മഹാരാഷ്ട്ര: പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധം; ലോക്‌സഭ ഉച്ചവരെ പിരിഞ്ഞു

മഹാരാഷ്ട്ര രാഷ്ട്രീയ നാടകങ്ങളിൽ പ്രതിഷേധം ലോക്സഭയിലും. മഹാരാഷ്ട്ര കേസ് സുപ്രീം കോടതിയിൽ പുരോഗമിക്കുന്നതിനിടെ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർത്തി കോൺഗ്രസാണ് രംഗത്തുവന്നത്. രാജ്യസഭയിലും ലോക്സഭയിലും വിഷയമുയർത്തി കോൺഗ്രസ് പ്രതിഷേധിക്കുകയാണ്
 

മഹാരാഷ്ട്ര രാഷ്ട്രീയ നാടകങ്ങളിൽ പ്രതിഷേധം ലോക്‌സഭയിലും. മഹാരാഷ്ട്ര കേസ് സുപ്രീം കോടതിയിൽ പുരോഗമിക്കുന്നതിനിടെ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർത്തി കോൺഗ്രസാണ് രംഗത്തുവന്നത്. രാജ്യസഭയിലും ലോക്‌സഭയിലും വിഷയമുയർത്തി കോൺഗ്രസ് പ്രതിഷേധിക്കുകയാണ്

വിഷയത്തിൽ രണ്ട് സഭകളിലും അടിയന്തര പ്രമേയത്തിന് കോൺഗ്രസ് അനുമതി തേടിയിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിന് പുറത്ത് എംപിമാർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സഭകളിലേക്ക് എത്തിയും പ്രതിഷേധം തുടർന്നത്.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭകൾ നിർത്തിവെച്ചിരിക്കുകയാണ്. ലോക്‌സഭ ഇന്ന് ഉച്ചവരെ പിരിഞ്ഞു. മഹാരാഷ്ട്രയിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്തതായി രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.