അസുരൻ 🔥: ഭാഗം 15

 

രചന: FANU

 "എന്താടീ നമ്മുക്ക് ഒരുവട്ടം കൂടെ ചെയ്താലോ..... " ചുണ്ട് കടിച്ചുപിടിച്ച്... വശ്യത യോടെ അവൻ ചോദിച്ചതും.... അവൾ അവനെ രൂക്ഷമായി..നോക്കി.... അവൻ ഒരു കൂസലുമില്ലാതെ അവളെ തന്നെ നോക്കി നിന്നു... അവൾ കിടക്കയിൽ നിന്ന് സാരി വാരിച്ചുറ്റി.... ബാത്ത്റൂമിലേക്ക് ഓടി..... ബാത്ത്റൂം അടച്ചു ചാരി നിന്നു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.... അവൻ ഷവർ തുറന്ന് അതിന്റെ ചുവട്ടിലേക്ക് നിന്നു....... ***** ബാൽക്കണിയിൽ....നിന്ന് സിഗരറ്റ് വലുക്കുക ആണ്..... ഓരോ പഫ് വലിച്ചു പുക ഊതി വിടുന്നുണ്ട്....... അവന്റെ ചിന്തകൾ ഓരോ സ്ഥലത്തേക്ക് പോയി കൊണ്ടിരുന്നു..... തല കുടഞ്ഞു കൊണ്ട് അവൻ പുറത്തേക്കു പോയി...... **** "ടീച്ചറെ ചെയ്തുകഴിഞ്ഞു....." മഹിമ ഓരോ കുട്ടികൾക്കും വർക്ക് കൊടുത്ത് എന്തൊക്കെയോ ചിദ്ദി ച്ചു ഇരിക്കുന്നത് ഇടയിൽ ആണ് ഒരു കുട്ടിയുടെ ശബ്ദം കേട്ടത്...... അവൾ അപ്പോഴാണ് ചിന്തകളിൽനിന്ന് ഉണർന്നത്...... "അവിടെ ഇരുന്നോ ഞാൻ നോക്കാം " അവൾ ആ കുട്ടിയോട് പറഞ്ഞു......

ഇപ്പോഴാണ് ദേശീയഗാനത്തിന് ബെല്ലടിച്ചത്..... എല്ലാവരും ബുക്കുകൾ എല്ലാം മടക്കിവെച്ച് എഴുന്നേറ്റുനിന്നു..... ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ പഞ്ചാബ് സിന്ധു ഗുജറാത്ത മറാത്ത ദ്രാവിഡ ഉത്കല ബംഗ വിന്ധ്യഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധിതരംഗ തവശുഭനാമേ ജാഗേ തവശുഭ ആശിഷ മാഗേ ഗാഹേ തവജയഗാഥാ ജനഗണമംഗലദായക ജയഹേ ഭാരതഭാഗ്യവിധതാ ജയഹേ, ജയഹേ, ജയഹേ ജയ ജയ ജയ ജയ ഹേ അവസാന ബെല്ലടിച്ചു കുട്ടികളെല്ലാം സ്കൂളിൽ നിന്ന് ഇറങ്ങി ഓടാൻ തുടങ്ങി..... മഹിമ അവളുടെ കയ്യിൽ ഉള്ള ബുക്കും എടുത്തു സ്റ്റാഫ് റൂമിലേക്ക് നടന്നു..... സ്റ്റാഫ് റൂമിൽ നിന്ന് എല്ലാവരും പോകാൻ റെഡി ആവുകയായിരുന്നു.... മഹിമയുടെ ബേഗ് എടുത്ത് അവൾ ഇറങ്ങി..... കൂടെ ജയന്തി ടീച്ചർ ഉണ്ട്..... " എന്താ മഹിമ ടീച്ചർ ഈ മുഖം ഒന്നു തെളിച്ചു ഇല്ലല്ലോ.... " ജയന്തി ടീച്ചർ നടക്കുന്നതിനിടയിൽ മഹിമയെ നോക്കിക്കൊണ്ട് പറഞ്ഞു.... " ഒന്നുമില്ല ടീച്ചറെ നിങ്ങൾക്കൊക്കെ തോന്നുന്നുണ്ടാകും....

