എൻ കാതലെ: ഭാഗം 99

 

എഴുത്തുകാരി: അപർണ അരവിന്ദ്‌

" തനിക്ക് നാണമില്ലെടോ സ്വന്തം ഭാര്യയെ ഇങ്ങനെ കൺമുന്നിൽ വച്ച് കളിയാക്കിയിട്ടും ഇളിച്ചോണ്ട് നിൽക്കാൻ ...ലജ്ഞാവഹം " വർണ ദത്തനെ നോക്കി പേടിപ്പിച്ചു. "ഞങ്ങൾ പറഞ്ഞതിൽ എന്താ തെറ്റ് " " വേണ്ടാ ട്ടോ. എന്റെ കുഞ്ഞിനെ അത്രക്ക് അങ്ങോട്ട് കളിയാക്കണ്ടാ. വാ പോവാൻ നോക്കാം " അത് പറഞ്ഞ് ദത്തൻ ബുള്ളറ്റിലേക്ക് കയറി. മൂന്നുപേരുടേയും ബാഗ് അവൻ പെട്രോൾ ടാങ്കിനു മുകളിലായി ഒരുക്കി വച്ചു. ദത്തന് പിന്നിലായി വർണയും അനുവും വേണിയും കയറി. തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി അവർ പറഞ്ഞതെല്ലാം വാങ്ങി കൊടുത്താണ് ദത്തൻ അവരെ വീട്ടിൽ ഇറക്കിയത്. ** "എന്താ എന്റെ കുട്ടിക്ക് പറ്റിയത്. ഒരു മൂഡോഫ് " ദത്തൻ മിററിലൂടെ അവനെ നോക്കി കൊണ്ട് ചോദിച്ചു. " ഒന്നുല്ലാ ദത്താ. ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയുമോ " "പിന്നെ പറയാതെ " "നിനക്ക് എന്നെയാണോ അനുവിനേയും വേണിയേയും ആണോ കൂടുതൽ ഇഷ്ടം"

അത് കേട്ടതും ദത്തൻ ബുള്ളറ്റ് പെട്ടെന്ന് നിർത്തി അവളെ തിരിഞ്ഞ് നോക്കി. "എന്താടാ ഇങ്ങനെ ചോദിക്കുന്നേ " " ഞാൻ ചോദിച്ചതിന് ഉത്തരം പറ " " അനുവും വേണിയും എനിക്ക് നമ്മുടെ ഭദ്രയേയും ശിലുവിനെയും പോലെയാ . ആ സ്നേഹം എന്നും ഉണ്ടാകും. പക്ഷേ നീ എന്റെ ജീവൻ അല്ലേടാ . നീ ഇല്ലാതെ ഈ ദത്തൻ ഉണ്ടാേ. ഞാൻ ശ്വാസിക്കുന്ന ശ്വാസം പോലും നിനക്ക് വേണ്ടിയാ" ദത്തൻ അത് പറഞ്ഞതും വർണ അവന്റെ വയറിലൂടെ ചുറ്റി പിടിച്ച് പുറത്തേക്ക് തല ചായ്ച്ചു. "എനിക്ക് അറിയാം ദത്താ. പക്ഷേ നിന്നോട് വേറെ ആരെങ്കിലും കൂടുതൽ സ്നേഹം കാണിക്കുമ്പോൾ എനിക്ക് അസൂയ വരും" "അതിന്റെ ആവശ്യം ഇല്ലാ . ഈ ലോകത്ത് എന്റെ കുഞ്ഞ് കഴിഞ്ഞേ ദത്തന് വേറെ ആരും ഉള്ളൂ " തന്റെ അരയിലൂടെ ചുറ്റി പിടിച്ചിരിക്കുന്ന വർണയുടെ കൈ എടുത്ത് ഉള്ളം കയ്യിൽ ഉമ്മ വച്ചു കൊണ്ട് ദത്തൻ പറഞ്ഞു.

"സോറി ദത്താ. ഞാൻ പെട്ടെന്ന് ദേഷ്യം വന്നപ്പോ ചോദിച്ചതാ . നമ്മുടെ അനുവും വേണിയും അല്ലേ. അപ്പോ ഇങ്ങനെയൊന്നും വിചാരിക്കാൻ പാടില്ല. " "അതെ.. അങ്ങനെ വിചാരിക്കാൻ പാടില്ലാ. എന്നാ നമ്മുക്ക് പോവാം" "മ്മ് " വർണ മൂളിയതും ദത്തൻ വണ്ടി മുന്നോട്ട് എടുത്തു * " മതി ദത്താ. കുറേ ആയില്ലേ ഞാൻ പഠിക്കുന്നു. എനിക്ക് വയ്യാതെ ആയി.." ബുക്കിലേക്ക് തല ചരിച്ച് വച്ച് കൊണ്ട് വർണ പറഞ്ഞു. "ആ ഒരു ടോപ്പിക്ക് കൂടി പഠിച്ചിട്ട് നമ്മുക്ക് ഫുഡ് കഴിക്കാം. എന്നിട്ട് ബാക്കി പഠിക്കാം. " ദത്തൻ തന്റെ ഫയൽ നോക്കി കൊണ്ട് പറഞ്ഞു. " നോക്കിക്കോ. എന്നെ ഇങ്ങനെ ഇരുത്തി പഠിപ്പിച്ച് പഠിപ്പിച്ച് ഞാൻ ഒരു ഭ്രാന്തി ആവും . അപ്പോഴേ നിനക്ക് എന്റെ വില മനസിലാവൂ " വർണ അത് പറഞ്ഞ് വീണ്ടും പഠിക്കാൻ തുടങ്ങി. അത് കണ്ട് ദത്തൻ ചിരിച്ചു " മതി ബാക്കി ഇനി കഴിച്ചിട്ട് പഠിക്കാം " ദത്തൻ കയ്യിലെ ഫയൽ എടുത്ത് ബെഡിലേക്ക് വച്ചു.

