നീ മാത്രം...💜: ഭാഗം 15

 

രചന: അപ്പു

"" നാനും ഇച്ചേച്ചി.. കണ്ണനും വരുവാ... "" "" കണ്ണനെ ഇച്ചേച്ചി പിന്നെ കൊണ്ടുവട്ടോ ഇപ്പോ പാറുച്ചിടെ ഒപ്പം നല്ലകുട്ടിയായി ഇരിക്കണം ട്ടോ ഇച്ചേച്ചി പോയിട്ട് വേഗം വരാവേ....!!"" "" മെന്താ കണ്ണനും വരുവാ..!!"" കണ്ണനെ പാറുവിന്റെ അരികിലാക്കി കടയിലേക്ക് സാധനങ്ങളും മറ്റും വാങ്ങിക്കാൻ പോകാൻ നിൽക്കുവാണ് അനന്തു എന്നാൽ അവൾക്കൊപ്പം പോവാൻ വേണ്ടി വാശി പിടിക്കുകയാണ് കണ്ണൻ... """ നല്ല കണ്ണൻ അല്ലെ ഇച്ചേച്ചി പറഞ്ഞ കേൾക്കിലെ..!! ഇച്ചേച്ചി പോയി പെട്ടന്ന് വരാം കണ്ണന് മിട്ടായിയും കൊണ്ടുവരാട്ടോ..!!'" അതും പറഞ്ഞു പാറുവിന്റെ ഒക്കാതിരിക്കുന്ന അവന്റെ കുഞ്ഞു നെറ്റിയിൽ ഒരുമ്മ കൊടുത്തു പാറുവിനോടായി "" പാറു ഞാൻ വേഗം വരാം ഇവനെ കൊണ്ടുപോയൽ കട മൊത്തം വാങ്ങേണ്ടിവരും..!! നോക്കികോണേ..!!"" "" ചേച്ചി പോയിവാ ഞാൻ നോക്കിക്കോളാ ഇവനെ.. "" ഈ സമയം അടിയിൽ നിന്നും അനന്തുവിന്റെ സംസാരം കേട്ട ദേവ പെട്ടന്ന് ഉമ്മറത്തേക്ക് ഇറങ്ങി വന്നു പാറുവിന്റെ കയ്യിലിരിക്കുന്ന കണ്ണനെ നോക്കി എങ്ങോട്ടോ യാത്ര പറഞ്ഞിറങ്ങുന്നവളെ അവൻ നോക്കി നിന്നു പെട്ടന്നാണ് അനന്തുവും അവനെ ശ്രദ്ധിച്ചത് പിന്നെ അധിക നേരം അവിടെ നിൽക്കാതെ കണ്ണന്റെ നെറ്റിയിൽ ഒന്നുകൂടി ഉമ്മവച്ചവൾ അവിടെ നിന്നു ഇറങ്ങി..!!"" അപ്പോഴേക്കും പാറുവിന്റെ കയ്യിലിരുന്ന കണ്ണൻ ചെറുതായി ചിണുങ്ങി കരയാൻ തുടങ്ങിയിരുന്നു.. പാറു അവനെ ആശ്വസിപ്പിച്ചു ഉള്ളിലേക്ക് കൊണ്ടുപോയി

