്തെ സാമ്പത്തിക രംഗം തന്നെ ഇല്ലാതാക്കിയെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു

നോട്ടുനിരോധനം നടപ്പാക്കിയിട്ട് മൂന്ന് വർഷമായി രാജ്യത്തെ അനീതികളെ ഇല്ലാതാക്കിയ നടപടിയെന്ന സർക്കാരിന്റെ വാദം അവരെ തന്നെ തിരിച്ചടിക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാകുമോയെന്നും പ്രിയങ്ക ചോദിച്ചു

ഡിമോണിറ്റൈസേഷൻ ഡിസാസ്റ്റർ എന്ന ഹാഷ് ടാഗോടെയാണ് പ്രിയങ്കയുടെ ട്വീറ്റ്. 2016 നവംബർ 8നാണ് 500ന്റെയും 1000ന്റെയും നോട്ടുകൾ നിരോധിച്ചത്.