ശേഷം വർണയുടെ ബുക്കും അടച്ച് അടുക്കളയിലേക്ക് നടന്നു. ചപ്പാത്തിയും ചിക്കനും ആയിരുന്നു ഉണ്ടാക്കിയിരുന്നത്. വർണ അത് രണ്ട് പ്ലേറ്റിലേക്കാക്കി കൊണ്ടുവന്നു ടേബിളിൽ വച്ചു. ദത്തൻ കൈ കഴുകി വന്ന് അവളുടെ അരികിൽ വന്നിരുന്നു. കഴിക്കുന്നതിന്റെ ഇടയിൽ വർണ കോളേജിലെ കാര്യങ്ങൾ പറയുന്നുണ്ട്. അതെല്ലാം ദത്തൻ കൗതുകത്തോടെ കേൾക്കുകയും ചെയ്യുന്നുണ്ട്. ദത്തൻ ഒരു കഷ്ണം ചപ്പാത്തി എടുത്ത് വർണക്ക് നേരെ നീട്ടിയതും വർണ സംശയത്തോടെ നോക്കി. "വെറുതെ ഒരു ആഗ്രഹം " ചപ്പാത്തി അവളുടെ വായിലേക്ക് വച്ച് ഒപ്പം ദത്തൻ അവളുടെ കവിളിലായി ഉമ്മ വച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ വർണക്ക് ക്ഷീണം ആയി. ഉറക്കം വരലായി. ദത്തനെ പേടിച്ചിട്ടാണെങ്കിൽ പഠിക്കാതെ ഇരിക്കാനും പറ്റില്ല. അവൾക്ക് ഉറക്കം വരുന്നില്ലാ എങ്കിലും പഠിക്കാനുള്ള മടി കാരണം വെറുതെ ബുക്കും നോക്കി ബെഡിൽ കിടന്നു.

"ദത്താ ബാക്കി നാളെ പഠിച്ചാ മതിയോ" "പറ്റില്ലാ " "പ്ലീസ് " "പറ്റില്ലാ. അത് കുറച്ചല്ലേ ഉള്ളൂ. വേഗം പഠിച്ച് തീർക്ക് " " ഇനി ആകെ ഒരു വഴിയെ ഉള്ളൂ " വർണ ബുക്ക് അടച്ച് വച്ച് ദത്തൻ ഇരിക്കുന്ന ചെയറിനു മുന്നിൽ വന്ന് നിന്നു . അത് കണ്ട് ദത്തൻ ലാപ്പിൽ നിന്നും തല ഉയർത്തി. "എനിക്കിനി പഠിക്കാൻ വയ്യാ ദത്താ . എന്നേ വെറുതെ വിട്ടേക്ക് ..പ്ലീസ് ... ഇനി ഞാൻ ജോലി വാങ്ങിക്കണം എന്ന് നിനക്ക് അത്രക്കും നിർബന്ധം ആണെങ്കിൽ നമ്മുടെ ഓഫീസിൽ ഫയൽ എടുത്തു കൊടുക്കാൻ ഞാൻ നിന്നോളാം, ഈ വീട്ടിലെ എല്ലാ പണികളും ഒറ്റക്ക് ചെയ്തോളാം, നിന്റെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കാം " തന്റെ കാല് പിടിച്ച് കരയുന്ന വർണയെ കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ദത്തൻ " എന്റെ കുഞ്ഞേ എന്താ നീ കാണിക്കുന്നേ " ദത്തൻ അവളെ പിടിച്ച് എണീപ്പിച്ച് തന്റെ മടിയിലേക്ക് ഇരുത്തി. "ഇന്ന് പഠിച്ചത് മതി.

എന്റെ കുട്ടി പറ്റുന്ന പോലെ എല്ലാം പതിയെ പഠിച്ച് എടുത്താ മതി. ഞാൻ നിർബന്ധിക്കില്ലാ " അത് പറഞ്ഞ് ദത്തൻ അവളുടെ കണ്ണ് തുടച്ചു കൊടുത്തു. " താങ്ക്യു " അത് പറഞ്ഞ് ദത്തന്റെ ചുണ്ടിൽ ഉമ്മ വച്ചു കൊണ്ട് വർണ അവന്റെ മടിയിൽ നിന്നും എണീറ്റു. പക്ഷേ ദത്തൻ അതിന് സമ്മതിക്കാതെ അവളെ വീണ്ടും തന്റെ മടിയിലേക്ക് ഇരുത്തി. "നിനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ മിണ്ടാതെ കിടന്നുറങ്ങേണ്ട കാര്യം അല്ലേ ഉള്ളൂ. വെറുതെ എന്റെ അടുത്ത് വന്ന് കരഞ്ഞ് ഉമ്മ തന്ന് എന്റെ വർക്ക് എല്ലാം കുളമാക്കിയില്ലേടീ നീ " " ഞാൻ പോയി അവിടെ ഇരുന്ന് ഫോണിൽ കളിക്കാം. നീ ഇരുന്ന് വർക്ക് ചെയ്തോ " " വന്ന് ഉമ്മിച്ച് എന്റെ മനസ് മാറ്റിയതും പോരാ അവളുടെ ഒരു വർക്ക് ചെയ്തോളാൻ ... " "എന്താ ദത്താ. ഇനിയും ഉമ്മ വേണോ " അവൾ വീണ്ടും അവന്റെ ചുണ്ടിലേക്ക് ഉമ്മ വച്ചു. "ഇനി എന്റെ ദത്തൻ വർക്ക് ചെയ്തോ ട്ടോ "

