ദക്ഷ മഹേശ്വർ: ഭാഗം 45

 

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

പാട്ടു കേട്ടുകൊണ്ട് കിടന്ന ദേവുവിന് പെട്ടെന്ന് എന്തോ വയറിൽ നിന്ന് മുകളിലേക്കു ഉരുണ്ട് കയറുന്ന പോലെ തോന്നി.... അടുത്ത് നിമിഷം വാ പൊത്തി പിടിച്ചു അവൾ ബാത്റൂമിലേക്കോടി ... രാവിലേ കഴിച്ചത് ഉൾപ്പടെ സകലതും അവൾ ഛർദിച്ചു കളഞ്ഞു... ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന അവൾക്കു കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി.. എങ്കിലും തപ്പി തടഞ്ഞു അവൾ കട്ടിലിൽ വന്നിരുന്നു... അസഹ്യമായ വയറുവേദനയും നടുവേദനയും അവളെ ഒന്നുകൂടി തളർത്തി... കൂടെ തലകറക്കവും കൂടി ആയതോടെ എന്തുചെയ്യണം എന്നറിയാതെ അവൾക്ക് തലക്കു പ്രാന്തുപിടിക്കുന്ന പോലെ തോന്നി... പിന്നെയും ഛർദികനായി എഴുന്നേറ്റതും തലചുറ്റി അവൾ വീണതും ഒരുമിച്ചായിരുന്നു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 കൂട്ടുകാരുമായി സംസാരിച്ചിരുന്ന മഹിയുടെ നെഞ്ചിടിപ്പ് ക്രെമതീതമായി ഉയർന്നു....

അവനു വല്ലാത്ത പരവേശം തോന്നി... ചെന്നിയിലും നെറ്റിത്തടത്തിലും വിയർപ്പുതുള്ളികൾ പ്രത്യക്ഷപെട്ടു... അവനു വീട്ടിലേക്കു ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് ചിന്തിച്ചു... അവൻ വിളിക്കാൻ തുടങ്ങിയതും യദുൽ (അവന്റെ നാട്ടിൽ ഉള്ളൊരു ചെറുപ്പക്കാരൻ) അവനെ ക്ലബ്ബിന്റെ ആവിശ്യത്തിന് വിളിച്ചോണ്ട് പോയി .... അപ്പോളും അവന്റെ മനസ് അസ്വസ്ഥം തന്നെയായിരുന്നു... പിന്നെ എന്തുണ്ടെങ്കിലും അമ്മ വിളിക്കുമല്ലോ എന്ന് ഓർത്തു സമാധാനിച്ചു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ശ്രീദേവി റൂമിൽ വന്നു നോക്കുമ്പോൾ കാണുന്നത് വെറും നിലത്തു കിടക്കുന്ന ദേവുവിനെയാണ്... "അയ്യോ മോളെ എന്തുപറ്റി... " അവർ വേഗം വന്നു അവളെ തട്ടി വിളിക്കാൻ നോക്കി ... അവൾ കണ്ണുതുറക്കുന്നില്ല എന്നു കണ്ട് ഉടനെ അവൾ ഉച്ചത്തിൽ ഹിമയെ വിളിച്ചു.. ശ്രീ : ഹിമേ.... ഹിമേ... ശ്രീദേവിയുടെ വിളികേട്ട് ഹിമ ഓടിപിടച്ചു അവിടേക്ക് എത്തി...

ഹിമ : എന്താ ചേച്ചി... ശ്രീദേവി : മോള് വിളിച്ചിട്ട് എഴുനേൽക്കുന്നില്ല നീയൊന്നും പിടിച്ചേ... ഹിമയും ശ്രീദേവിയും ചേർന്നു ദേവുവിനെ കട്ടിലിൽ എടുത്ത് കിടത്തി... അവിടിരുന്നു ജഗ്ഗിലെ വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് തെളിച്ചു... അവൾ പതിയെ കണ്ണുകൾ ചിമ്മി തുറന്ന് അവരെ നോക്കി... ശേഷം അവരെ നോക്കിയൊന്ന് ചിരിക്കാൻ ശ്രെമിച്ചു... പക്ഷെ വേദനയുടെ കാഠിന്യത്തിൽ അവളുടെ മുഖം ചുളുങ്ങി.... .അവൾ വേദനയോടെ ചരിഞ്ഞു ചുരുണ്ടു കൂടി കിടന്നു.... ശ്രീദേവിക്ക് ആ കാഴ്ച കണ്ട് സങ്കടം വന്നു... അവർ ചോദിച്ചു... ശ്രീദേവി : മോളെ.. എ എന്തുപറ്റി എന്റെ കുട്ടിക്ക്... 😢 ദേവു : അ അമ്മ.. വിഷമിക്കണ്ട.. എൻ എനിക്ക്.. തലകറങ്ങിയതാ... ഇപ്പോ കൊഴപ്പമില്ല... ശ്രീദേവി : ഞാൻ മഹിയെ ഒന്ന് വിളിക്കട്ടെ... ദേവു : വേണ്ടമ്മേ... എനിക്ക് കോ കൊഴപ്പമില്ല... വി വിളിക്കണ്ട...

ശ്രീദേവി : അത്.. മോളെ... ദേവു : പ്ലീസ്‌ അമ്മ... ഞാൻ കെ കെടന്നോളാം.. അമ്മ പൊക്കോ... ശ്രീദേവി : ഞാൻ കാത്തുവിനെ ഇങ്ങോട്ട് വിടാം മോള് ഒറ്റക്ക് ഇരിക്കണ്ട... ഹിമ അപ്പോഴേക്കും അടുക്കളയിൽ പോയി പച്ചമുട്ട വാട്ടിയത് കൊണ്ടുവന്നു... ( ഈ പച്ചമുട്ടയിൽ നല്ലെണ്ണ ഒഴിച്ചു അടിച്ചെടുക്കുന്ന സാധനമാണ്... ഫസ്റ്റ് മെൻസസിന് ഇതു കുടിപ്പിക്കാറുണ്ട്.. വയറുവേദനക് ബെസ്റ്റാ ) ഹിമ : മോളെ ഇതു ഒന്നുകുടിക്ക്... വേദനകുറയും... (ഛർദിച്ച കാര്യം ഇവർക്കു അറിയില്ലലോ..ഇനി ഇതുകുടിച്ചു വോമിറ്റ് ചെയ്യാൻ തോന്നിയാൽ അവർ മഹിയെ വിളിച്ചുവരുത്തും.. ഇവര് പോയി കഴിഞ്ഞു കുടികാം അതാ നല്ലത് : ദേവൂസ് ആത്മ ) ഹിമ : മോള് എന്താ ആലോചിക്കുന്നേ കുടിക്ക് കുഞ്ഞാ... ദേവു : ഞാൻ കുറച് കഴിഞ്ഞ് ഉറപ്പായും കുടികാം.. വലിയമ്മയും അമ്മയും പൊക്കോ.. ഞാൻ ഒന്ന് കിടക്കട്ടെ... ശ്രീദേവി അവളുടെ തലയിൽ മേലെ തലോടി.. ശ്രീദേവി : എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണേ മോളെ... ദേവു : മ്മ് 🙂 അവൾ തലയാട്ടി സമ്മതിച്ചു...അപ്പോഴേക്കും കാത്തു അങ്ങോട്ട്‌ വന്നു... 🙂🙂🙂🙂🙂🙂🙂🙂🙂🙂

കാത്തു : ചേച്ചി എന്താ പറ്റ്യേ... അമ്മയും അപ്പച്ചിയും ഓടിവരുന്നത് കണ്ടല്ലോ... ദേവു : ഒന്നുല മോളെ തലയൊന്നു കറങ്ങി.... കാത്തു : എന്താ ഇപ്പോ പെട്ടെന്നിങ്ങനെ വരാൻ... ചേച്ചിക്ക് ഡേറ്റ് ആണെന്ന് ഞാൻ അറിഞ്ഞു..ഇനി അതിന്റെയാണോ... ദേവു : അല്ലടാ അങ്ങനെ തലകറക്കം ഒന്നുമെനിക്ക് ഉണ്ടാവാറില്ല.. ഇതിപ്പോ ആദ്യമാ... കാത്തു ഒന്നു സംശയിച്ചു നിന്ന ശേഷം ദേവുനോട് ചോദിച്ചു... കാത്തു : ചേച്ചി രാവിലേ ബ്രേക്ഫാസ്റ് അല്ലാതെ എക്സ്ട്രാ വലതും കഴിച്ചോ... ദേവു ഒന്ന് ആലോചിച്ച പിന്നെ പറഞ്ഞു.. ദേവു : ഒരു ഗ്ലാസ്സ് ജ്യൂസ്‌ കുടിച്ചു.. ശ്രാവന്തി കൊണ്ടുതന്ന... കാത്തു : മ്മ്... കാത്തു അർത്ഥവത്തായി ഒന്നു മൂളി... അപ്പോഴേക്കും വേദനകാരണം അവൾ വയർ പൊത്തിപിടിച്ചു.... അന്നേരം തന്നെയാണ് അവൾക്കു വോമിറ്റിംഗ് ടെൻഡാൻസി വന്നത്... അവൾ വേഗം ബാത്റൂമിലേക്കു നടന്നു..

കാലുറക്കുന്നിലെങ്കിലും അവൾ ഒരുവിധം പോയി... കാത്തുവും അവൾക്കൊപ്പം നടന്നു... അവളുടെ കഷ്ട്ടത കണ്ട് കാത്തു ദേവുവിന്റെ ഫോൺ എടുത്ത് മഹിക്ക് ഫോൺ ചെയ്തു... 🌺🌺🌺🌺🌺🌺🌺🌺🌺🌺 ശ്രീയുമായി ദേവൂന്റെ കാര്യങ്ങൾ സംസാരിച്ച ഇരിക്കുമ്പളാണ് അവനു ദേവൂന്റെ ഫോണിൽ നിന്ന് കാൾ വന്നത്... കാൾ അറ്റൻഡ് ചെയ്തു അവൻ പറഞ്ഞു... കാത്തു പറഞ്ഞ കാര്യം കെട്ടവൻ ചാടിഎഴുനേറ്റു... അവന്റെ മുഖംഭാവം കണ്ട് ശ്രീ കാര്യം തിരക്കി... ശ്രീ : എന്താടാ മഹി... മഹി : ഏയ്‌ ഒന്നുമില്ലെടാ.. ദെച്ചുനു തീരെ വയ്യ ഞാൻ വീടുവരെ ഒന്നുപോട്ടെ. ശ്രീ : എടാ ഞാൻ വരണോ... മഹി : വേണ്ടടാ എന്തേലും ഉണ്ടെങ്കിൽ വിളികാം. ശ്രീ : എന്ന ശേരി.. മഹി ശരം കണക്കെ പാഞ്ഞുവന്ന ബുള്ളറ്റുമായി തൃക്കുന്നതെക് വിട്ടു.... 😊😊😊😊😊😊😊😊😊😊

മുട്ടവെട്ടിയതും ഛർദിച്ചുകളഞ്ഞപ്പോൾ അവളുടെ വയറ്റിൽ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല... കൂടെ തലകറക്കവും വേദനയും അവളെ വല്ലതെ ഉലച്ചു... റൂമിൽ എത്തിയപ്പോളേക്കും കാത്തു ഫോൺ ചെയ്തു കഴിഞ്ഞ് ഇരുന്നിടത് തന്നെ ഫോൺ തിരികെ വെച്ചു... കാത്തു അവളുടെ തളർന്നരൂപം കണ്ട് ചോദിച്ചു... കാത്തു : ഒട്ടും വയ്യേ ചേച്ചി.... ദേവു : സാരില്ലെടാ.... 🌺🌺🌺🌺🌺🌺🌺🌺🌺🌺 മഹിയുടെ ഓടിപിടഞ്ഞുള്ള വരവ് കണ്ട് അച്ഛമ്മയും ശ്രീദേവിയും അമ്പരന്നു .... ശ്രീദേവി : എന്തുപറ്റി മോനെ.. നീ എന്താ ഇങ്ങനെ ഓടിക്കിതച്ചു വരുന്നേ... അവൻ അമ്മയുടെ വാക്കുകൾ ഒന്നും കേട്ടിരുന്നില്ല...എങ്ങനെയെങ്കിലും തന്റെ പ്രാണന്റെ പക്കൽ എത്തണം എന്നുമാത്രം ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു.... അച്ഛമ്മ : ശ്രീദേവി.. നീയും കൂടെ ചെല്ലാ.. എന്താണെന്ന് തിരക്കു... ശ്രീദേവി തലയാട്ടി അവനു പുറകെ പോയി... 💞💞💞💞💞💞💞💞💞💞 റൂമിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന മഹിയെ കണ്ട് ദേവു ഞെട്ടി...

വേദനക്കിടയിലും അവനെ അതറിയിക്കതിരിക്കാൻ അവൾ ചിരിക്കാൻ ഒരുവിഫല ശ്രെമം നടത്തി... അവൻ ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ അവളെ കോരിയെടുത്ത നടന്നു.... ശേഷം അവൻ കാത്തുവിനെ ഒന്നു നോക്കി... നോട്ടത്തിന്റെ അർത്ഥം മനസിലായതുപോലെ അവൾ പുറത്തേക്കോടി... ദേവു അപ്പോഴും അവന്റെ പ്രവർത്തിയിൽ തറഞ്ഞു ഇരിക്കുവാണ്. . ദേവു : മഹിയെട്ട എന്താ കാണിക്കുന്നേ എന്നെ താഴെ നിർത്... ഒരു രൂക്ഷ നോട്ടമായിരുന്നു അതിനുള്ള മറുപടി.... ആ കണ്ണിലെ ഭാവം അവൾക്ക് മനസിലായി .... പരിഭവവും ദേഷ്യവും കലർന്ന ആ കണ്ണുകൾ അവളുടെ നെഞ്ചിൽ ഒരു നോവ് പടർത്തി .... അവളുടെ മാറ്റം അവളിൽ തന്നെ അത്ഭുതം നിറച്ചു.... വേദനക്കിടയിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു.... പ്രണയത്തിന്റെ നനുത്ത പുഞ്ചിരി.... ........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...