സർക്കാരിന്റെ അവാർഡ് നേടിയ തഹസിൽദാറുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ പിടിച്ചെടുത്തത് 93 ലക്ഷം രൂപയും 400 പവനും

തെലങ്കാനയിൽ രംഗറെഡ്ഡി ജില്ലയിലെ കേഷ്മപേട്ട് തഹസിൽദാറുടെ വീട്ടിൽ റെയ്ഡ് നടത്തിയ ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പോലും തലക്ക് കൈവെച്ചു കാണും. 93 ലക്ഷം രൂപയുംം 400
 

തെലങ്കാനയിൽ രംഗറെഡ്ഡി ജില്ലയിലെ കേഷ്മപേട്ട് തഹസിൽദാറുടെ വീട്ടിൽ റെയ്ഡ് നടത്തിയ ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പോലും തലക്ക് കൈവെച്ചു കാണും. 93 ലക്ഷം രൂപയുംം 400 പവനുമാണ് ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. തഹസിൽദാർ ലാവണ്യയുടെ വീട്ടിൽ നിന്നുമാണ് അനധികൃതമായി സമ്പാദിച്ച സ്വത്ത് പിടിച്ചെടുത്തത്.

രണ്ട് വർഷ മുമ്പ് മികച്ച സേവനത്തിനുള്ള സർക്കാരിന്റെ അവാർഡ് ലഭിച്ചയാളാണ് ലാവണ്യ. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പാലിറ്റി സൂപ്രണ്ടാണ് ലാവണ്യയുടെ ഭർത്താവ്. അടുത്തിടെ ഒരു കർഷകനോട് എട്ട് ലക്ഷം രൂപ ലാവണ്യ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് കുടുങ്ങിയത്.

കർഷകൻ ഇക്കാര്യം അഴിമതി വിരുദ്ധ സേനയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ നിർദേശ പ്രകാരം 4 ലക്ഷം രൂപ കൈക്കൂലി നൽകുകയും ഈ സമയം ഉദ്യോഗസ്ഥരെത്തി പിടികൂടുകയുമായിരുന്നു. തുടർന്നാണ് വീട്ടിൽ റെയ്ഡ് നടത്തിയത്.