❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 1

 

രചന: ആര്യ പൊന്നൂസ്

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയത്.. ' അപ്പുവേട്ടൻ കോളിങ്ങ് ' എന്ന് കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു.. വേഗം കോൾ അറ്റൻഡ് ചെയ്തു.. " എന്താ ഉറക്കൊന്നുമില്ലേ? " " ജനല് തുറക്കെടി.. " അവൾ പുരികം ചുളിച് കർട്ടൻ മാറ്റി നോക്കി. പുറത്ത് അപ്പുവേട്ടൻ നില്കുന്നുണ്ട്.. ചുറ്റും കണ്ണോടിച്ചു നിൽക്കുകയാണ്. അവള് വേഗം കർട്ടൻ ഒരു സൈഡിലേക് നീക്കി ജനൽ തുറന്നു.. " എന്താടി ഇത്ര താമസം? " " പിന്നെ ഇങ്ങേരു പറയുമ്പോഴേക് എനിക്കതല്ലേ പണി... " " അയ്യോ... പോടി അവിടുന്ന്... " " ഇതെന്താ അവിടുന്ന് ഇവിടെ? " " ഒന്നുല്ല... നിന്നെ ഒന്ന് കാണാൻ..... " " കണ്ടല്ലോ... എന്നാ പൊക്കോ... " " വന്ന സ്ഥിതിക് എന്തേലും വാങ്ങിച്ചിട്ടേ ഞാൻ പോകുന്നുള്ളു... "

" ആഹ് പിന്നെ... ഞാൻ ഒച്ചയെടുത്തു ആളെ കൂട്ടും... കാണണോ.... " " എന്തിനാടി നീ ഒച്ചയെടുക്കുന്നത്... ഞാൻ ഒച്ചയെടുക്കാം... അത് മതിയോ.? " അവള് ചുണ്ട് മലർത്തി കാണിച്ചു.. " പത്തുവരെ എണ്ണും അതിനുള്ളിൽ കിട്ടിയില്ലെങ്കിൽ എന്റെ സ്വഭാവം മാറും... " " അപ്പുവേട്ട...... this is too much... " " നീയാവിടെ ഇംഗ്ലീഷ് ഉണ്ടാക്കിക്കോ.... ഒന്നേ.... രണ്ടേ...... ആറെ..... ഏഴേ..... ഒമ്പതെ... പത്തെ..." എണ്ണി കഴിഞ്ഞ് അവളെയൊന്ന് നോക്കി. " ഇത്രയ്ക്കും വാശിയോ ഇപ്പൊ ശരിയാക്കി തരാടി... എ..... " അപ്പോഴേക്കും കല്ലുവിന്റെ ചൂണ്ടുവിരൽ അവന്റെ ചുണ്ടിൽ വച്ചു.. " ഞാൻ തരാം... " " എന്നാ താ.... " അവൻ കൈ നീട്ടിയതും അവള് കയ്യിൽ ചുണ്ടമർത്തി... "ഇനി പൊക്കോ... " " ഇത്രയും നേരം വെയിറ്റ് ചെയ്യിപ്പിച്ചതിന് പലിശ ഉണ്ട്...ഒന്നുകൂടി.. " " ദേ അപ്പുവേട്ടാ കഷ്ടണ്ട്ട്ടോ... " " ചിണുങ്ങാതെ താടി പെണ്ണേ... "

അവൻ മറുകൈ നീട്ടി. അവളതിലും ചുണ്ടമർത്തി. " നിനക്കൊന്നും വേണ്ടേ??" "വേണ്ട പോ...." " നീയെന്തിനാ കതക് ലോക്ക് ചെയ്തേ? " " അത്.... വെറുതെ... " " നിന്നോട് ഞാൻ പറഞ്ഞതല്ലേ.... ഉം... ഞാൻ പോവാ... " അവള് വേഗം എഴുന്നേറ്റു കതക് ലോക്ക് ഒഴിവാക്കി. ജനലൊക്കെ നന്നായി അടച്ചു കർട്ടൻ റെഡി ആക്കി കിടന്നുറങ്ങി.. രാവിലെ കണ്ണ് തുറന്നപ്പോൾ അവളെ തന്നെ നോക്കിയിരിക്കുന്ന അപ്പുവിനെ കണ്ടതും ഉറക്കപ്പിച്ചിൽ അവളൊന്ന് ഞെട്ടി ഒച്ച ഉണ്ടാക്കി... " കൊലയ്ക്കു കൊടുക്കോടീ ? " ശബ്ദം താഴ്ത്തി അവനത് ചോദിച്ചതും നെറ്റി ചുളിച് അവനെ നോക്കി. " കല്ലൂ.... എന്താ..... എന്തിനാ കരഞ്ഞേ? " കണ്ണൻ വിളിച്ചു ചോദിച്ചതും അവള് കിടന്നു തപ്പാൻ തുടങ്ങി.. " ഏട്ടാ.... അത്.... പാറ്റ.... പാറ്റ.... " " നീ എണീക്കുന്നില്ലേ? " " ശനിയാഴ്ച അല്ലേ കണ്ണേട്ടാ കുറച്ചൂടെ കിടക്കട്ടെ... " അവള് മറുപടി പറയുന്നതും കേട്ട് ചിരിച്ചിരിക്കായിരുന്നു അവൻ. "