അവനെ കൊണ്ടുപോക്കുന്നതും നോക്കിനിന്ന ദേവ ഒട്ടും സമയം കളയാതെ അവിടെ നിന്നും ഇറങ്ങി അനന്തുവിനു പിന്നാലെ പോയി.. അവളോടുന്നു സംസാരിക്കണം എന്നു മാത്രമേ അവന്നപ്പോൾ ഉണ്ടായിരുന്നുള്ളു..!! "" കണ്ണനും പോണം പാറുച്ചി വിത് വിത്....!!"" ഇച്ചേച്ചി പോയി കണ്ണനെ കൊന്തോയിലാ വിത്......!!"" പാറുന്റെ ഒക്കത്തുനിന്നും ഊർന്നിറങ്ങി അനന്തുവിനടുത്തേക്ക് പോകാൻ വേണ്ടി കണ്ണൻ കരച്ചിൽ തുടങ്ങി പാറു അവളെക്കൊണ്ട് പറ്റുന്ന വിധത്തിലെല്ലാം അവനെ ആശ്വസിപ്പികൻ നോക്കികൊണ്ടിരുന്നു കുറെ കഴിഞ്ഞതും അവന്റെ കരച്ചിലൊക്കെ നേർത്തു വന്നു "" ദെ കണ്ണൻ വാ പാറുച്ചി കൊച്ചുടീവി വച്ചു താരം വാടാ "" അവനെയും എടുത്തു കൊണ്ടവൾ ഉള്ളിലേക്ക് നടന്നു ടീവിക്കു മുന്നിൽ അവനെ ഇരുത്തി അവൾ ടീവി ഓൺ ചെയ്ത് അവനരികിൽ വന്നിരുന്നു "" അതുവച്ച്..!! അതുവച് പാറുച്ചി അത്..!!"" ചാനലുകൾ ഓരോന്നു മാറ്റുന്നതിനിടയിൽ പാറുവിനെ നോക്കി ഉത്സാഹത്തോടെ കണ്ണൻ പറഞ്ഞു ""ഏത് കൊച്ചുടീവി അല്ലെ ഇപ്പോ വക്കാട്ടോ.. "" "" അല്ല കൊത്തുതീബി അല്ലാ പാത്ത് പാറുച്ചി... പാത്ത് കാന്തലോ കണ്ണാ പാത്ത് വച്ച് പാറുച്ചി പാത്ത് മതി....!!"" അവളുടെ ഡ്രെസ്സിൽ പിടിച്ചു വലിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു "" ആട ചെക്കാ ഇപ്പോ വച്ചുതരാം..!!"" കണ്ണൻ പറഞ്ഞതു കേട്ട് അവൾ മ്യൂസിക്ക്‌ ചാനൽ വച്ചുകൊടുത്തു അതു കണ്ടതും പാറുവിനെ നോക്കി ചിരിച്ചുകൊണ്ടവൻ രണ്ടുകണ്ണും വിടർത്തി അതിലെക്ക്‌ നോക്കിയിരുന്നു ...!!""

ടീവി കണ്ട് അതികം ശീലമില്ലാത്തതിനാൽ തന്നെ കണ്ണന് പെട്ടന്ന് ഉറക്കം വന്നുതുടങ്ങി രണ്ടു കൈകൊണ്ടും കണ്ണുകൾ തിരുമ്പി അവന് പാറുവിന്റെ മേളിലേക്ക് ചാഞ്ഞു...!! പാറു ഒന്നു പുഞ്ചിരിച്ചുകൊണ്ട് അവനെ ചേർത്തു പിടിച്ചു തട്ടികൊടുത്തു....!!"" പെട്ടന്നാണ് പുറത്തു നിന്നും ആരുടെയോ ശബ്ദം പാറു കേട്ടത് പുറത്താരോ വന്നിട്ടുണ്ടെന്ന് മനസിലായതും ഉറക്കം വന്ന കണ്ണനെയും തോളിലിട്ട് ടീവി ഓഫ്‌ ചെയ്ത് അവൾ ഉമ്മറത്തേക്ക് പോയി...!! ________________ അനന്തു...!!"" മുന്നിൽ ദൃതിയോടെ നടന്നു നീങ്ങുന്നവളെ നോക്കി അവൻ വിളിച്ചു..!"" പിന്നിൽ നിന്നുള്ള വിളി കേട്ടതും അവൾ ഒന്നു തിരിഞ്ഞു നോക്കി പ്രതിഷിച്ച ആളുത്തന്നെ ആയതിനാൽ അവൾക്ക് വലിയ ഭവമാറ്റമൊന്നും ഉണ്ടായിരുന്നില്ല അവൻ പെട്ടന്നു തന്നെ അവൾക്കടുത്തേക്ക് നടന്നു ഒപ്പം എത്തിയതും രണ്ടു പേരും നടക്കാൻ തുടങ്ങി കുറച്ചുനേരം ഇരുവർക്കുമിടയിൽ മൗനം തടകെട്ടി ദേവ തന്നെയായിരുന്നു ആദ്യം സംസാരിച്ചു തുടങ്ങിയത് "" നീ എങ്ങോട്ട് ഇറങ്ങിയതാ.. "" "" കടയിലേക്ക്..'" "" മ്മ് നീയിപ്പോ പഠിക്കുന്നില്ലേ.. "" "" ഉണ്ട് ഡിഗ്രി ഡിസ്റ്റന്റ് ആയിട്ടാണ് "" മിതമായ രീതിയിൽ അവനെ നോക്കാതെയായിരുന്നു അവളുടെ സംസാരം "" കണ്ണൻ..!! കണ്ണനിപ്പോ എത്ര വയസായി "" """അവന് അടുത്തുതന്നെ മൂന്നു തികയും "" "" മ്മ് കണ്ണനെ എന്തെ ഒപ്പം കൊണ്ടു പോവാഞ്ഞേ നീ പോന്നതിന്റെ പിന്നാലെ കരച്ചിൽ തുടങ്ങിട്ടുണ്ട്.. "" ആദ്യത്തെ അകൽച്ച മാറി അവളോട് സംസാരിച്ചു തുടങ്ങി അവൻ ""

