ദക്ഷ മഹേശ്വർ: ഭാഗം 43

 

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

അവളുടെ പ്രണയപൂർവമുള്ള നോട്ടം നിദ്രയുടെ അകത്തട്ടിൽ അകപ്പെട്ടുപോയ മഹേശ്വർ കണ്ടില്ല... എന്നാൽ അടുത്ത നിമിഷം അവിടെ ഒരു ശബ്ദം ഉണർന്നു.... 🎶🎶 I was brokin from my youngage... talking my sulking to the masses .... writing my poems for the few that.. look at me, took to me, shook to me.... feeling me singing from heartache from from the pain.... 🎶🎶 ദേവൂന്റെ ഫോൺ ബെല്ലടിച്ചു.... അവൾ ഞെട്ടിപിടഞ്ഞു എഴുനേറ്റ് ഡയറിയും പിടിച്ചു റൂമിലേക്കോടി.... വെപ്രാളത്തോടെ ഫോൺ അറ്റൻഡ് ചെയ്തു മഹി കേട്ടോ എന്നറിയാൻ അവന്റെ അടുത്തേക്ക് കുറച് നീങ്ങി നിന്ന് സസൂക്ഷ്മം വീക്ഷിച്ചു ഉറപ്പുവരുത്തി.... ശേഷം ഡയറി യഥാ സ്ഥലത്തു തന്നെ തിരികെ വെച്ചു വീണ്ടും ബാലകണിയിലേക്ക് പോയി... ( ഡയറി കൊണ്ടുവെച്ചില്ലെങ്കിൽ പിന്നെ ഞാൻ എങ്ങാനും സംസാരിക്കുന്ന കെട്ട് വന്നു നോക്കിയാൽ പുള്ളിടെ ഡയറി കട്ടെടുത്ത വായിച്ചു എന്നുപറഞ്ഞു പിടിച്ചു ചൊമരിൽ തേച്ചു വെക്കും.... 😬😬 : ലെ ദേവു അല്ലാതെ പേടിച്ചിട്ടല്ല...😏: ലെ ഞാൻ 😁😁😁😁 : ലെ ദേവു )

നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന ഫോൺ പതിയെ ചെവിയിൽ വെച്ച് പതിഞ്ഞ സ്വരത്തിൽ ഹലോ പറഞ്ഞു.. ദേവു : ഹലോ... മറിയാമ്മ : ഡി ദേവു... ദേവു : പഫ..... ...... മോളെ ആരാഡി എന്റെ റിങ്ടോൺ മാറ്റിയത്... അപ്പു : ദേവു..... 😵😵😵 ഇച്ചായൻ : അരുത് പെങ്ങളെ അരുത്.... ഡേവിഡ് : ഇവള് പുലിയാണ് കേട്ടോ 😖 ദേവു : ഇതെന്താ ഇങ്ങനെ നിങ്ങളെല്ലാം ഒരുമിച്ച് എവിടെ പോയി.... 🤔 മറിയാമ്മ : ഫോൺ ശെരിക്കു നോക്കടി പുല്ലേ😠 ദേവു ഫോൺ ചെവിയിൽ നിന്ന് മാറ്റിപിടിച്ചു നോക്കി... ദേവു : സുഭാഷ് കോൺഫറൻസ് കാൾ ആയിരുന്നോ.... ഒന്നുറക്കെ കരഞ്ഞിരുനെങ്ങിൽ ഞാൻ ഉണർന്നേനെ.. 🤐🤐 മറിയാമ്മ :ഹ്മ്മ്... മാഹിയേട്ടൻ എവിടെടി.. ദേവു താല്പര്യം ഇല്ലാതപോലെ പറഞ്ഞു... ( നമ്മുക്കല്ലേ ആ നഗ്ന സത്യം അറിയൂ ഏത് കൊച്ചു റൊമാന്റിക് ലുക്ക്‌ വിട്ടോണ്ടിരിക്കുവാനെന്ന 😜 : ലെ ഞാൻ ) ദേവു : അഹ് ഇവിടുണ്ട്.... മറിയാമ്മ : എവിടെ....? ദേവു : അഹ് എനിക്കറിയാമെല വേണേൽ വിളിച്ചു ചോദിക്ക്.... 😏 ഇച്ചായൻ : ദേവു.... ദേവു : എന്നതാ ഇച്ചായ...