അവൾ എണീക്കാൻ നിന്നതും ദത്തൻ അവളെ സമ്മതിക്കാതെ അവളെ ഇറുക്കെ പുണർന്നു. ശേഷം അവളുടെ മുഖം കൈയ്യിലെടുത്ത് മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടി. അവളെ മടിയിൽ നിന്നും എടുത്ത് ഉയർത്തി ബെഡിലേക്ക് കിടത്തി. ലൈറ്റ് ഓഫ് ചെയ്ത് ഇട്ടിരുന്ന ഷർട്ട് അഴിച്ച് മാറ്റി അവളിലേക്ക് അടുത്തു. " ഞാൻ നിന്നോട് പല തവണ പറഞ്ഞിട്ടില്ലേടാ എനിക്ക് ഇപ്പോ എന്നേ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലാന്ന്. നീ എന്റെ അടുത്തുള്ളപ്പോൾ എനിക്ക് എന്താ പറയാ എന്നെ കൊണ്ട് കഴിയില്ലട " അവളുടെ കഴുത്തിലേക്ക് ദത്തൻ തന്റെ മുഖം ചേർത്തു. വർണ അവന്റെ കണ്ണിലെ പ്രണയ ഭാവം താങ്ങാനാവാതെ കണ്ണടച്ചു . ദത്തൻ അവളുടെ അധരങ്ങളെ സ്വന്തമാക്കി. ദത്തന്റെ സ്പർശനത്തിനനുസരിച്ച് അവളിൽ നിന്നും ഉയരുന്ന ശബ്ദങ്ങൾ അവനിൽ ആവേശം നിറച്ചിരുന്നു. അവന്റെ പ്രണയ ചൂടിൽ അവൾ അലിഞ്ഞില്ലാതെയായി.

അവന്റെ ചുംബനങ്ങൾ അവളിൽ പല വിധ വേലിയേറ്റങ്ങൾ സ്യഷ്ടിച്ചു. ദത്തൻ അവളിലേക്ക് പടർന്ന് കയറി വീണ്ടും അവളിലേക്ക് ആഴ്ന്നിറങ്ങി. "കുഞ്ഞേ " കിതപ്പ് നിറഞ്ഞ ദത്തന്റെ വിളി കേട്ട് അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന വർണ പതിയെ ഒന്ന് മൂളി. "സോറി ഡാ . നാളെ എന്റെ കുട്ടിക്ക് ക്ലാസിൽ പോവേണ്ട കാര്യം ഞാൻ ഓർത്തീലാ. " അവളുടെ നെറുകയിൽ തലോടി കൊണ്ട് ദത്തൻ പറഞ്ഞു. വർണ മറുപടിയൊന്നും പറയാതെ ഒന്നുകൂടി അവനിലേക്ക് ചേർന്ന് കിടന്നു. "നാളെ ക്ലാസിൽ പോയി ഉറക്കം തൂങ്ങുമോടാ " ദത്തൻ കള്ള ചിരിയോടെ ചോദിച്ചതും വർണ അവന്റെ നഗ്നമായ നെഞ്ചിൽ അമർത്തി കടിച്ചു. "എടീ തെണ്ടീ നീ എന്നെ കടിക്കും ലെ " അത് പറഞ്ഞ് ദത്തൻ അവളെ ബെഡിലേക്ക് കിടത്തി അവളുടെ കഴുത്തിലായി കടിച്ചു. ശേഷം അവിടെ പതിയെ ഉമ്മ വച്ചു. "ഉറങ്ങിക്കോഡാ ..." ദത്തൻ അവളുടെ തോളിൽ തട്ടി കൊടുത്തു കൊണ്ട് പറഞ്ഞു. അവന്റെ നെഞ്ചിലെ ചൂടേറ്റ് അവൾ ഉറക്കത്തിലേക്ക് വീണു.

* രാവിലെ കുളി കഴിഞ്ഞ് വന്ന ദത്തൻ ബെഡിൽ കിടന്നുറങ്ങുന്ന വർണയുടെ അരികിലേക്ക് വന്നു. കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കതയോടെ കിടന്നുറങ്ങുന്ന തന്റെ പാതിയെ ദത്തൻ ഒന്ന് നോക്കി നിന്നു. ശേഷം അവളുടെ നെറുകിൽ ഒന്ന് താലാേടി അവളുടെ ചുണ്ടിൽ ഉമ്മ വച്ചു. കുളി കഴിഞ്ഞ് വന്ന അവന്റെ അധരങ്ങളുടെ തണുപ്പ് തട്ടിയതും അവൾ ഒന്ന് ചിണുങ്ങി തിരിഞ്ഞ് കിടന്നു. "എണീക്കടി കള്ളി.. " അവൻ അവളുടെ പുതപ്പ് വലിച്ച് മാറ്റി കൊണ്ട് വിളിച്ചു. "കുറച്ച് നേരം കൂടി ദത്താ" അവൾ തലയണയിലേക്ക് മുഖം ചേർത്ത് കമിഴ്ന്ന് കിടന്നു.ദത്തൻ ഒരു ചിരിയോടെ കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നു. ശേഷം കബോഡ് തുറന്ന് ഒരു കവർ പുറത്തേടുത്തു. നാല് വർഷമായി താൻ ഉപേക്ഷിച്ച തന്റെ ജീവിത സ്വപ്നം ... ദത്തൻ ഒരു ദീർഘ നിശ്വാസത്തോടെ ആ കവറിനുള്ളിൽ നിന്നും തന്റെ പോലീസ് യൂണിഫോം പുറത്തെടുത്തു.

