രാജ്യത്ത് ഇനിയൊരു സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

ഇന്ത്യയുടെ സാമ്പത്തിക വളര്ച്ചാനിരക്ക് താഴേയ്ക്കാകാമെങ്കിലും സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ലെന്ന് ഉറപ്പു നല്കി കേന്ദ്രധനമന്ത്രി നിര്മ്മല സീതാരാമന്. രാജ്യത്ത് സാമ്പത്തിക വളര്ച്ച കുറഞ്ഞതായി കാണാന് സാധിക്കും എന്നാല് അത്
 

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴേയ്ക്കാകാമെങ്കിലും സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി കാണാന്‍ സാധിക്കും എന്നാല്‍ അത് മാന്ദ്യമല്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രാജ്യസഭയില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുയായിരുന്നു ധനമന്ത്രി. ഇനി ഒരു സാമ്പത്തിക മാന്ദ്യം ഉണ്ടാവുകയുമില്ലെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

2009-2014 കാലത്ത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനമായിരുന്നു. 2014-2019 കാലത്ത് അത് 7.5 ശതമാനമായി ഉയര്‍ന്നതായും അവര്‍ വ്യക്തമാക്കി. 2014 മുതല്‍ രാജ്യത്ത് മികച്ച വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂലൈ- സെപ്റ്റംബര്‍ മാസത്തെ ജിഡിപി നിരക്ക് വന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ധനമന്ത്രിയുടെ പ്രതികരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ച ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തില്‍ എത്തിയിരുന്നു.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശ നിക്ഷേപത്തിലും ഉയര്‍ച്ചയുണ്ടായതായി മന്ത്രി പറഞ്ഞു. ബാങ്കിങ്ങ് രംഗത്തെ പ്രതിസന്ധികള്‍ മറികടക്കാനായി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നടപടികളും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ധനമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തിവരാത്ത പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം സാമ്പത്തിക തളര്‍ച്ച എന്നത് ഘടനാപരമായ കാര്യമല്ല, മറിച്ച് ചാക്രിക സ്വഭാവത്തിലുള്ളതാണെന്നും 2020 ഓടെ ഇത് അവസാനിക്കുമെന്നും ബിജെപി നേതാവ് അശ്വനി യാദവും പ്രതിരോധിച്ചു.