എന്തിനാ ഇങ്ങോട്ട് വന്നേ? " " ഇതേ എന്റെ മാമന്റെ വീടാ.... എനിക്ക് സൗകര്യമുള്ളപ്പോൾ വരും എന്തേ? " " ഓ.... മാമന്റെ വീട്ടിലേക് ആരും കാണാതെ അല്ല വരേണ്ടത്... പോരാത്തതിന് പ്രായപൂർത്തിയായ ഒരു പെണ്ണിന്റെ മുറിയിൽ ഇങ്ങനെ വന്നിരിക്കാണോ? " അത് കേട്ടതും അവൻ നിർത്താതെ ചിരിക്കാൻ തുടങ്ങി... "ഒരു വല്യ പെണ്ണ് പോടീ അവിടുന്ന്... ഞാൻ വന്നത് വേറെയൊരു കാര്യത്തിനാ.. " " ഉം... എന്താ... " " അച്ഛനും അമ്മയും വീട്ടിൽ ഉണ്ടാവില്ല... മര്യാദക് അവിടെ വന്ന് എനിക്ക് തിന്നാൻ എന്തെങ്കിലും ഉണ്ടാക്കി തന്നോ... കേട്ടോടി... " " അതാണോ... ഞാൻ ഇവിടുന്ന് ഫുഡ് എടുത്ത് വരാം.... " " അത് വേണ്ടാ... നിന്നെ കെട്ടിയാൽ എന്തായാലും ചീഞ്ഞ ഫുഡ് കഴിക്കേണ്ടി വരും... ഇപ്പോഴേ പ്രാക്ടീസ് ചെയ്താൽ കുഴപ്പമില്ലല്ലോ... " അവള് മുഖം കൂർപ്പിച്ചു... അപ്പോഴാണ് ഫോൺ റിങ് ചെയ്തത്.. " ആരാ? " " കുട്ടേട്ടൻ... "

അതുകേട്ടതും അവനൊന്നു തറപ്പിച്ചു നോക്കി " എടുത്തിട്ട് സ്പീക്കറിലിട്... ആ അലവലാതി പറയുന്നത് എനിക്ക് കേൾക്കണം.. " അവള് വേഗം അറ്റൻഡ് ചെയ്തു സ്പീക്കറിലിട്ടു.. " എവിടാ കല്ലു...? " " ഇവിടുണ്ട് കുട്ടേട്ടാ... ഇതെന്താ പതിവില്ലാതെ... " " അതെന്താ നിന്നെ വിളിക്കാൻ പ്രേത്യേക ടൈം ഒക്കെ വേണോ? " " അതല്ല.... ഞാൻ... വെറുതെ... " " മം മം... മനസിലായി.... എടീ എനിക്ക് ജോലി കിട്ടി... " " ആണോ എവിടെ? " " എടീ കാനറാ ബാങ്കിൽ.... അക്കൗണ്ടന്റ്... " " ചിലവുണ്ട് മോനേ.... " " പിന്നെ എന്താ മോളെ....ഇനി ഞാൻ വരുന്നുണ്ട് നിന്നെ പെണ്ണ് ചോദിക്കാൻ... " അപ്പു പല്ല് കടിക്കുന്ന ശബ്ദം അവൾക്ക് ശരിക്കും കേൾക്കാമായിരുന്നു.. അവനെന്തോ പറയാൻ വന്നതും അവൾ അവന്റെ വായ പൊത്തി. " എന്താ മോളെ മിണ്ടാത്തത്... നാണം വന്നോ? " " ഒന്ന് പോയെ കുട്ടേട്ടാ ഞാൻ വെക്കാണ്... " അവള് വേഗം കോൾ കട്ട്‌ ചെയ്തു. " ഇതെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ? ഞാൻ ഒന്നും ചെയ്തില്ലല്ലോ... " " എന്തെങ്കിലും ചെയ്തു എന്നറിഞ്ഞാൽ നിന്റെ കഴുത്തു ഞാൻ അറക്കും കേട്ടോടി... "

" അപ്പുവേട്ടാ... ഞാൻ.... " അവൻ ഇരുകവിളിലുമായി കയ്യമർത്തി.. " എന്താടി നോക്കി പേടിപ്പിക്കുന്നത്? അവനോട് വിളിച്ചു പറഞ്ഞേക്ക് വേറെ ആരേലും നോക്കാൻ.. " " അപ്പുവേട്ടന്റെ ബ്രദർ അല്ലേ... അപ്പുവേട്ടൻ പറഞ്ഞോ. " " എന്റെ ബ്രദറോ? " " പിന്നെ അപ്പുവേട്ടന്റെ ചെറിയമ്മേടെ മോൻ അല്ലേ...? " " ആരായാലും നീയങ്ങു പറഞ്ഞാൽ മതി.... വെറുതെ നടന്ന എന്നെ മോഹിപ്പിച്ചത് നീയാ.... ഒടുക്കം ഒഴിവാക്കാൻ വല്ല ഉദ്ദേശവുമുണ്ടെൽ കൊന്നുകളയും നിന്നെ ഞാൻ... " അതുകേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.. " എന്താടി... എന്തിനാ കരയുന്നെ? " ഒന്നൂല്യ എന്നർത്ഥത്തിൽ അവള് ചുണ്ടുകോട്ടി... " നോക്ക് എനിക്കിത് തീരെ ഇഷ്ടല്ല എന്ന് നിനക്കറിയാലോ... കാര്യം പറ.... " അവളൊന്നും പറയാതെ കണ്ണ് തുടച്ചു. " ഒന്നൂല്യ.... " " ഞാൻ പോവാ... " അവൻ വാതില് തുറന്ന് ആരുമില്ല എന്നുറപ്പിച്ചു പുറത്തേക് നടന്നു.. വീടിന്റെ പിന്നാമ്പുറം വഴി അവന്റെ വീട്ടിലേക്ക് നടക്കുമ്പോഴാണ്.." അപ്പോ" എന്ന നീട്ടി വിളി കേട്ടത്. നോക്കിയപ്പോൾ കല്ലുവിന്റെ അമ്മ.. " എന്താ മാമിയേ... "

" എടാ നിനക്കൊന്നു കേറിയിട്ട് പോയാൽ എന്താ... ഇങ്ങോട്ട് വാ ചായ കുടിച്ചിട്ട് പോകാം... " " എനിക്ക് കുളിക്കണം.... " " ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് പോകാം... നീ കേറിയിരിക്ക്.. " അവൻ വേഗം വീട്ടിലേക്ക് തിരിച്ചുകയറി. അവനവിടെ ഇരിക്കുന്നത് കണ്ടതും പുറത്തേക്കിറങ്ങാൻ വന്ന കണ്ണൻ തിരിച്ചു പോയി. ' ഈ നാറി പോയില്ലായിരുന്നോ?' അപ്പു മനസ്സിൽ പറഞ്ഞു. അപ്പോഴേക്കും മാമി അവനുള്ള ചായ കൊണ്ടുവന്നു. " എടാ... അപ്പൂ എന്തായി നിന്റെ ജോലി കാര്യം? " " അന്വേഷിക്കുന്നുണ്ട്.... മാമൻ പോയോ? " " ഓ.... എപ്പോഴോ പോയി... " അപ്പോഴേക്കും കല്ലു അങ്ങോട്ട്‌ വന്നു. " ഇവളിപ്പോഴാണോ മാമി എണീക്കുന്നത്?" " ഇവളുടെ കാര്യം ഒന്നും പറയാത്തതാ നല്ലത്...