അവനെ കൊണ്ടുപോയ ഒന്നും നടക്കില്ല ഒരു മുറിയായതുകൊണ്ട് തന്നെ എന്റെ മെത്തിന്നു ഇറങ്ങിട്ടില്ല ചെക്കൻ.. ഇനി കടയിൽ കൂടി കൊണ്ടുപോയാൽ വാശി കൂടും.. കണ്ടതെല്ലാം എല്ലാം വാങ്ങേണ്ടി വരും അവന്..!! പിന്നെ പാറു ഉണ്ടല്ലോ അവള് നോക്കിക്കോളും "" "" നിന്റെ അനിയനല്ലേ വാശി ഇല്ലങ്കിലേ അത്ഭുതമുള്ളു ചെറുപ്പത്തിൽ നീയും ഇങ്ങനെ ആയിരുന്നു വലുതായിട്ടും വല്യ മാറ്റമൊന്നും ഉണ്ടായിരുന്നില്ല എന്നാ ഇപ്പോ...!!"" അത്രയും പറഞ്ഞുകൊണ്ട് അവൻ അവളെ നോക്കി.. ചെറുചിരിയോടെ എല്ലാം കേട്ട് മുന്നോട്ടു മാത്രം നോക്കിനടക്കുകയാണ് അവൾ.. "" ഇപ്പോ...!! ഇപ്പോ എന്തോ മാറ്റം പഴയ അനന്തുവിന്റെ കളിയും ചിരിയും ഉത്സാഹവും ഒന്നും നിനക്കില്ല വല്ലാത്തൊരു പക്വത....!!"" ഇവിടെ തിരികെ വന്ന ആദ്യ ദിവസം സന്തോഷത്തോടെ ഓടിവരുന്ന നിന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു..!!"" പക്ഷെ എന്നിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു മാറുന്ന അനന്തുവിനെയാ ഞാൻ കണ്ടത്...!!"" തെല്ലു സങ്കത്തോടെ അവൻ പറഞ്ഞു നിർത്തി "" മനഃപൂർവം ഒഴിഞ്ഞു മാറിയത് ഞാൻ ആയിരുന്നോ ശ്രീയേട്ടാ..!! "" നടത്തം നിർത്തി അവനുനേരെ തിരിഞ്ഞു അവൾ ചോദിച്ചു.. "" വർഷങ്ങൾക്ക് മുൻപ് എന്നിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞു മാറി പോയത് ശ്രീയേട്ടനല്ലേ..!!"" ഇനിയും എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിനു മുൻപ് ഞാനായി മാറുന്നതാ നല്ലത് എന്ന് തോന്നി...!!"" സാവധാനം അത്രയും പറഞ്ഞു വീണ്ടും നടത്തം തുടങ്ങി അവൾ ""

മനഃപൂർവം നിന്നിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റുവോ എനിക്ക്..!!"" നീ പറ..!! അന്നത്തെ എന്റെ സാഹചര്യം അതായിരുന്നു നിന്നോട് പോലും ഒന്നും തുറന്നു പറയാൻ പറ്റാത്ത അവസ്ഥ എന്റെ ഇഷ്ട്ടത്തിന് ഞാൻ ഇവിടുന്നു പോകും എന്ന് നിനക്ക് തോന്നുന്നുണ്ടോ...!! ഇവിടുന്ന് പോയതിനു ശേഷം ഞാൻ എങ്ങനെ ജീവിച്ചേ എന്ന് എനിക്കെ അറിയൂ...!"" നടന്നു നീങ്ങുന്നവളെ നോക്കി പിന്നിൽ നിന്നവൻ പറഞ്ഞു.. അതുകേട്ടതും അവൾ തിരിഞ്ഞു അവനെ നോക്കി കുറച്ചു നേരം ഒന്നും പറയാതെ അവനെ തന്നെ നോക്കിനിന്നു പിന്നെ അവനരികിൽ വന്ന് സാവധാനം പറഞ്ഞു "" എന്നിട്ട് എന്തു നേടി...!!"" ഇവിടുന്നു പോയപ്പോ എല്ലാം ശരിയായോ..!! എല്ലാം ശ്രീയേട്ടൻ ആഗ്രഹിച്ചപോലെ നടന്നോ..!!"" വലിയ ത്യാഗി ആയി എല്ലാം ഉപേക്ഷിച്ചു പോയിട്ട് എന്താ ഉണ്ടായേ....!!"" "" അത്രയും പറഞ്ഞു അവന്റെ മറുപടിക്ക് കൂടി കാക്കാതെ അവൾ നടന്നു അപ്പോഴേക്കും ബസ്സ് വന്നിരുന്നു അതിൽ കയറിയിരുന്നു സൈഡിലേക്ക് തിരിഞ്ഞ് അവനെ ഒന്നുകൂടി നോക്കി അവൾ അവിടെ നിന്നും ഒരടിപോലും മാറാതെ അവളെത്തന്നെ നോക്കി നിൽക്കുകയാണ് അവനപ്പോഴും...!!"" ** അവൾ പോയതും ദേവ നേരെ വീട്ടിലേക്ക് തന്നെ പൊന്നു കുളത്തിനരിക്കിൽ എത്തിയതും കുറച്ചു നേരം അവിടെ ഇരുന്നു മനസ്സിൽ പഴയ ഓരോ ഓർമ്മകൾ വന്നുകൊണ്ടിരുന്നു പണ്ടത്തെ അനന്തു തന്നെയായിരുന്നു മനസ്സുനിറയെ പൂക്കൾക്കു വേണ്ടി വാശി പിടിക്കുന്നവൾ കുളക്കടവിൽ തനിക്കായ് കാത്തിരുന്നവൾ അങ്ങനെ ഓരോന്നുമവൻ ഓർത്തിരുന്നു അവസാനം അവൾ പറഞ്ഞ വാക്കുകളിലേക്ക് അവന്റെ ചിന്ത എത്തി

