ബീഹാറില്‍ കനയ്യകുമാറിന് നേരെ വീണ്ടും കല്ലേറ്; തുടര്‍ച്ചയായ എട്ടാമത്തെ ആക്രമണം

പൗരത്വ നിയമഭേദഗതിക്കെതിരെ ബീഹാറില് ഉടനീളം പ്രക്ഷോഭത്തില് പങ്കെടുക്കുന്ന കനയ്യകുമാറിന് നേരെ വീണ്ടും കല്ലേറ്. ബുക്സറില് നിന്ന് അറാറിയിലേക്കുള്ള യാത്രക്കിടെയാണ് സിപിഐ ദേശീയ കൗണ്സില് അംഗം കൂടിയായ കനയ്യക്ക്
 

പൗരത്വ നിയമഭേദഗതിക്കെതിരെ ബീഹാറില്‍ ഉടനീളം പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കനയ്യകുമാറിന് നേരെ വീണ്ടും കല്ലേറ്. ബുക്‌സറില്‍ നിന്ന് അറാറിയിലേക്കുള്ള യാത്രക്കിടെയാണ് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ കനയ്യക്ക് നേരെ കല്ലേറുണ്ടായത്.

കനയ്യക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ എട്ടാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്ച ഗയയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയും കനയ്യക്ക് നേരെ ഒരു സംഘം കല്ലേറ് നടത്തിയിരുന്നു.