എൻ പ്രാണനെ 💕: ഭാഗം 21

 

രചന: Killing Queen

മുഹൂർത്തസമയം ആയി വധുവരന്മാർ ഇങ്ങോട്ട് വരിക..."പൂജാരി പറഞ്ഞതും രുദ്രൻ അപ്പുവിന് അടുത്തേക്ക് പോയി... പൂജാരി താലം അർജുനും ദാച്ചുവിനും നേരെ നീട്ടി പിടിച്ചു.... ദച്ചുവും അർജുനും മുഖമുഖം നോക്കി... "അദ്യം നിങ്ങളുടെ വിവാഹം ആണ്..."പൂജാരി പറഞ്ഞതും ദച്ചു രണ്ടടി പുറകിലേക്ക് വെച്ച്... " താലി കെട്ടിക്കോളൂ..."പൂജാരി താലി കൈയിലേക്ക് കൊടുത്തതും അർജുൻ അത് വാങ്ങി ദച്ചുവിനെ നോക്കി... രുദ്രനും അപ്പുവും എല്ലാവരും കൈകളിൽ പൂക്കൾ നിറച്ചവരെ നോക്കി.... 💕 ദച്ചു ആ താലിയെ പകപ്പോടെ നോക്കി അർജുനീയും അവന്റെ കൈയിലെ താലിയെയും നോക്കി... കണ്ണുകൾ ചെന്ന് നിന്നത് തന്നെ നോക്കി നിൽക്കുന്ന രൗദ്രഷിൽ ആണ്... "അല്ല ഞാൻ ഒരു മനുഷ്യൻ അല്ലെ എത്ര എന്നും പറഞ്ഞ നിന്നെ ദ്രോഹിക്കുന്നെ... എനിക്കും ഇല്ലേ മനസാക്ഷി... "അവൻ കൈകൾ മാറിൽ കെട്ടി പറഞ്ഞു.. അവനെ ദച്ചു ഉറ്റു നോക്കി... "അല്ലെങ്കിൽ തന്നെ നീ എന്നെ ഡിവോഴ്സ് ചെയ്തിട്ട് അവന്റെ കൂടെ ജീവിക്കാൻ അല്ലായിരുന്നോ തീരുമാനിച്ചത്...എന്തായാലും നിന്റെ ലൈഫ് സേഫ് ആകിയിട്ടേ ഞാൻ അപ്പുവിന്റെ കഴുത്തിൽ താലി കെട്ടുന്നുള്ളു...

"ഗൗരവം ഒട്ടും കളയാതെ അവൻ പറഞ്ഞു... "ശെരിയാണ് ചേട്ടൻ പറഞ്ഞത്... നീ എന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും നിന്നെ അങ്ങനെ കൈ വിടാൻ പറ്റുവോ... ഒന്നുല്ലേലും ഒരുപാട് കാലം നിന്നെ ഞാനും എന്റെ അമ്മയും ഒക്കെ സ്നേഹിച്ചത് അല്ലെ..."രച്ചുവും പറഞ്ഞു... "ശെരിയാണ്.. എത്രയൊക്കെ ദ്രോഹം ചെയ്‌തെന്ന് പറഞ്ഞാലും നിന്നെ ഒരുപാട് ഒരുപാട് ഞാൻ സ്നേഹിച്ചിട്ടുണ്ട് "ലക്ഷ്മി കൂടെ ഏറ്റു പറഞ്ഞു... "താലി കെട്ടു മുഹൂർത്തം കഴിയുന്നു "പൂജാരി പറഞ്ഞതും അർജുൻ എല്ലാവരെയും ഒന്ന് നോക്കി താലി അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു... കഴുത്തിൽ താലി പതിയുന്നതിന് മുൻപ് തന്നെ ദച്ചു ആ താലിയിൽ പിടിത്തം ഇട്ടിരുന്നു.... "എനിക്ക് ഈ വിവാഹം വേണ്ടങ്കിലോ.."അവൾ അർജുനെയും രുദ്രനെയും നോക്കി പറഞ്ഞു.. "എന്ത് കൊണ്ട് നിനക്ക് വേണ്ട.... നീ തന്നെ അല്ലേ എന്നിൽ നിന്ന് ഡിവോഴ്സ് വാങ്ങിയത്... ശേഷം നിന്റെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരം ഇവനെ വിവാഹം ചെയ്യണം എന്നുള്ളത് നിന്റെ തീരുമാനം അല്ലായിരുന്നോ "രുദ്രൻ ദച്ചുവിന് മുഖം നൽകാതെ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു... "എനിക്ക് എനിക്ക് അർജുൻ ഏട്ടൻ ഒരു ആങ്ങളയുടെ സ്ഥാനത് ആണ്...അല്ലാതെ നിങ്ങൾ ആരും കരുതുന്നത് പോലെ ഒരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ല "ദച്ചു കൈ വെള്ളയിലെ താലിയിൽ പിടി മുറുക്കി...

