ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷൻ; പരാതി നൽകി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ

കൊൽക്കത്ത: ഭർത്താവിന്റെ മരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ. ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിനിടെ കൊറോണ ബാധിച്ച് മരിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ
 

കൊൽക്കത്ത: ഭർത്താവിന്റെ മരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ. ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിനിടെ കൊറോണ ബാധിച്ച് മരിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകിയത്. ഖർദയിലെ തൃണമൂൽ സ്ഥാനാർത്ഥിയായിരുന്ന കാജൽ സിൻഹയുടെ ഭാര്യ നന്ദിത സിൻഹയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഏപ്രിൽ 25 നാണ് കാജൽ സിൻഹ മരിച്ചത്.

ഭർത്താവിന്റെ മരണം കൊലപാതകമാണെന്നും, ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യം കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ ബംഗാളിൽ എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച കമ്മീഷനാണ് ഭർത്താവിന്റെ മരണത്തിനുത്തരവാദിയെന്ന് പരാതിയിൽ പറയുന്നു.

ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ സുദീപ് ജെയിനിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് നന്ദിത പരാതി നൽകിയത്. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവർത്തനവും അവഗണനയുമാണ് സ്ഥാനാർത്ഥികളുടെയടക്കം മരണത്തിനിടയാക്കിയതെന്നും പരാതിയിൽ ആരോപിക്കുന്നു.