ബിജെപി നേതാക്കൾക്കൊപ്പം വേദി പങ്കിട്ട തൃണമൂൽ എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ്; നേതാവിനെ സസ്‌പെൻഡ് ചെയ്തു

പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനൊപ്പം വേദി പങ്കിട്ട തൃണമൂൽ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു. ചടങ്ങിൽ പങ്കെടുത്ത തൃണമൂൽ എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസും
 

പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനൊപ്പം വേദി പങ്കിട്ട തൃണമൂൽ കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു. ചടങ്ങിൽ പങ്കെടുത്ത തൃണമൂൽ എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്

തൃണമൂൽ എംഎൽഎ സമരേഷ് ദാസിനെതിരെയാണ് പാർട്ടി നടപടി. ബ്ലോക്ക് പ്രസിഡന്റ് സിദ്ധേശ്വർ ബേരയെയാണ് സസ്‌പെൻഡ് ചെയ്തത്. സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് നടപടി