." മഹിമ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.... ഓഓഓ.... " മഹിമ ടീച്ചറെ ഒന്നും നിന്നെ.... " ബേക്കിൽനിന്ന് ഒരു വിളി വന്നതും അവർ അവിടെ നിന്നും..... തിരിഞ്ഞു നോക്കിയപ്പോൾ അവരുടെ സ്കൂളിലുള്ള..... സാർ രമേശ് ആയിരുന്നു..... ഇരു കളർ.... കണ്ടാൽ ആരും വേണെങ്കിൽ നോക്കി പോകും...... ഒരു കുപ്പി ഗ്ലാസും വെച്ച്.... ആണ് പുള്ളിയുടെ നടത്തം.... കണ്ടാൽ തന്നെ അറിയാം ഒരു പഞ്ചപാവം.. ആണ് എന്ന്... " ഈ രമേശ് സാറിന് ടീച്ചറെ കാണുമ്പോൾ ചെറിയ ഇളക്കം ഇല്ലേ എന്ന് സംശയം.... പലപ്പോഴും ഞാൻ കാണുന്നുണ്ട് " മഹിമയോടെ ആയി ജയന്തി പറഞ്ഞു.... " അത് ശരിയാ ടീച്ചറെ ഞാൻ ഒരുപാട് aayi കാണുന്നു " മഹിമ ഒരു നിരാശയോടെ പറഞ്ഞു.... " എന്തായാലും നോക്കാം എന്തിനാ വരുന്നേ... എന്ന് " ജയന്തി ടീച്ചർ പറഞ്ഞു... " മഹിമ ടീച്ചറെ എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു.... ഒന്ന് എന്റെ കൂടെ വരുമോ " അയാൾ മഹിമയുടെ മുൻപിൽ നിന്നു കൊണ്ട് പറഞ്ഞു..... " അതെന്താ സാറേ എന്റെ കൂടെ ഉള്ളപ്പോൾ പറയാൻ പറ്റില്ല... " . ജയന്തി ഒരു കളിയോട് ചോദിച്ചു..... " ഇത് ടീച്ചറോട് ഒറ്റയ്ക്ക് പറയാനുള്ളതാണ് ജയന്തി ടീച്ചർ..... " അയാൾ അവരെ നോക്കി കൊണ്ടു പറഞ്ഞു....

. "ഓ ആയിക്കോട്ടെ.... " ജയന്തി ടീച്ചർ ഒരു കളിയോടെ പറഞ്ഞു " ടീച്ചർ എന്റെ കൂടെ ഒന്ന് വാ " അയാൾ മഹിമയെ വിളിച്ചു മഹിമ ജയന്തിയെ നോക്കി... ജയന്തി തല ആടിയതും അവൾ അവന്റ പിന്നാലെ ചെന്നു..... "എന്താ സാറേ വിളിച്ചത്.... " അവൾ കുറച്ചു മടിയോടെ ചോദിച്ചു "അത് എങ്ങനെ പറയണം ഒന്നും അറിയില്ല..... എനിക്ക് മഹിമ ടീച്ചറെ ഇഷ്ടമാണ്..... കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട്.... ഞാൻ അമ്മയെയും കൂട്ടി വീട്ടിലേക്ക് ചോദിക്കാൻ വന്നോട്ടെ...." കണ്ണട ഒന്ന് മുകളിലേക്ക് കയറ്റി വെച്ചു.... തെല്ലു മടിയോടെ ചോദിച്ചു..... മഹിമ എന്തുപറയണമെന്നറിയാതെ പോയെ..... അവൾ ആകെ വിയർത്തു തുടങ്ങി...... " ടീച്ചർ ഒന്നും പറഞ്ഞില്ല...." മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ... അയാൾ ചോദിച്ചു " ഞാൻ പറഞ്ഞാൽ മതിയോ" പിറകിൽ നിന്ന് ഒരു ഗാംഭീര്യം...ഉള്ള ശബ്ദം വന്നു..... അവർ രണ്ടുപേരും അവിടേക്കു തിരിഞ്ഞു അവരുടെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടു മഹിമ തറഞ്ഞു നിന്നുപോയി.... അവൾക്ക് ആകെ കുഴയുന്നതുപോലെ തോന്നി.... "

