ബിഹാറിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മുസ്ലിം, പിന്നാക്ക വിഭാഗം വോട്ടുകൾ നിർണായകമാകും

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ പോളിംഗ് ആരംഭിച്ചു. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാർഥികളാണ് അവസാന ഘട്ട മത്സരത്തിൽ
 

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ പോളിംഗ് ആരംഭിച്ചു. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാർഥികളാണ് അവസാന ഘട്ട മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

ജെഡിയു 37 ഇടത്തും ആർ ജെ ഡി 46 ഇടത്തും ബിജെപി 35 ഇടത്തും കോൺഗ്രസ് 25 ഇടത്തും ഇടതുപാർട്ടികൾ 7 സീറ്റുകളിലും മത്സരിക്കുന്നു. മുസ്ലിം, പിന്നാക്ക വോട്ടുകളാണ് അവസാന ഘട്ടത്തിൽ നിർണായകമാകുന്നത്. സീമാഞ്ചൽ, മിഥിലാഞ്ചൽ, ചമ്പാരൻ മേഖലകളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ്

ഒക്ടോബർ 28, നവംബർ 3 ദിവസങ്ങളിലാണ് ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് നടന്നത്. നവംബർ 10നാണ് വോട്ടെണ്ണൽ. ജെഡിയു-ബിജെപി സഖ്യവും ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികളുടെ മഹാസഖ്യവും തമ്മിലാണ് ഏറ്റുമുട്ടൽ.