ബലാത്സംഗക്കേസിലെ പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; വനിതാ സബ് ഇൻസ്പെക്ടർ അറസ്റ്റിൽ

ഗുജറാത്തിൽ ബലാത്സംഗക്കേസിലെ പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അഹമ്മദാബാദിലെ വനിതാ പൊലീസ് സബ് ഇൻസ്പെക്ടറെ (പിഎസ്ഐ) അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ സാമൂഹിക വിരുദ്ധ
 

ഗുജറാത്തിൽ ബലാത്സംഗക്കേസിലെ പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അഹമ്മദാബാദിലെ വനിതാ പൊലീസ് സബ് ഇൻസ്പെക്ടറെ (പിഎസ്ഐ) അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ സാമൂഹിക വിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം കുറ്റം ചുമത്താതിരിക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

അഹമ്മദാബാദ്-വെസ്റ്റ് മഹിള പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ശ്വേത ജഡേജയ്‌ക്കെതിരെയാണ് ബലാത്സംഗക്കേസിലെ പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച് കേസെടുത്തത്.

അഹമ്മദാബാദിലെ ഒരു സ്വകാര്യ കമ്പനിയിലെ രണ്ട് വനിതാ ജീവനക്കാർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കെനാൽ ഷാക്കെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച് പരാതി നൽകിയതായി എഫ്.ഐ.ആറിൽ പറയുന്നു.

2019 ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ അന്വേഷണം നടത്തുന്ന കെനാൽ ഷായുടെ സഹോദരൻ ഭാവേഷിൽ നിന്നാണ് 35 ലക്ഷം രൂപ ശ്വേത ജഡേജ ആവശ്യപ്പെട്ടത്. കൈക്കൂലി ആവശ്യപ്പെട്ട് ശ്വേത ജഡേജ ഭാവേഷിനെ വിളിക്കുകയും ഇരു കൂട്ടരും 20 ലക്ഷം രൂപയ്ക്ക് സമ്മതിക്കുകയും ചെയ്തു.

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ (പി.എ.എസ.എ) നിയമപ്രകാരം കെനാൽ ഷാക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ പണം ആവശ്യപ്പെട്ടു, ഈ നിയമപ്രകാരം ഒരു പ്രതിയെ ജന്മനാട്ടിനു പുറത്തുള്ള ജയിലിലേക്ക് പൊലീസിന് അയയ്ക്കാൻ കഴിയും.