ദേവദത്തൻ IPS എന്നെഴുതിയ തന്റെ പേരിലൂടെയും തോളിലെ സ്റ്റാറുകളിലൂടെയും അവൻ ഒന്ന് വിരലോടിച്ചു. ഒപ്പം മുഖത്ത് ഒരു പുഞ്ചിരിയും വിടർന്നു. ഉറക്കം ഉണർന്ന വർണ പതിയെ കണ്ണുകൾ ചിമ്മി തുറന്ന് ബെഡിൽ എണീറ്റ് ഇരുന്നു. അവളുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് ദത്തനെയാണ്. അവനെ തിരഞ്ഞ് അവൾ നേരെ നോക്കിയത് കണ്ണാടിയുടെ സൈഡിലാണ്. കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ദത്തനെ കണ്ട് വർണക്ക് വിശ്വസിക്കാനായില്ല ഡ്രസ്സിങ്ങ് ടേബിളിനു മുകളിൽ ഇരിക്കുന്ന വാച്ച് കയ്യിൽ കെട്ടി ദത്തൻ തിരിഞ്ഞതും ബെഡിൽ അന്തം വിട്ടിരിക്കുന്ന വർണയെ കണ്ട് ചിരി വന്നു. അവൻ ആ ചിരിയോടെ അവളുടെ അരികിലേക്ക് നടന്നു. "എന്റെ കുട്ടി എണീറ്റോ " ദത്തൻ അവളുടെ കവിളിൽ പിടിച്ച് വലിച്ചു കൊണ്ട് ചോദിച്ചു. "മ്മ് " അവൾ മൂളി. "എന്താ ഇങ്ങനെ നോക്കണേ" "നീ . നീ എ..എവിടെ .. പോവാ ..ഈ യൂണിഫോം എ..എവിടന്നാ .."

"എന്റെ കുട്ടിക്ക് ഒരു സർപ്രെയ്സ് ആയിക്കോട്ടെ എന്ന് കരുതിയ ഞാൻ പറയാഞ്ഞത്. എന്റെ കുഞ്ഞിനും പോലീസ്ക്കാരനെ അല്ലെ ഇഷ്ടം" "മ്മ് " അവൾ തലയാട്ടി. " എന്നാ പറഞ്ഞേ. എങ്ങനെയുണ്ട് " അവൻ രണ്ടടി പിന്നിലേക്ക് നിന്ന് രണ്ടു കൈയ്യും ഇടുപ്പിൽ കുത്തി നിന്ന് ചോദിച്ചു. " രസമൊക്കെ ഉണ്ട്. പക്ഷേ നീ പണ്ട് ഈ ജോലി ഉപേക്ഷിച്ചു എന്നല്ലേ പറഞ്ഞത് " " അങ്ങനെ ചോദിച്ചാൽ ഞാൻ മനസാൽ ഉപേക്ഷിച്ചതാണ്. പക്ഷേ പഴയതെല്ലാം എനിക്ക് തിരിച്ച് കിട്ടിയപ്പോൾ ഇതിനോടും ഒരു ആഗ്രഹം. നിനക്ക് ഒരു കാര്യം അറിയോ . ഈ ദത്തൻ ഒരു കാലത്ത് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും മോഹിച്ചതും ഈ യൂണിഫോമിനു വേണ്ടിയായിരുന്നു. അത് പോലും ഞാൻ ഉപേക്ഷിച്ചു. ജീവിതം അത്രക്കും വെറുത്തു പോയിരുന്നു. " ദത്തൻ അത് പറഞ്ഞതും വർണ വന്ന് അവനെ കെട്ടിപിടിച്ച് നെഞ്ചിലേക്ക് മുഖം ചേർത്തു.

"എയ് അതൊക്കെ പണ്ടല്ലേടാ . എന്റെ കുട്ടി എന്റെ ലൈഫിലേക്ക് വന്നപ്പോൾ എല്ലാം മാറിയില്ലേ. ഇപ്പോ ഞാൻ എറ്റവും കൂടുതൽ മോഹിക്കുന്നതും ആഗ്രഹിക്കുന്നതും നിന്നെ മാത്രമാണ്. നിന്റെ സന്തോഷമാണ് എന്റെ സന്തോഷം. നിന്റെ ഇഷ്ടങ്ങൾ മാത്രമാണ് എന്റെ ഇഷ്ടം" ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും ചേർത്തു പിടിച്ചു. "അല്ലാ ദത്താ. നീ കുറേക്കാലം ജോലിക്ക് കയറാത്തതു കൊണ്ട് ഇനി പറ്റുമോ. വീണ്ടും പഠിച്ച് എക്സാം ഒക്കെ എഴുതേണ്ടി വരില്ലേ " "Maximum period of absence from duty— member of the Service shall be granted leave of any kind for a continuous period exceeding five years. എന്നാണ് നിയമം. നമ്മൾ ഇപ്പോ 4 years അല്ലേ ആയിട്ടുള്ളു. അതുകൊണ്ട് നമ്മുക്ക് ധൈര്യമായിട്ട് ഡ്യൂട്ടിക്ക് കയറാം. "ദത്തൻ അവളുടെ മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. "നമ്മുക്കോ .. " അവൾ നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു. "ദത്തൻ എന്ന് പറഞ്ഞാ ഈ കുഞ്ഞിപെണ്ണ് അല്ലേ. അപ്പോ നമ്മൾ എന്നല്ലേ പറയാ " അവളെ ഇക്കിളിപ്പെടുത്തി ദത്തൻ പറഞ്ഞതും വർണ ചിരിക്കാൻ തുടങ്ങി.

