റിപബ്ലിക് ദിനത്തിലെ ഡൽഹി സംഘർഷം: സുഖ്ദേവ് സിംഗ് അറസ്റ്റിൽ
റിപബ്ലിക് ദിനത്തിലെ ഡൽഹി സംഘർഷം. സുഖ്ദേവ് സിംഗിനെ ക്രൈംബ്രാഞ്ച് അസ്റ്റ് ചെയ്തു. സുഖ്ദേവ് സിംഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ കർണാൽ
Feb 7, 2021, 21:13 IST
റിപബ്ലിക് ദിനത്തിലെ ഡൽഹി സംഘർഷം. സുഖ്ദേവ് സിംഗിനെ ക്രൈംബ്രാഞ്ച് അസ്റ്റ് ചെയ്തു. സുഖ്ദേവ് സിംഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു.
ഹരിയാനയിലെ കർണാൽ സ്വദേശിയായ സുഖ്ദേവ് സിംഗിനെ ചണ്ഡീഗഡിലെ സെൻട്രൽ മാളിന് സമീപമുള്ള വ്യാവസായിക പ്രദേശത്ത് നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ് സിംഗിനായുള്ള തെരച്ചിലിലായിരുന്നു ഡൽഹി പൊലീസ്. തുടർന്ന് ലഭിച്ച സൂചനകൾക്കൊടുവിലാണ് അറസ്റ്റ്.
സുഖ്ദേവ് സിംഗിന് പുറമെ, ദീപു സിന്ധു, ജുഗ്രാജ് സിംഗ്, ഗുർജോത്ത് സിംഗ്, ഗുർജന്ത് സിംഗ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപയും പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു.