മണിപ്പൂരിൽ പുതുതായി നിർമിച്ച പാലം തകർന്നുവീണു; ഒരാൾ മരിച്ചു
Jul 1, 2024, 12:32 IST
[ad_1]
[ad_2]
മണിപ്പൂരിൽ പുതുതായി നിർമിച്ച പാലം തകർന്നുവീണ് ഒരാൾ മരിച്ചു. ഇംഫാൽ നദിക്ക് കുറുകെയുള്ള ബെയ്‌ലി പാലത്തിൽ നിന്ന് ട്രക്ക് മറിഞ്ഞാണ് അപകടം. ട്രക്ക് ബെയ്‌ലി പാലത്തിലൂടെ കടക്കാൻ ശ്രമിക്കുമ്പോൾ പാലം തകർന്നുവീഴുകയായിരുന്നു
അപകടസമയത്ത് ട്രക്കിൽ നാല് പേരാണുണ്ടായിരുന്നത്. പാലം തകർന്നതിന് പിന്നാലെ മൂന്ന് പേർ എടുത്ത് ചാടി. എന്നാൽ ട്രക്കിനുള്ളിൽ കുടുങ്ങിപ്പോയ എംഡി ബോർജോവോ(45) എന്നയാൽ മരിക്കുകയായിരുന്നു.
പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സാങ്കേതിക തകരാർ മൂലമാകാം പാലം തകർന്നതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
[ad_2]