"കുറച്ച് കഴിഞ്ഞാ ഞാൻ ഇറങ്ങും ട്ടോ. ഒൻപതരക്ക് സനൂപിന്റെ ഓട്ടോ വരും. അതിൽ കയറി കോളേജിൽ പോയാ മതി . അനുവും വേണിയും ഉണ്ടാകും. എന്റെ കുട്ടി വേഗം പോയി റെഡിയായിക്കോ. ഇനി പിന്നാലെ നടന്ന് എല്ലാം ചെയ്ത് തരാൻ എനിക്കും സമയം കാണില്ല. " " എന്നാ ഇത്ര കഷ്ടപ്പെട്ട് എന്തിനാ എന്നെ പഠിക്കാൻ വിടുന്നേ " " ഡീ .." ദത്തൻ അലറിയതെ ഓർമയുള്ളൂ. വർണ വേഗം ഡ്രസ്സും എടുത്ത് ബാത്ത് റൂമിലേക്ക് ഓടി. ദത്തൻ ചിരിയോടെ ഫോണും എടുത്ത് മുറ്റത്തേക്ക് നടന്നു. പാർത്ഥിയേയും ധ്രുവിയേയും ശ്രീയേയും വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞു. തറവാട്ടിൽ ഇപ്പോൾ ആരും അറിയരുത് എന്ന് പ്രത്യേകം പറഞ്ഞു. അതെല്ലാം കഴിഞ്ഞ് ദത്തൻ അകത്തേക്ക് വരുമ്പോൾ വർണ റൂമിൽ ഉണ്ടായിരുന്നു. കുളി കഴിഞ്ഞ് ഒരു ഷോട്ട് മിഡിയാണ് അവളുടെ വേഷം. മുടിയിൽ നിന്നും വീഴുന്ന വെള്ളം അവളുടെ ഡ്രസ്സിനെ നന്നക്കുന്നുണ്ട്.

അവളാണെങ്കിൽ യൂണിഫോൺ അയൺ ചെയ്യുന്ന തിരക്കിൽ ആണ്. ദത്തൻ ശബ്ദമുണ്ടാക്കാതെ ചെന്ന് അവളെ പിന്നിൽ നിന്നും പുണർന്നു. ഒരു കൈ അവളുടെ ഇടുപ്പിലും മറുകൈ അയൺ ബോക്സിൽ പിടിച്ചിരിക്കുന്ന അവളുടെ കൈക്ക് മുകളിലും ആയി വച്ചു. ശേഷം അവൻ അവളുടെ പിൻകഴുത്തിലേക്ക് മുഖം ചേർത്തതും വർണ നിന്ന് കുതറി. " ദത്താ വേണ്ടാ ട്ടോ. എന്റെ യൂണിഫോം " അവൾ അലറി " ഓഹ്.. അവൻ അവളുടെ കൈയ്യിലെ അയൺ ബോക്സ് പിടിച്ച് മാറ്റി വച്ച് അവളെ തനിക്ക് നേരെ നിർത്തി. "തല ശരിക്ക് തോർത്തിയില്ലേ " അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കാൻ നിന്ന ദത്തൻ പെട്ടെന്ന് തല ഉയർത്തി ചോദിച്ചു. അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. " എന്നിട്ടാണോ മുടിയിൽ ഇത്രക്കും നനവ് " അവൻ ശാസനയോടെ പറഞ്ഞ് സ്റ്റാന്റിനു മുകളിൽ വിരിച്ചിട്ടിരിക്കുന്ന ടവൽ എടുത്തു കൊണ്ട് വന്നു.

അവളെ തിരിച്ച് നിർത്തി ദത്തൻ തല തോർത്തി കൊടുത്തു. ശേഷം അവളുടെ മുടി മുൻ വശത്തേക്ക് ഇട്ട് അവളുടെ പിൻകഴുത്തിൽ മുഖം ചേർത്തു. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ ഒഴുകി നടക്കുന്നതിനനുസരിച്ച് അവന്റെ കൈകളും വർണയുടെ ടോപ്പിനുള്ളിലൂടെ അവളുടെ ഇടുപ്പിലേക്ക് പ്രവേശിച്ചിരുന്നു. ദത്തന്റെ കൈകൾ അവളുടെ നഗ്നമായ വയറിലൂടെ ചുറ്റി പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു. "എനിക്ക് ഇറങ്ങാൻ ടൈം ആയി. പക്ഷേ എന്റെ കുട്ടിയെ വിട്ട് പോവാനും തോന്നുന്നില്ല. " " ഇപ്പോ മനസിലായോ ഞാൻ കോളേജിൽ പോവുന്നില്ലാ എന്ന് പറയുന്നതിന്റെ കാരണം. അപ്പോ നീയെന്താ പറഞ്ഞേ എനിക്ക് മടിയാണ് എന്ന്. എന്നേ വിട്ടേ . എനിക്ക് പോവാൻ ലേറ്റ് ആവും. പഠിച്ച് മല മറിച്ച് എനിക്ക് ഒരു കലക്ടർ ആവേണ്ടതാ " ദത്തന്റെ കൈകൾ എടുത്ത് മാറ്റി വർണ പറഞ്ഞു.

"എടീ കള്ളീ നീ പകരം വീട്ടുകയാണല്ലേ " " പകരം അത് വീട്ടാനുള്ളതാണ് മിസ്റ്റർ ദേവദത്തൻ " " എന്നാ ഞാനും പകരം വീട്ടട്ടെ . ഇന്നലത്തെ രാത്രിയുടെ ബാക്കി "ദത്തൻ ഒരു പ്രേത്യത ഭാവത്തിൽ ചോദിച്ചതും വർണയുടെ കണ്ണുകൾ മിഴിഞ്ഞ് പോയി അവൾ വേണ്ടാ എന്ന രീതിയിൽ തലയാട്ടി കൊണ്ട് പിന്നിലേക്ക് നടന്നു. ഒപ്പം മീശ പിരിച്ച് കൊണ്ട് ദത്തനും . അവൾ ചുമരിൽ തട്ടി നിന്നതും ദത്തനിൽ ഒരു കള്ള ചിരി വിരിഞ്ഞു. അവളുടെ ഇരു സൈഡിലും ആയി ചുമരിൽ കൈ കുത്തി ദത്തൻ നിന്നു. വർണയുടെ കണ്ണ് പേടിയോടെ അങ്ങാേട്ടും ഇങ്ങോട്ടും ചലിച്ചു കൊണ്ടിരുന്നു. ദത്തൻ ഒന്ന് കുനിഞ്ഞ് അവളുടെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു. " എന്നാ ഞാൻ ഇറങ്ങട്ടെടാ " വർണ അവനെ തന്നെ നോക്കി കൊണ്ട് തലയാട്ടി. " ഇങ്ങനെ നോക്കല്ലേ പെണ്ണേ . ചിലപ്പോ എനിക്ക് ഡ്യൂട്ടിക്കും നിനക്ക് ക്ലാസിലും പോവാൻ പറ്റി എന്ന് വരില്ല "