ഇച്ചായൻ : എന്താ നിന്റെ തീരുമാനം... ദേവു : എന്ത് തീരുമാനം... 🤔 ഇച്ചായൻ : മഹിയുടെ കാര്യമാ ഞാൻ ഉദേശിച്ചത്.... ദേവു : ഇച്ചായ... അത്... എനിക്കിപ്പോഴും ഒന്നും ഉൾകൊള്ളാൻ പറ്റിയിട്ടില്ല... മാത്രമല്ല മാഹിയെന്നെ പ്രണയിക്കുന്ന കാര്യം ഞാൻ അറിഞ്ഞിട്ട് കുറച്ചേ ആയിട്ടൊള്ളു... അതുകൊണ്ട്..... ഇച്ചായൻ : ദേവു ഞാൻ നിന്നോട് മറ്റൊരു കാര്യം ചോദിക്കട്ടെ.... ദേവു : ചോദിച്ചോ.... ഇച്ചായൻ : നീ ഇപ്പോഴും ആദിയുടെ കാര്യം വിട്ടിട്ടില്ലെ..... ദേവു ഒരുനിമിഷം നിശബ്ദയായി... ശേഷം പറഞ്ഞു... ദേവു : വേരോടെ പിഴുതെറിഞ്ഞു എന്നുപറഞ്ഞാലും മനസിന്റെ കോണിൽ അതൊരു നീറ്റലാ ഇച്ചായ.... എ എനിക്ക്... സമയം വേണം... എല്ല.. എല്ലാത്തിനോടും അഡ്ജസ്റ്റാവാൻ... ഇച്ചായൻ : മ്മ് ... നീ സമയം എടുത്തോ... ബട്ട്‌ അവസാനം എല്ലാം കലങ്ങി തെളിയണം.. ഓക്കേ? 😊 ദേവു : ഒകെ 🙂 മറിയാമ്മ : എനി ഇച്ചായന്റെ ഉപദേശം കഴിഞ്ഞാലോ ഇനി പോയെ പോയെ... ഇച്ചായൻ : അതെന്തിനാടി... 😬 മറിയാമ്മ : നിങ്ങൾ കോൺഫറൻസ് കേളിംഗിന് ചാടി പുറപ്പെട്ടത് എന്തിനാ എന്നൊക്കെ എനിക്കറിയവേ... സ്ഥലം വിട്ടേ....

ഹ്മ്മ് പൊക്കോ... ഇച്ചായൻ : ഹ്മ്മ് ഡേവിഡ് : ഞാനും വരുന്നെടാ... ഇച്ചായൻ : നന്പൻ ഡാ... 💪 അങ്ങനെ ഡേവിഡും ആൽവിയും കാൾ കട്ട് ചെയ്തു.... ഇപ്പോൾ നമ്മുടെ ത്രിമൂർത്തികൾ മാത്രമേ കോളിൽ ഉള്ളു... ഇതിനിടക്കും ദേവു മഹിയെ നോക്കാതിരിക്കുന്നില്ല കേട്ടോ... 😉😉 മറിയാമ്മ : അപ്പുവേ.... മഹിയെ വായ്നോക്കികൊണ്ടിരുന്ന ദേവു പെട്ടെന്ന് ഞെട്ടി എന്തോ വിളി കേട്ട്... മറിയാമ്മ : അയിന് നിന്നെ ആരു വിളിച്ചു... ദേവു : ഓ 😏 മറിയാമ്മ : ചെലരൊക്കെ ഇവിടെ ടൈമ് വേണമെന്ന് പറഞ്ഞിട്ട്... ചോര ഊറ്റിയെടുക്കവാനല്ലോടി... 😜 ദേവു പെട്ടെന്ന് ചുറ്റിലും നോക്കി... മറിയാമ്മ : നോക്കണ്ടേ ഉണ്ണി... ഞങ്ങൾ അവിടൊന്നുമില്ല...😝😝 ദേവു : അതു എനിക്ക് മനസിലായി... പിന്നെ വാതിലിന്റെ മറവിൽ നില്കുമ്പോ കുറച് ഒതുങ്ങിയൊക്കെ നിൽക്കണം.. ഇങ്ങനെ തള്ളിക്കൊണ്ട് നിന്നാൽ ആരെങ്കിലും ഒന്ന് തുറക്കുന്ന സ്പോട്ടിൽ ഭൂമിദേവിയെ വന്ദികാം... 😏 മറിയാമ്മ : ഓ ആയിക്കോട്ടെ 😏 അപ്പു : ഇനി സീരിയസ്.... ദേവു : ഹ്മ്മ്... അപ്പു : എടാ മഹിയെട്ടന്റെ കാര്യത്തിൽ നിന്റെ തീരുമാനം എന്താ...