"പിന്നെ ഞങ്ങൾ കണ്ടതൊക്കെ എന്താടി... നീ ഞങ്ങളെ വീണ്ടും പൊട്ടന്മാർ ആക്കാം ഇന്ന് കരുതണ്ട..."രച്ചു അവൾക്ക് നേരെ ശബ്‌ദം ഉയർത്തി... "നിങ്ങൾ എന്ത് കണ്ടെന്ന ഈ പറയുന്നത്.... ഏഹ്.. കുറെ നേരം ആയല്ലോ എന്തോ കണ്ടെന്നു പറയുന്നു... അത് ഒന്ന് പറഞ്ഞിരുന്നേൽ കൊള്ളാം ആയിരുന്നു..."അതൊരു അമ്പലം ആണെന്ന് പോലും മറന്നവൾ ഒച്ച വെച്ച് അത്രയും ഉണ്ടായിരുന്നു അവൾക്ക് ഹൃദയത്തിലെ ഭാരം... അപ്പോഴും രുദ്രൻ ഒന്നും തന്നെ മിണ്ടാതെ തിരിഞ്ഞു നിൽക്കുക ആയിരുന്നു... അപ്പു എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്... പ്രവീൺ അവിടെ ഒരു തൂണിൽ ചാരി നിന്നു... അമ്പലത്തിൽ പ്രാർത്ഥിക്കാൻ വന്നവരുമെല്ലാം അവരെ തന്നെ നോക്കി നിന്നു... "അത് കൊള്ളാം നീ എന്താ ശീലാവതി ചമയുക ആണോ... നീയും ഈ നിൽക്കുന്ന മാന്യൻ ആയ അർജുനും കൂടെ പരസ്പരം ചുംബിക്കുന്നത് ഞങ്ങൾ എല്ലാവരും കണ്ടത് ആണ് എന്നിട്ട് നീ അതിനെ ന്യായികരിക്കാൻ നോക്കുന്നോ..."രച്ചു അവളെ അടിക്കാനായി കൈകൾ ഉയർത്തി... എന്നാൽ പ്രവീൺ അത് തടഞ്ഞു കൊണ്ട് അവളെ അവന്റെ കൈക്കുള്ളിൽ അടക്കി നിർത്തി.... "നിങ്ങൾ കണ്ടു കണ്ടു എന്ന് പറയുന്നുണ്ടല്ലോ...

അന്ന് എന്താണ് സംഭവിച്ചത് എന്ന് പോലും നിങ്ങൾ തിരക്കിയിട്ട് ഉണ്ടോ... ഇല്ല.. കണ്ണിൽ കാണുന്നത് എല്ലാം സത്യം ആണെന്ന് കരുതരുത്... ആരും ഞങ്ങളെ ഒന്നും പറയണോ കേൾക്കണോ ശ്രമിച്ചില്ല പകരം കുറ്റപ്പെടുത്താൻ എല്ലാവർക്കും നല്ല ഉത്സാഹം ആയിരുന്നല്ലോ..."അവൾ പരിസരം മറന്നു അലറുക ആയിരുന്നു.. എന്നൽ എല്ലാവരും അവളെ നോക്കുക ആയിരുന്നു... പ്രേതെകിച്ചു ലക്ഷ്മിയും രച്ചുവും... അധികം ദേഷ്യപെടാത്ത പ്രകൃതം ആണ് ദച്ചുവിന്റേത്.. ആ അവൾ ആണ് ഇത്രയും ഗൗരവത്തോടെ പറയുന്നത്... "അന്ന് ചാവാൻ കിടന്ന സമയത്ത് ഈ മനുഷ്യൻ ആണ് എന്നെ രക്ഷിച്ചത് അല്ലാതെ നിങ്ങൾ കരുതുന്ന ഒരു കാമക്കൂത്തിനും ദർശന പോയിട്ടില്ല..."അവൾ എല്ലാവർക്കും നേരെ കൈകൾ ചൂണ്ടി പറഞ്ഞു... പറഞ്ഞു കഴിഞ്ഞതും... അവൾ കറഞ്ഞിരുന്നു.... നിലത്തേക്ക് അവൾ ഊർന്നിരുന്നു കരഞ്ഞു... എങ്കിലും രൗദ്രാഷ് അവളെ നോക്കിയിരുന്നില്ല... രച്ചുവിലും ലക്ഷ്മിയുലും നേരിയ തോതിൽ കുറബോതം തോന്നി..