അവളുടെ ഇരു കണ്ണിലും ഉമ്മ വച്ച് ദത്തൻ പുറത്തേക്ക് നടന്നു. ഒപ്പം മുഖത്ത് നിറഞ്ഞ നാണം മറച്ച് വക്കാൻ ശ്രമിച്ചു കൊണ്ട് വർണയും. " ഫുഡ് കഴിച്ചിട്ട് സമയത്ത് ഇറങ്ങണം. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് അനുവിന്റെയോ വേണിയുടേയോ വീട്ടിൽ ഇരുന്നാ മതി. ഞാൻ വരുമ്പോൾ വിളിക്കാൻ വരാം " "മ്മ് " " ഇറങ്ങാ ട്ടോ " ദത്തൻ അവളുടെ നെറുകയിൽ ഒരിക്കൽ കൂടി ചുണ്ടുകൾ അമർത്തി ബുള്ളറ്റിൽ കയറി. ദത്തന്റെ വണ്ടി ഗേറ്റ് കടന്ന് പോകുന്ന വരെ അവൾ നോക്കി നിന്നു. ശേഷം അകത്ത് വന്ന് യൂണിഫോം ഇട്ട് പോവാൻ റെഡിയായി. ദത്തൻ പോയതും ആകെ ഒറ്റപ്പെട്ട ഒരു തോന്നൽ. അവൾക്ക് ഭക്ഷണമൊന്നും കഴിക്കാൻ തോന്നിയില്ല . ഒൻപതര ആയതും അവൾ ബാഗും എടുത്ത് വീട് പൂട്ടി ഇറങ്ങി. ഫോൺ റിങ്ങ് ചെയ്തതും നോക്കിയപ്പോൾ ദത്തൻ . അവൾ വേഗം ഫോൺ എടുത്തു.

" ഇറങ്ങിയോ കുഞ്ഞേ " " മമ് ദത്താ. നീ അവിടെ എത്തിയോ" " ആഹ്.. കുറച്ച് നേരം ആയി. ഭക്ഷണം കഴിച്ചോ എന്റെ കുട്ടി " "മ്മ് " " കള്ളം പറയരുത് " " കഴിച്ചില്ലാ " "എന്താ കഴിക്കാഞ്ഞേ " "എനിക്ക് തോന്നിയില്ലാ ദത്താ" "മ്മ്. കീ സനൂപിന്റെ വീട്ടിൽ കൊടുത്താ മതി . എന്നാ ഞാൻ കട്ട് ചെയ്യാ പിന്നെ വിളിക്കാം " " ശരി" വർണ അശ്വതിയുടെ കൈയ്യിൽ കീ കൊടുത്ത് സനൂപിന്റെ ഓട്ടോയിൽ കയറി. വർണയെ നോക്കി അനുവും വേണിയും അവരുടെ വീടിന്റെ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. " സനൂപേട്ടാ ഒരു പത്ത് മിനിറ്റ് .. വർണാ ഒന്ന് വന്നേ" വേണി വർണയേയും വിളിച്ച് വീട്ടിലേക്ക് നടന്നു. "എന്താടി കാര്യം " വർണ ഒന്നും മനസിലാവാതെ ചോദിച്ചു. "നീ എന്താ രാവിലെ ഒന്നും കഴിക്കാതെ വന്നേ. ദത്തേട്ടൻ വിളിച്ചിട്ടുണ്ടായിരുന്നു. നിന്നെ കഴിപ്പിച്ചിട്ട് വിട്ടാ മതി എന്ന് പറഞ്ഞു.

" അപ്പോഴേക്കും വേണിയുടെ അമ്മ പ്ലേറ്റിൽ ദോശയും കറിയും ആയി വന്നിരുന്നു. "വേഗം കഴിച്ചിട്ട് പോവാൻ നോക്കിക്കോ മക്കളെ " അമ്മ പറഞ്ഞതും വർണ ചെയറിലേക്ക് ഇരുന്ന് കഴിക്കാൻ തുടങ്ങി. " രാവിലെ ദത്തൻ വന്നിട്ടുണ്ടായിരുന്നു. ഞങ്ങളുടെ അനുഗ്രഹം വാങ്ങിച്ചിട്ടാ പോയത് " വേണിയുടെ അച്ഛൻ പറഞ്ഞത് കേട്ട് വർണ ഒന്ന് പുഞ്ചിരിച്ചു. " വീട്ടിലും എട്ടൻ വന്നിരുന്നു. ഞാൻ ശരിക്കും ഞെട്ടി " അനു "നീയെന്താ വർണാ ഞങ്ങളോട് ഇത് പറയാതെ ഇരുന്നേ " "പിന്നെ ഞാൻ തന്നെ ഇന്ന് രാവിലെയാ അറിഞ്ഞത്. അച്ഛന് ഇപ്പോ കുറവുണ്ടോ . എല്ലാ മാസവും ചെക്കപ്പ് ചെയ്യുന്നില്ലേ " " ഉണ്ട്. ഇപ്പോ കുറച്ച് കാലമായി എട്ടന് നല്ല മാറ്റമുണ്ട്. എല്ലാം ദത്തൻ കാരണമാ. ഇന്നത്തെ കാലത്ത് ആരും അല്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇത്രയും പൈസ ചിലവാക്കാ എന്നൊക്കെ പറഞ്ഞാ . മോളുടെ ഭാഗ്യമാ ദത്തൻ " ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു

. "ആരാ പറഞ്ഞേ ആരും അല്ലാ എന്ന് . എന്റെയും അനുവിന്റെയും സ്വന്തം എട്ടനാ ദത്തേട്ടൻ .. " വേണി അത് പറഞ്ഞപ്പോൾ വർണക്കും വല്ലാത്ത സന്തോഷം തോന്നി. " അച്ഛന്റെ കാര്യവും ഞങ്ങളുടെ രണ്ടു പേരുടേ ഫീസും ദത്തേട്ടൻ അടക്കുന്നതേയ് ഞങ്ങളുടെ എട്ടൻ ആയതു കൊണ്ടാ " അനുവും പറഞ്ഞു. എന്നാൽ വർണക്ക് ഇതെല്ലാം പുതിയ അറിവ് ആയിരുന്നു. ദത്തൻ ഇതൊന്നും തന്നാേട് പറഞ്ഞില്ലാല്ലോ . വർണക്ക് ഒരു നിമിഷം ദത്തനെ കാണാൻ തോന്നി. "സ്വപ്നം കണ്ട് ഇരിക്കാതെ വേഗം കഴിക്കടി തെണ്ടി. സമയം പോവുന്നു. " അനുവിന്റെ അടി പുറത്ത് വന്ന് വീണപ്പോഴാണ് വർണ സ്വബോധത്തിലേക്ക് വന്നത്. അവൾ വേഗം കഴിച്ച് എണീറ്റു. പോകുന്ന വഴി ദത്തനെ വിളിച്ചു എങ്കിലും കിട്ടുന്നില്ല. ടീച്ചർ ക്ലാസിൽ എത്തി കഴിഞ്ഞാണ് മൂന്നുപേരും ക്ലാസിൽ എത്തിയത്. ചീത്ത പ്രതീക്ഷിച്ചു എങ്കിലും ടീച്ചർ പുഞ്ചിരിയോടെ ക്ലാസിൽ കയറാൻ പറഞ്ഞു.

ഇന്നലത്തെ ഒരു ദിവസത്തോടെ അവർ മൂന്നുപേരും ടീച്ചറുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. * ഉച്ചക്ക് കൃത്യം ഒന്നരക്ക് ദത്തൻ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. അതുപോലെ ക്ലാസ് വിടുന്ന സമയത്തും വിളിക്കും. വർണയുടെ കാര്യങ്ങൾക്ക് ദത്തൻ അത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു. വൈകുന്നേരം അവരെ വിളിക്കാൻ കോളേജ് ഗേറ്റിന് മുന്നിൽ തന്നെ സനൂപ് ഉണ്ടായിരുന്നു. ദത്തൻ വരുന്ന വരെ വർണ അനുവിന്റെ വീട്ടിൽ ആയിരുന്നു. ദത്തന്റെ ബുള്ളറ്റിന്റെ ശബ്ദം ദൂരെ നിന്ന് കേൾക്കുമ്പോഴേക്കും വർണ എല്ലാവരോടും യാത്ര പറഞ്ഞ് ബാഗും എടുത്ത് റോഡിലേക്ക് കയറി നിന്നു. ദത്തൻ വന്നതും വർണ അവന് പിന്നിൽ കയറി അനുവിനോട് കൈ വീശി കാണിച്ചു. ദത്തൻ അനുവിനെ നോക്കി ഒന്ന് ചിരിച്ചിട്ട് ബുള്ളറ്റ് മുന്നോട്ട് എടുത്തു.

വീട് എത്തുന്ന വരെ രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. ദത്തൻ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തിയതും വർണ സനൂപിന്റെ വീട്ടിൽ പോയി കീ വാങ്ങി ഗേറ്റ് തുറന്നു. ദത്തൻ ബുള്ളറ്റ് അകത്തേക്ക് കയറ്റി ഒരു സെഡിലായി വച്ച് വർണയുടെ പിന്നാലെ അകത്തേക്ക് നടന്നു. അവൾ കീ കൊണ്ട് മെയിൻ ഡോർ തുറന്ന് അകത്ത് കയറി. ബാഗ് താഴേ അഴിച്ച് വച്ച് പിന്നിലായി അകത്തേക്ക് വരുന്ന ദത്തനെ ഇറുക്കെ പുണർന്നു. "എന്താടാ വയ്യേ എന്റെ കുഞ്ഞിന് " അവളെ ഇരു കൈകൾ കൊണ്ടും ചേർത്ത് പിടിച്ച് ചോദിച്ചതും അവൾ ഒന്നുമില്ലാ എന്ന് തലയാട്ടി. "എന്റെ കുഞ്ഞി പെണ്ണിന് ഇതെന്താ പറ്റിയെ . പഠിച്ച് പഠിച്ച് ക്ഷീണിച്ചോ എന്റെ കുട്ടി " ദത്തൻ വർണയുടെ മൂക്കിൽ പിടിച്ച് വലിച്ചു. "എനിക്ക് നിന്നെ ഒരുപാട് മിസ് ചെയ്തു.

