ബിജെപി 30 കോടി വാഗ്ദാനം ചെയ്തു, വേണ്ടെന്ന് പറഞ്ഞപ്പോൾ 5 കോടി വീട്ടിൽ വെച്ചിട്ട് പോയി: ജെഡിഎസ് എംഎൽഎ

ബിജെപി തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തതായി ജെ ഡി എസ് എംഎൽഎ നിയമസഭയിൽ വെളിപ്പെടുത്തി. ജെഡിഎസ് എംഎൽഎയായ ശ്രീനിവാസ് ഗൗഡയുടേതാണ് വെളിപ്പെടുത്തൽ. അശ്വഥ് നാരായൺ,
 

ബിജെപി തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തതായി ജെ ഡി എസ് എംഎൽഎ നിയമസഭയിൽ വെളിപ്പെടുത്തി. ജെഡിഎസ് എംഎൽഎയായ ശ്രീനിവാസ് ഗൗഡയുടേതാണ് വെളിപ്പെടുത്തൽ. അശ്വഥ് നാരായൺ, വിശ്വനാഥ്, യോഗേശ്വർ എന്നീ ബിജെപി നേതാക്കളാണ് തനിക്ക് പണം വാഗ്ദാനം ചെയ്തത്. വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി രൂപ വീട്ടിൽ വെച്ചിട്ട് പോയെന്നും ശ്രീനിവാസ് ഗൗഡ നിയമസഭയെ അറിയിച്ചു

വിശ്വാസ വോട്ടെടുപ്പിന് മുമ്പായുള്ള ചർച്ചയിലാണ് ശ്രീനിവാസ് ഗൗഡ ഇക്കാര്യം അറിയിച്ചത്. ഒരു മാധ്യമപ്രവർത്തകൻ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി ചർച്ചക്കിടെ മന്ത്രി ജി ടി ദേവഗൗഡയും സഭയെ അറിയിച്ചു.