പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെയും തീവ്രവാദികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഒരാളെയും സൈന്യം വധിച്ചു. ശനിയാഴ്ച രാവിലെ പുൽവാമയിലെ അവന്തിപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്.
Apr 25, 2020, 10:45 IST
ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെയും തീവ്രവാദികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഒരാളെയും സൈന്യം വധിച്ചു. ശനിയാഴ്ച രാവിലെ പുൽവാമയിലെ അവന്തിപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്.
മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഷോപിയാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.