മറിയാമ്മ : അതേടാ ഇത്രയൊക്കെ ചെയുന്നിലെ നിനക്ക് ആ സ്നേഹം മനസിലാവുന്നില്ലേ... ദേവു : എടാ എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല... എനിക്ക് അദ്ദേഹത്തിനോടുള്ള ഫീലിംഗ് എന്താണെന്ന് ഇപ്പോഴും അറിയില്ല... ആ കാരവലയിത്തിൽ നില്കുമ്പോ കിട്ടുന്ന സുരക്ഷിതത്വം വലുതാണ്.. അതു അന്നും ഇന്നും ഞാനും സമ്മതിക്കുന്നു... പക്ഷെ പ്രണയം... എനിക്ക് സമയം വേണമെടാ... ആ സ്നേഹം ഞാൻ മനസിലാക്കാൻ ശ്രെമിക്കുന്നുണ്ട്.. അപ്പോൾ ആദിയുടെ പഴയ കാര്യങ്ങൾ ഓർമ്മവരും... പൂര്ണമനസോടെ എനിക്ക് മഹിയെട്ടനെ സ്നേഹിക്കണം... അതെന്റെ നിർബന്ധമാ... "എനിക്കതിനു പൂർണസമ്മതം ദെച്ചു " മഹിയുടെ ശബ്ദം കെട്ട് ദേവു ഞെട്ടി തെറിച്ചു തിരിഞ്ഞു നോക്കി..😨 തൊട്ടുമുന്നിൽ അവനെ കണ്ട് അവൾ ഉമിനീറക്കി... (ഞാൻ പറയുന്നത് കെട്ടുകാണുമോ 🤔 : ദേവൂസ് ആത്മ ) അവളുടെ ഭാവം കണ്ട് മഹിക്ക് ശെരിക്കും ചിരിവരുണ്ടായിരുന്നു.... അവൻ അതടക്കി അവളെ ചുവരോട് ചേർത്ത് നിർത്തി.. അവൾക്ക് അകെ പരവേശം പോലെ തോന്നി...

അവന്റെ മുഖത്തു നോക്കാതെ മറ്റെങ്ങോട്ടോ നോക്കികൊണ്ടിരുന്നു... മഹി അവളെ വിളിച്ചു... മഹി : ദേവു.... ദേവു : മ്മ്... മഹി : നിനക്ക് വേണ്ടത്ര സമയം എടുത്തോ.. കാത്തിരിക്കാൻ എനിക്ക് യാതൊരു മടിയുമില്ല പെണ്ണെ... കാരണം എന്റെ സ്നേഹത്തിന്റെ ആത്മാർത്ഥത മനസിലാക്കി മഹാദേവൻ തന്നതാണ് നിന്നെ... 8 കൊല്ലം.. അത് കേൾക്കുന്നവർക്ക് വെറും വർഷകണക്ക് ആണെങ്കിലും എനിക്ക് അതെന്റെ പ്രണയസാക്ഷാത്കാരത്തിനുള്ള നീണ്ട തപസായിരുന്നു.. ഒരു ജോലി ആയ ശേഷം വീട്ടിൽ സംസാരിക്കാനായിരുന്നു പ്ലാൻ.. ദേവു അവന്റെ കണ്ണിലേക്കു നോക്കി... മഹി തുടർന്നു മഹി : പക്ഷെ വിധി മറ്റൊന്നായിരുന്നു.. അതാണല്ലോ ഒട്ടും പ്രധീക്ഷികാതെ നിന്നെ എന്റെ പാതിയായി സ്വീകരിക്കേണ്ടി വന്നത്... അത് പെട്ടെന്ന് ഉൾകൊള്ളാൻ ഒരാൾക്കും പറ്റില്ല..

ഐ നോ... അവളൊന്നും മിണ്ടാതിരിക്കുന്ന കണ്ട് അവൻ വീണ്ടും തുടർന്നു... മഹി : നിന്റെയും എന്റെയും ആഗ്രഹം ഇങ്ങനെ അല്ലായിരുന്നു എന്ന് എനിക്ക് നന്നായി അറിയാം.. സാരില്ല.. വഴിയുണ്ടാക്കാം... ഇപ്പോ താഴേക്കു പോകാം ഊണിനു സമയമായി... അപ്പോഴാ ദേവു അതു ശ്രെദ്ധിക്കുന്നത് സമയം ഉച്ചയായി എന്നത്... മഹി അവളെ വിട്ടകന്നു റൂമിനു വെളിയിലേക്കു നടക്കുമ്പോൾ തിരിഞ്ഞു നോക്കി പറഞ്ഞു... മഹി : ദേവു ഡയറി വായിക്കുന്നതൊക്കെ കൊള്ളാം... പക്ഷെ സൂക്ഷിച്ചു ഡ്രോയറിൽ തന്നെ വെച്ചേക്കണം കേട്ടോ... ദേവു : ശെരി ഏട്ടാ... പെട്ടെന്നു എഹ് എന്താ 😨😳😳 മഹി ഒരു കള്ളചിരിച്ചോടെ റൂം വിട്ടു പോയി..........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...