ഇതേപോലെ എണീക്കും പോരാത്തത്തിന് ഇപ്പൊ ഇരുപത്തിനാല് മണിക്കൂറും ഫോണിലാ... " " നല്ല തല്ല് കിട്ടാത്തതിന്റെയാ... " അവളവനെ നോക്കി കണ്ണുരുട്ടി... " നീയെന്തിനാടി അവനെ നോക്കി പേടിപ്പിക്കുന്നെ... അവൻ പറഞ്ഞത് കാര്യമല്ലേ...? " " അമ്മ അറിഞ്ഞോ... കുട്ടേട്ടന് ജോലി കിട്ടി... " അവള് വിഷയം മാറ്റിയതും അവൻ തിരക്കിട്ടു ചായ കുടിക്കാൻ തുടങ്ങി.. " ആണോ... എവിടെ...? " " ബാങ്കിൽ അക്കൗണ്ടന്റ്.... അപ്പുവേട്ടൻ ഇങ്ങനെ നടന്നോ " അതും പറഞ്ഞു അവള് നാവ് ഒരു സൈഡിലേക്ക് നീട്ടി പുരികം പൊക്കി..അവൻ പല്ലുകടിക്കാൻ തുടങ്ങി. " ശ്രെമിച്ചാൽ കിട്ടും അപ്പൂ... നീയൊന്ന് കാര്യമായിട്ട് നോക്ക്... " " അമ്മേ...... " കണ്ണൻ അകത്തു നിന്ന് നീട്ടി വിളിച്ചതും അവര് അങ്ങോട്ട് പോയി. " നിനക്കിത് എന്തിന്റെ കേടാടി... അതിപ്പോ എന്തിനാ പറഞ്ഞെ..? " " എന്തിനാ എന്നെ കുറ്റം പറഞ്ഞെ? "

" ഞാൻ പറയും അവിടെ വന്നിട്ടും നിനക്ക് സൂര്യൻ മൂട്ടിൽ തട്ടുന്ന വരെ കിടന്നുറങ്ങാൻ അല്ലേ... അത് നിർത്താൻ വേണ്ടിയാ പറഞ്ഞെ... " . " ഓഹ്... പിന്നെ.... " " ന്നാ ഗ്ലാസ്... ഞാൻ പോവാണ്... നീയങ്ങു വന്നേക്ക്.... " അവൻ വേഗം എണീറ്റ് പോയി. " എടീ നീയെന്തിനാ അവനോട് കിന്നരിക്കാൻ പോയെ? " കണ്ണൻ ഇത്തിരി ദേഷ്യത്തോടെ അവളോട് ചോദിച്ചു. " കണ്ണേട്ടാ... ഏട്ടനും അപ്പുവേട്ടനും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് നിങ്ങളു തമ്മിൽ മതി. എന്നെ അതിൽ പെടുത്തണ്ട... " അവളത് പറഞ്ഞതും അവനവളുടെ കൈപിടിച്ചു തിരിച്ചു. " തർക്കുത്തരം പറയുന്നോ? " " കൈ വിടെടാ... അമ്മേ.... ഓടി വാ ഈ ഏട്ടൻ ന്നെ വേദനയാക്ക... "

" ഓഹ്.... ഇങ്ങനെ രണ്ട് സാധനങ്ങൾ... പോത്തുപോലെ വളർന്നു രണ്ടും ന്നിട്ടും ഇതിനൊരു നാണവുമില്ല... എടാ പെണ്ണിന്റെ കൈ വിട്.... നീ പോകാൻ നോക്ക്... " അവളുടെ കൈ വിട്ട് തലയ്ക്കൊരു തട്ടും തട്ടി അവൻ ഇറങ്ങി.. പണിയൊക്കെ കഴിഞ്ഞു അവള് അപ്പൂന്റെ അടുത്തേക്ക് പോകാനൊരുങ്ങി.. " അമ്മേ... ഞാൻ വല്യമ്മായിടെ അടുത്തേക് പോകാ.... " അതും പറഞ്ഞു അവളിറങ്ങി നടന്നു... സിറ്റൗട്ടിൽ അവളെയും കാത്ത് ഫോണിൽ കളിചിരിക്കാണ് അപ്പു. ആ വരവ് കണ്ടപ്പോൾ രണ്ടുവർഷം മുൻപ് നടന്ന കാര്യങ്ങൾ അവന്റെ മനസ്സിൽ നിറഞ്ഞു...... (തുടരും