ഹൈദരാബാദിൽ ട്രെയിനുകൾ പരസ്പരം കൂട്ടിയിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദിൽ കഴിഞ്ഞ ദിവസം നടന്ന ട്രെയിൻ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വൻദുരന്തം തലനാരിഴക്ക് വഴിമാറുന്നതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകും. സെക്കന്തരാബാദിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിൻ ട്രാക്കിൽ
 

ഹൈദരാബാദിൽ കഴിഞ്ഞ ദിവസം നടന്ന ട്രെയിൻ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വൻദുരന്തം തലനാരിഴക്ക് വഴിമാറുന്നതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകും.

സെക്കന്തരാബാദിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിൻ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഇന്റർസിറ്റി എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോക്കൽ ട്രെയിന്റെ ബോഗികൾ വായുവിലേക്ക് ഉയർന്ന് താഴുന്നതും ദൃശ്യങ്ങളിൽ നിന്നുകാണാം

സിഗ്നലിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോം നമ്പർ രണ്ടിൽ എത്താനാണ് ലോക്കൽ ട്രെയിന് സിഗ്നൽ നൽകിയത്. ഇതേ സമയം ഇന്റർസിറ്റി എക്‌സ്പ്രസും രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നുണ്ടായിരുന്നു

ലോക്കൽ ട്രെയിൻ കുറഞ്ഞ വേഗതയിലായിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. അപകടത്തിന് പിന്നാലെ ട്രെയിനിൽ നിന്ന് ആളുകൾ ഇറങ്ങി പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിൽ നിന്നു കാണാം