ലക്‌നൗവിലും അഹമ്മദാബാദിലും പ്രതിഷേധം ശക്തം; ബസുകൾ അടക്കം നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഉത്തർപ്രദേശിലും ഗുജറാത്തിലും രൂക്ഷമാകുന്നു. യുപി തലസ്ഥാനമായ ലക്നൗവിലും ഗുജറാത്തിലെ അഹമ്മദാബാദിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടിടത്തും പോലീസ് ലാത്തീ വീശി. ലക്നൗവിൽ
 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഉത്തർപ്രദേശിലും ഗുജറാത്തിലും രൂക്ഷമാകുന്നു. യുപി തലസ്ഥാനമായ ലക്‌നൗവിലും ഗുജറാത്തിലെ അഹമ്മദാബാദിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടിടത്തും പോലീസ് ലാത്തീ വീശി. ലക്‌നൗവിൽ പ്രതിഷേധക്കാർ ബസ് കത്തിച്ചു

പോലീസുകാർക്കെതിരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ യുപി സർക്കാർ ബസടക്കം നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. ഒരു പോലീസ് ഔട്ട് പോസ്റ്റും പ്രതിഷേധക്കാർ കത്തിച്ചു. പ്രക്ഷോഭകർക്ക് നേരെ പോലീസ് ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചു

ലക്‌നൗ ഓൾഡ് സിറ്റി മേഖലയിലാണ് പ്രതിഷേധം അണപൊട്ടിയത്. ഇവിടെ വലിയ തോതിൽ പോലീസിനെ വിന്യസിച്ചിരുന്നു. ഡൽഹി-യുപി പ്രദേശങ്ങളിലും പോലീസ് സുക്ഷ ശക്തമാക്കിയിട്ടുണ്ട്. യുപിയിലെ വിവിധ ഇടങ്ങളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഗുജറാത്തിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധി പേർക്ക് പരുക്കേറ്റു