അത് ചോദിക്കാൻ താനാരാ... " രമേശ് അവിടെ നിൽക്കുന്ന ആദിത്യൻ (ആദി )നോട് ചോദിച്ചു "ഞാൻ ആദിത്യൻ.... ഇതാ ഈ നിൽക്കുന്ന അവളെ കെട്ടാൻ പോകുന്നവൻ " തെല്ല് ഗമയോടെ അവൻ പറഞ്ഞു... അത് കേട്ട് രമേശ് സാറും മഹിമയും ഞെട്ടി രമേശ് സാർ മഹിയുടെ മുഖത്തേക്ക് നോക്കി.... അവൾ ആദി യെ നോക്കി നിൽക്കുന്നതാണ് അയാൾ കണ്ടത്.... അയാൾക്ക് ചെറിയ നാണക്കേട് തോന്നി.... ആദി മഹിയുടെ അടുത്തേക്ക് വന്നു .... അവളുടെ തോളിലൂടെ.... കയ്യിട്ടു ചേർത്തുപിടിച്ചു..... അവൾ തല്ല് അമ്പരപ്പോടെ അവനെ നോക്കി " ഈ അടുത്ത് തന്നെ കല്യാണം ഉണ്ടാവും ഞങ്ങൾ നിങ്ങളെ ക്ഷണിക്കണ്ട്...." അവളെ ചേർത്ത് പിടിച്ച് ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു... അതിനെ രമേശ് ഒന്ന് പുഞ്ചിരിച്ചു..... "സോറി ഞാൻ അറിയാതെ.... മഹിമയെ കണ്ടപ്പോൾ ഇഷ്ടമായി.... പക്ഷേ മഹിമ വേറെ അവകാശമുണ്ടെന്ന് അറിഞ്ഞില്ല.. Iam റിയലി സോറി.... " രമേശ് അവരെ നോക്കി കൊണ്ടു മാപ്പുപറഞ്ഞു " അതിന്റെ ആവശ്യമില്ല ഞാൻ അതൊക്കെ അപ്പോഴേ വിട്ടു....

." ഒരു പുഞ്ചിരിയോടെ പറഞ്ഞു.... " എന്നാ ശരി ഞാൻ പോട്ടെ" എന്നും പറഞ്ഞു അയാൾ അവിടെ നിന്ന് പോയി..... മഹിയുടെ തോളിൽ അപ്പോഴും ആദിയുടെ കൈകൾ ഉണ്ടായിരുന്നു.... മഹി അത് വേഗം തട്ടിത്തെറിപ്പിച്ചു.... "താ... താൻ എന്തിനാ അങ്ങനെ പറഞ്ഞത്... " വിക്കി കൊണ്ട് മഹിമ ചോദിച്ചു..... "എങ്ങനെ പറഞ്ഞു എന്ന്.... " പിരികം പൊക്കിക്കൊണ്ട് ആദി ചോദിച്ചത് "അല്ല കല്യാണം കഴിക്കാൻ പോകുന്നു എന്ന്....." മടിയോടെ അവൾ ചോദിച്ചു " സത്യം തന്നെ അല്ലേ പറഞ്ഞേ കുറച്ചു കഴിഞ്ഞാൽ നമ്മൾ കല്യാണം കഴിക്കും.... " അവൻ മീശപിരിച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു "തനിക്കെന്താ പറഞ്ഞാൽ മനസ്സിലാക്കാതെ..... " അവൾ ദയനീയമായി അവനെ നോക്കിക്കൊണ്ട് പറഞ്ഞു " നോക്ക് മഹിമ നിന്നെ കെട്ടുന്നതിൽ എന്റെ വീട്ടുകാർക്ക് ഒരു എതിർപ്പുമില്ല..... അവർക്ക് എല്ലാവർക്കും പൂർണ്ണ സമ്മതമാണ്..... " അവൻ അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു "" അവർക്ക് സമ്മതം ആയാൽ പോരല്ലോ എനിക്ക് കൂടി വേണ്ടേ... "

