രണ്ട് വിമാനങ്ങൾ റദ്ദാക്കണം; ഇല്ലേൽ ഡൽഹി വിമാനത്താവളം ആക്രമിക്കുമെന്ന് ഖലിസ്ഥാൻ തീവ്രവാദികളുടെ ഭീഷണി

ഡൽഹി വിമാനത്താവളത്തിന് നേരെ ഖാലിസ്ഥാൻ തീവ്രവാദ സംഘടനയുടെ ഭീഷണി. ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ അക്രമിക്കുമെന്നാണ് തീവ്രവാദികളുടെ ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ്
 

ഡൽഹി വിമാനത്താവളത്തിന് നേരെ ഖാലിസ്ഥാൻ തീവ്രവാദ സംഘടനയുടെ ഭീഷണി. ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ അക്രമിക്കുമെന്നാണ് തീവ്രവാദികളുടെ ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി.

നാളെ പുറപ്പെടുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കണമെന്നാണ് തീവ്രവാദികളുടെ ആവശ്യം. സംഭവത്തിന് പിന്നാലെ ഡൽഹി പൊലീസും സിആർപിഎഫും ഉന്നത തല യോഗം ചേർന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഒരുക്കി.

ഭീഷണിയുടെ കാരണം വ്യക്തമല്ല. സുരക്ഷാ ജീവനക്കാരെ വിമാനത്താവളത്തിൽ വിന്യസിപ്പിച്ചെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ 36ാം വാർഷികമാണ് നവംബറിൽ. ഇതിന്റെ ഭാഗമായിട്ടാണോ ഭീഷണിയെന്ന കാര്യം വ്യക്തമല്ല