മൂന്ന് പേരെ തട്ടിക്കൊണ്ടുപോയ കേസ്; തെലങ്കാനയിൽ മുൻ മന്ത്രി ഭൂമ അഖില പ്രിയ അറസ്റ്റിൽ

മൂന്ന് പേരെ തട്ടിക്കൊണ്ടുപോയ കേസിൽ തെലങ്കാനയിൽ മുൻ മന്ത്രി അറസ്റ്റിൽ. ടിഡിപി നേതാവ് കൂടിയായ ഭൂമ അഖില പ്രിയ ആണ് അറസ്റ്റിലായത്. ശതകോടികൾ വിലമതിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട
 

മൂന്ന് പേരെ തട്ടിക്കൊണ്ടുപോയ കേസിൽ തെലങ്കാനയിൽ മുൻ മന്ത്രി അറസ്റ്റിൽ. ടിഡിപി നേതാവ് കൂടിയായ ഭൂമ അഖില പ്രിയ ആണ് അറസ്റ്റിലായത്. ശതകോടികൾ വിലമതിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വാക്കു തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.

മുൻ ഹോക്കി താരം പ്രവീൺ റാവു അടക്കമുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. കിഡ്‌നാപ് ചെയ്യപ്പെട്ടവർ തെലങ്കാന മുഖ്യമന്ത്രിയുടെ ബന്ധുക്കൾ കൂടിയാണ്. കേസിൽ ഭൂമയുടെ ഭർത്താവ് ഭാർഗവ് റാമും പ്രതിയാണ്.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയ പത്തംഗ സംഘമാണ് മൂന്ന് പേരെ തട്ടിക്കൊണ്ടുപോയത്. ഇവരെ ബ്ലാങ്ക് പേപ്പറിൽ ഒപ്പിടീച്ചതായും പരാതിയുണ്ട്‌