രൗദ്രാഷ് ഷർട്ട്‌ എല്ലാം ഒന്ന് നേരെ ആക്കി... വാച്ചിലെ സമയം നോക്കി.. "തിരുമേനി... ഞങ്ങളുടെ വിവാഹത്തിന് ഉള്ള മുഹൂർത്തം ആയില്ലേ...'അവൻ ചോദിച്ചതും അയാൾ അതെ എന്ന് തലയാട്ടി... "പിന്നെ എന്ത് നോക്കി നിൽകുവാ... " അവൻ ചോദിച്ചതും അയാൾ നിലത്തുന്നു കരയുന്നവളെ നോക്കി... "ഓ അത് ഒന്നും കാര്യം ആക്കണ്ട... അവൾക്ക് ഈൗ കണ്ണുനീർ കൂടെ കൂടെ ഉള്ളതാ... "അവൻ അത് കാര്യം ആകാതെ അയാളോട് പറഞ്ഞു... അയാൾ താലിയു കുങ്കുമവും ആയി ഒരു താലം കൊണ്ട് വന്നു... എല്ലാവരും ദച്ചുവിനെ തന്നെ ആയിരുന്നു നോക്കിയത്... രൗദ്രാഷ് താലി എടുത്തു ദച്ചുവിനെ നോക്കി... അവിടെ കൂടിയ ആൾകാർ പലതും പറയാൻ തുടങ്ങി.. ദച്ചു തല ഉയർത്തി അപ്പുവിനെ നോക്കി... തന്നെ നോക്കി പരിഹസിക്കുക ആണവൾ. രൗദ്രാഷ് താലി എടുത്തു അപ്പുവിന് നേരെ കൊണ്ട് പോയതും... ദർശന അവന്റെ കൈയിൽ നിന്നും താലി വാങ്ങി അപ്പുവിന്റെ കവിളിൽ ആഞ്ഞടിച്ചു... അവളുടെ കഴുത്തിൽ പിടിത്തമിട്ടിരുന്നു ദർശന...

എല്ലാവരു ഒന്ന് ഞെട്ടി അത്രയും വേഗത്തിൽ ആണെവൽ എഴുന്നേറ്റു അവളെ അടിച്ചിരിക്കുന്നെ... എന്നാൽ രുദ്രൻ മൗനം പാലിച്ചു നില്കുന്നത് എന്തിനെന് ആർക്കും മനസ്സിൽ ആയില്ല.. അപ്പുവിന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നി തുടങ്ങി രുദ്രൻ അപ്പുവിനെ ദാച്ചുവുന്റെ കൈയിൽ നിന്നും മോചിപ്പിച്ചു... ദച്ചുവിനെ അവൻ അരയിൽ കൂടെ പിടിച്ചു പൊക്കിയെടുത്തു.. എങ്കിലും അവളുടെ ഉള്ളിലെ ദേഷ്യം അടങ്ങിയിരുന്നില്ല... അപ്പു കഴുത്തു തടവി പകയോടെ ദർശനയെ നോക്കി.... ദർശന ഒന്ന് അടങ്ങി എന്ന് തോന്നിയത്തും രുദ്രൻ അവളെ താഴെ ഇറക്കി.. "നീ എന്തിനാ അവളെ അടിച്ചത്..."അവൻ ചോദിച്ചതും അവൾ മൗനം പാലിച്ചു നിന്നു...

"എനിക്ക് ഇഷ്ടമല്ല അത്ര തന്ന..." "അതിന് നിന്റെ ഇഷ്ടങ്ങൾ നോക്കി കാര്യങ്ങൾ തീരുമാനിക്കാൻ നീ എന്റെ ആര്. " "ഞാൻ നിങ്ങളുട ഭാര്യ അത് മറക്കണ്ട... "അവൾ വിരൽ ചൂണ്ടി പറഞ്ഞതും അവൻ അവളുടെ വിരലിൽ പിടിച്ചു... "അപ്പോൾ ഡിവോഴ്സ് ഓ " "അത് നിങ്ങൾ തന്നെ അല്ലെ കത്തിച്ചു കളഞ്ഞതും... "അവൾ പല്ല് കടിച്ചു പറഞ്ഞു... എല്ലാവരും ഇവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാതെ നിന്നു.. "പ്രവീണേ ആ സാധനം ഇങ് എടുത്തോ..."അവൻ പ്രവീണിനെ നോക്കാതെ ടച്ചുവിൽ തന്നെ നോട്ടം എറിഞ്ഞു പറഞ്ഞു... രച്ചുവിനെ മാറ്റി നിർത്തിയവൻ ഒരു പേപ്പർ അവൻ രൗദ്രഷിന് നൽകി... രൗദ്രാഷ് അത് വാങ്ങി... ദാച്ചുവുന്റെ കൈയിൽ വെച്ച് കൊടുത്തു... അവൾ അത് പൊട്ടിച്ചു നോക്കി... ഡിവോഴ്സ് നോട്ടീസ്.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..