അവൾ അവനെ നോക്കി കൊണ്ടു പറഞ്ഞു...... "അതൊന്നും എനിക്ക് അറിയേണ്ട....എനിക്ക് നിന്നെ ഇഷ്ടമാണ് കെട്ടുകയാണ് ഞാൻ നിന്നെ കെട്ടു അതിന് ഇനി ഒരു മാറ്റവുമില്ല.... " അവളെ നോക്കിക്കൊണ്ട് പറഞ്ഞു അവൻ ബൈക്കുമെടുത്ത് പോയി ഇവരുടെ സംഭാഷണം കേട്ട്.... കിളി പോയി ഇരിക്കുകയാണ് ജയന്തി ടീച്ചർ...... "എന്താപ്പോ ടീച്ചറെ ഇവിടെ നടക്കുന്നത്... ആരാ ആയാൽ എന്തായാലും കാണാൻ നല്ല സൂപ്പർ... ആണ് " ജയന്തി ടീച്ചർ മഹിമയോടെ ആയി പറഞ്ഞു.... " ടീച്ചർ എന്താ ഒന്നും മിണ്ടാത്തെ....." മഹിമയിൽ നിന്ന് ഒരുത്തരം ലഭിക്കാത്തതിനാൽ പിന്നെയും ചോദിച്ചു "അത് ആദിത്യൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു നടക്കുകയാണ് എന്ന് തന്നെ കേട്ടു എന്ന് "... ഒരു നിരാശയോടെ പറഞ്ഞു " അതിനിപ്പോൾ എന്താ കാണാൻ നല്ല ഭംഗിയുണ്ട്... പിന്നെ ഇഷ്ടവുമാണ് നിന്നെ തന്നെ കേട്ടു എന്നു പറയുന്നു പിന്നെ എന്താ നിനക്ക് സമ്മതിച്ചു കൂടെ " ജയന്തി ടീച്ചർ അവളോട് ഉത്സാഹത്തോടെ പറഞ്ഞു....

" ഇല്ല ജയന്തി എന്നെപ്പോലെ ഒരുവളെ കെട്ടേണ്ടത് അല്ല..... " നിരാശയോടെ അവൾ പറഞ്ഞു..... "നിനക്കെന്താണ് മഹി കുഴപ്പം... ആദ്യം ഒരു വിവാഹം കഴിഞ്ഞതോ.... " ജയന്തി അവളുടെ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു..... അവൾ അതിനു ഒന്നും മിണ്ടിയില്ല.... "അത് തന്നെയാണ്... നിന്റെ പ്രശ്നം... നിന്റെ ആദ്യഭർത്താവ് വിവാഹം കഴിഞ്ഞു ഇപ്പോൾ നിരാശയോടെ ഇരിക്കുന്നത് എന്തിനാ..... നീ ഒന്ന് ആലോചിച്ചു നോക്ക്..... " ജയന്തി അവളോട് പറഞ്ഞു.... ടൈം ഒരുപാടായി വീട്ടിലേക്ക് പോകാമെന്നും പറഞ്ഞ് അവര് രണ്ടുപേരും അവിടെനിന്ന് മടങ്ങി.... പോവുമ്പോ ഉടനീളം ജയന്തി പറഞ്ഞ വാക്കുകളായിരുന്നു അവളുടെ ഉള്ളിൽ..... **** "ദക്ഷിണ.... " ആ വീട് മുഴുവൻ ആ പേര് പ്രതിധ്വനിച്ചു.... ഫോണിൽ കളിച്ചുകൊണ്ടിരുന്ന അഞ്ജലിയുടെ കയ്യിൽ നിന്ന് ഫോണ് താഴേക്ക് വീണു.....

അഞ്ജനയുടെ കൈയിൽനിന്ന്.... ടിവിയുടെ റിമോട്ടും.... താഴേക്ക് വീണു.... സ്റ്റെയർ ഇറങ്ങിവരുന്ന ദിയ കാലു തെറ്റി അവൾ.... നിലത്തേക്ക് പതിച്ചു.... "ഹൗ എന്റമ്മോ.... " ദിയ വേദനകൊണ്ട് നിലവിളിച്ചു ദിയയുടെ ശബ്ദംകേട്ട് അഞ്ജനയും അഞ്ജലിയും തിരിഞ്ഞുനോക്കി..... പാണ്ടിലോറി കേറിയ പോലെ കിടക്കുന്ന.... ദിയ യെ കണ്ട് രണ്ടുപേരും അവിടെനിന്ന് ചിരിച്ചു മറിഞ്ഞു...... "ചിരിക്കാതെ പട്ടികളേ.... എന്നെ പിടിച്ച് എഴുന്നേല്പിക്ക്...... " വേദന കടിച്ചു പിടിച്ചു കൊണ്ട് ദിയ പറഞ്ഞു അവർ രണ്ടുപേരും അവളെ പിടിച്ചു സോഫയിൽ ഇരുത്തി..... " ദക്ഷിണ " പിന്നെയും അജുവിന്റെ അലർച്ച വീടിനുള്ളിൽ മുഴങ്ങി..... മൂന്നുപേരും തല ഉയർത്തി മുകളിലേക്ക് നോക്കി നിന്നു.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...