പേര് മറന്നു പോയതു കൊണ്ടാണ് അവരെ ഐറ്റം എന്ന് വിളിച്ചത്; വിശദീകരണവുമായി കമൽനാഥ്

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി ഇമർതി ദേവിയെ ഐറ്റം എന്ന് വിശേഷിപ്പിച്ചതിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്. ബിജെപി സ്ഥാനാർഥിയുടെ പേര് മറന്നു
 

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി ഇമർതി ദേവിയെ ഐറ്റം എന്ന് വിശേഷിപ്പിച്ചതിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്. ബിജെപി സ്ഥാനാർഥിയുടെ പേര് മറന്നു പോയതിനാലാണ് ഇവരെ ഐറ്റം എന്ന് വിളിച്ചതെന്ന് കമൽനാഥ് പറഞ്ഞു

അപമാനിക്കാൻ വേണ്ടിയല്ല അങ്ങനെ പറഞ്ഞത്. അവരുടെ പേര് മറന്നുപോയി. സ്ഥാനാർഥി പട്ടികയിൽ ഐറ്റം നമ്പർ 1, ഐറ്റം നമ്പർ 2 എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ട്. അത് അപമാനിക്കലാണോയെന്നും കമൽനാഥ് ചോദിച്ചു

കമൽനാഥിന്റെ പരാമർശത്തെ രാഹുൽ ഗാന്ധി തള്ളിക്കളഞ്ഞിരുന്നു. ഇത്തരം പ്രയോഗങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും സ്വന്തം പാർട്ടി നേതാവാണെന്ന് കരുതി വിമർശിക്കാതിരിക്കില്ലെന്നും രാഹുൽ വയനാട്ടിൽ പറഞ്ഞിരുന്നു.