വിദ്വേഷ പ്രചാരണം: കങ്കണയുടെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു

നിയമലംഘനം ആരോപിച്ച് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു. കഴിഞ്ഞ രണ്ട് മണിക്കൂറിനിടയിൽ വന്ന രണ്ട് ട്വീറ്റുകളാണ് നീക്കം ചെയ്തത്. വിദ്വേഷ പ്രചാരണത്തിനെതിരെയാണ് നടപടി
 

നിയമലംഘനം ആരോപിച്ച് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു. കഴിഞ്ഞ രണ്ട് മണിക്കൂറിനിടയിൽ വന്ന രണ്ട് ട്വീറ്റുകളാണ് നീക്കം ചെയ്തത്. വിദ്വേഷ പ്രചാരണത്തിനെതിരെയാണ് നടപടി

നിയമങ്ങൾ ലംഘിക്കുന്ന ട്വീറ്റുകളിൽ നടപടി സ്വീകരിച്ചതായി ട്വിറ്റർ വിശദീകരിച്ചു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ച റിഹാനയെ കഴിഞ്ഞ ദിവസം അധിക്ഷേപിച്ച് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. കർഷകരെ തീവ്രവാദികളെന്നും റിഹാനയെ വിഡ്ഡിയെന്നുമാണ് ട്വീറ്റിൽ ഇവർ വിശേഷിപ്പിച്ചത്.