നീ ജോലിക്ക് പോവണ്ടാ ദത്താ . നമ്മുക്ക് ഇവിടെ വീട്ടിൽ ഇരിക്കാം. നീ എന്റെ ഒപ്പം ഇങ്ങനെ ഉണ്ടായാ മതി. വേറെ ഒന്നും വേണ്ടാ " വർണ മുഖം കൂർപ്പിച്ച് ചെറിയ കുട്ടികളെ പോലെ പറഞ്ഞതും ദത്തൻ ഉറക്കെ ചിരിച്ചു. " ഞാൻ കടിച്ച് തിന്നട്ടെ ഈ കള്ളി പെണ്ണിനെ " ദത്തൻ അവളുടെ കവിളിൽ പതിയെ കടിച്ചതും വർണ അവനെ ദേഷ്യത്തിൽ നോക്കി. "എന്റെ ദേവൂട്ടി ഇങ്ങ് വന്നേ. ദത്തൻ പറയട്ടെ " ദത്തൻ അവളെ റൂമിലെ ബെഡിലേക്ക് ഇരുത്തി. ശേഷം കബോഡിൽ നിന്നും അവളുടെ ഡ്രസ്സ് എടുത്ത് കൊടുത്തു. "നീ ഈ ഡ്രസ്സ് ഒക്കെ ചെയ്ഞ്ച് ചെയ്യ് . ഞാൻ പോയി കുളിച്ചിട്ട് വരാം." ദത്തൻ തന്റെ യൂണിഫോം മാറ്റി ഒരു ടവൽ ഉടുത്ത് പുറത്തേക്ക് പോയി. വർണ വേഗം എന്നീറ്റ് ഡ്രസ്സ് മാറ്റി അടുക്കളയിലേക്ക് നടന്നു. ചായ വക്കാനായി ഫ്രിജിൽ നിന്നും പാല് എടുത്ത് പാത്രത്തിൽ ഒഴിച്ചു ഗ്യാസിലേക്ക് വച്ചു.

ചായ ആവുമ്പോഴേക്കും ദത്തൻ കുളി കഴിഞ്ഞ് വന്നിരുന്നു. വർണ കപ്പിലെ ചായ കൊടുത്തതും ദത്തൻ അത് വാങ്ങി കൗണ്ടർ ടോപ്പിൽ കയറി ഇരുന്നു. "എന്താെക്കെയാണ് ഇന്ന് എന്റെ കുട്ടിടെ കോളേജിലെ വിശേഷങ്ങൾ ...." അത് കേൾക്കേണ്ട താമസം രാവിലത്തെ കാര്യം മുതൽ ഉള്ളത് എല്ലാം അവൾ പറഞ്ഞു കൊടുത്തു. "ദത്താ പിന്നെ ഉണ്ടല്ലോ ഫ്രണ്ട് ബെഞ്ചിലെ ദിൽഷയും ക്രെം പാർട്ട്ണേഴ്സിലെ ജോയലും തമ്മിൽ ഐ ലവ് യു ആണ് . ഞങ്ങളാ സെറ്റാക്കി കൊടുത്തേ" "ഡീ നിന്നെ ഞാൻ കോളേജിൽ പറഞ്ഞയക്കുന്നത് പഠിക്കാനാണോ അതോ ബ്രോക്കർ പണിക്കാണോ . അവൾ ഒരു ലൈൻ സെറ്റാക്കാൻ നടക്കുന്നു. " " അത് പിന്നെ ജോയൽ പാവമാ . എന്റെ ഫ്രണ്ട് ആയിരുന്നൂലോ അവൻ . അതുകൊണ്ട് അവൻ അപേക്ഷിച്ചപ്പോൾ എനിക്ക് എതിർക്കാൻ പറ്റിയില്ലാ അതാ. വേണെങ്കിൽ ഞാൻ നാളെ പോയിട്ട് രണ്ടിനേയും തല്ലി പിരിക്കാം "

"എന്റെ ദൈവങ്ങളെ ഇതിനെ കൊണ്ട് ഞാൻ തോറ്റു. നിനക്ക് വേറെ പണികൾ ഒന്നും ഇല്ലെങ്കിൽ വാ നമ്മുക്ക് പഠിക്കാൻ നോക്കാം " " എയ് എനിക്ക് കുറേ പണികൾ ഉണ്ട് . ഞാൻ പോയി വിളക്ക് വക്കട്ടെ " അത് പറഞ്ഞ് വർണ ഉമ്മറത്തേക്ക് പോയി. വിളക്ക് വച്ച് കഴിഞ്ഞ് രാത്രിയിലേക്ക് ഉള്ളത് ഉണ്ടാക്കാൻ ദത്തനും സഹായിച്ചു. അത് കഴിഞ്ഞ് ദത്തൻ അവളെ പഠിക്കാൻ ഇരുത്തി. അവൾ അധികം മടിയൊന്നും കാണിക്കാതെ തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ പഠിക്കാൻ തുടങ്ങി. രാത്രി ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് ദത്തന്റെ നെഞ്ചിൽ തല വച്ച് കിടക്കുകയാണ് വർണ . ദത്തൻ അവളുടെ നെറുകയിൽ പതിയെ തലോടുന്നുണ്ട്. " ദത്താ" " പറ കുഞ്ഞേ " " ഞാൻ വൈകുന്നേരം ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ലാലോ " "എന്ത് ചോദിച്ചതിന് .. "

" നമ്മൾ രണ്ടു പേരും വീട്ടിൽ ഇരിക്കുന്നതിനെ കുറിച്ച് " വർണ അത് പറഞ്ഞതും ദത്തൻ അവളെ തന്റെ മേൽ നിന്നും ബെഡിലേക്ക് കിടത്തി. ശേഷം ഒരു കൈയ്യിൽ തല വച്ച് അവളെ നോക്കി. " എന്താ ദത്താ ഒന്നും പറയാത്തെ " "എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് എന്റെ ഈ കുട്ടിനെ ഒരു രാജകുമാരിയെ പോലെ കൊണ്ട് നടക്കണം എന്നാ . ഒരു കാര്യത്തിലും എന്റെ കുട്ടിക്ക് ഒരു കുറവും ഉണ്ടാവാൻ പാടില്ല. അത് ദത്തൻ വെറുതെ വീട്ടിൽ ഇരുന്നാ നടക്കുമോ " " എനിക്ക് രാജകുമാരിയാവണ്ടാ . നീ എപ്പോഴും കൂടെ ഉണ്ടായാ മതി"....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...