ഹരിയാനയിൽ ഫോട്ടോ ഫിനിഷ്: കർണാടക മോഡൽ ആവർത്തിക്കാൻ കോൺഗ്രസ് നീക്കം

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമില്ലാതെ ബിജെപിയും കോൺഗ്രസും. സംസ്ഥാനത്തെ 90 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 40 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് 31 സീറ്റിലും
 

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമില്ലാതെ ബിജെപിയും കോൺഗ്രസും. സംസ്ഥാനത്തെ 90 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 40 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് 31 സീറ്റിലും മുന്നിട്ട് നിൽക്കുന്നു

ഐഎൻഎൽഡി 2 സീറ്റിലും മറ്റുള്ളവർ 17 സീറ്റിലും മുന്നിട്ട് നിൽക്കുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് സർക്കാർ ഉണ്ടാക്കാനുള്ള അവസരം ഹരിയാനയിൽ കുറവാണ്. അതേസമയം സംസ്ഥാനത്ത് കർണാടക മോഡൽ ആവർത്തിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. എന്തുവിട്ടുവീഴ്ചക്കും തയ്യാറാണെന്ന് ബിജെപി ഇതര പാർട്ടികളോട് കോൺഗ്രസ് വ്യക്തമാക്കി കഴിഞ്ഞു.

മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 288 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് 164 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് 93 സീറ്റിലും മറ്റുള്ളവൽ 31 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്‌