"" ത്യാഗിയായി എല്ലാം ഉപേക്ഷിച്ചു പോയിട്ട് എന്തുണ്ടായി.. "" ശരിയാണ് എല്ലാം ഉപേക്ഷിച്ചിട്ടും നഷ്ട്ടം തനിക്കുമാത്രമാണ് സ്വയം പുച്ഛം തോന്നി അവന് തീരുമാനങ്ങൾ തെറ്റായിരുന്നെന്ന് ഇതിനോടകം തന്നെ മനസ്സ് പലയാവർത്തി പറഞ്ഞു കഴിഞ്ഞു..!!"" കുറച്ചു നേരം കൂടി അവൻ അവിടെ ഇരുന്ന് പിന്നെ വീട്ടിലേക്ക് തന്നെ പോയി..!! ** ബസ്സിൽ കയറിയിരുന്നത്തു മുതൽ അവളുടെ ചിന്ത നേരത്തെ അവനോട് സംസാരിച്ചത് മാത്രമായിരുന്നു. പഴയ കാര്യങ്ങൾ അവളുടെ മനസിലേക്കും വീണ്ടും വന്നു..!!"" തുറന്നു പറഞ്ഞിട്ടിലെങ്കിലും പണ്ടേ മനസ്സിലായതാണ് ശ്രീയേട്ടൻ തന്നെ എങ്ങനെയാണ് കാണുന്നതെന്ന്... ഇഷ്ട്ടമായിരുന്നു തന്നെ ഒരുപക്ഷെ തൻ സ്നേഹിച്ചതിനേക്കാൾ ഏറെ തന്നെ കാണുബോൾ എപ്പോഴുമുണ്ടാവുന്ന ആ കണ്ണുകളിലെ തിളക്കവും പുഞ്ചിരിയും തന്നോട് മാത്രമുള്ള പ്രത്യേക കരുതലും തന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാനുള്ള ആവേശവും എല്ലാം തനിക്കു പണ്ടേ മനസിലാക്കി തന്നിരുന്നു ആ സ്നേഹത്തിന്റെ ആഴം ഒരു പക്ഷെ മഹിയേട്ടൻ ഇടയിൽ വന്നില്ലായിരുന്നുവെങ്കിൽ....!! അന്നു അറിയാതെയാണെങ്കിൽ പോലും താനും കേട്ടതായിരുന്നു തന്റെ പേരിൽ വഴക്കു കൂടുന്ന മഹിയേട്ടനെയും ശ്രീയേട്ടനെയും അവസാനം കൂട്ടുകാരന്റെ വാക്കുകൾക്ക് മുന്നിൽ ഒന്നും പറയാനാവാതെ നിസഹായതയോടെ നിൽക്കുന്ന ശ്രീയേട്ടൻ...!!"" പിറ്റേന്നു തന്നെ തന്റെ ഇഷ്ട്ടം തുറന്നു പറയുമ്പോൾ ഒരു പ്രതീക്ഷയെ ഉണ്ടായിരുന്നുള്ളു തനിക്കുവേണ്ടിയെങ്കിലും മുന്നിൽ നിന്ന് ഈ വിവാഹം ശ്രീയേട്ടൻ മുടക്കുമെന്ന്..!!""

എന്നാൽ തന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് അവിടെയും ശ്രീയേട്ടന് മൗനമായിരുന്നു അവസാനം നേരിട്ടൊരുവാക്ക് പോലും പറയാതെ മറ്റൊരു നാട്ടിലേക്ക്‌ ഒളിച്ചോട്ടവും..!!"" അത്രയേറെ സ്നേഹിച്ചതു കൊണ്ടാവാം ദേഷ്യവും വെറുപ്പും ഒന്നും ആ മനുഷ്യനോട് തോന്നുന്നില്ല പക്ഷേ ഇനിയൊരു കൂടിച്ചേരലിന് മനസനുവദിക്കുന്നുമില്ല....!! ________________ വീട്ടിലേക്ക് തിരിച്ചെത്തിയ ദേവ ഉള്ളിലേക്ക് കയറാൻ നിൽക്കുമ്പോൾ തന്നെ കണ്ടത് ദേഷ്യത്തോടെ ഉള്ളിൽനിന്നും ഇറങ്ങി വരുന്ന കാശിയെയാണ് ഇന്നും പാറുവുമായി ഉടക്കിയോ എന്നോർത്ത് ദേവ വേഗം അവനടുത്തു ചെന്നു അപ്പോഴേക്കും റിതിയും നാദിയും അർജുനും കൂടി അങ്ങോട്ടു വന്നിരുന്നു "" എന്താടാ ഇന്നും പാറു അടുപ്പിച്ചില്ലേ..!!"" "" ഇത് അതൊന്നും അല്ല ദേവ..!!"" പതിവിലും ഗൗരവത്തോടെ ആയിരുന്നു കാശിയുടെ സംസാരം..!!"" "" എന്താടാ എന്തേലും പ്രശ്നമുണ്ടോ...!!"" """ നീയൊന്ന് ഉള്ളിലേക്ക് ചെന്നുനോക്ക് അപ്പോ അറിയാ പ്രശ്നം എന്താണെന്ന്. അവിടെ ഒരാളിരിപ്പുണ്ട് നിനക്ക് വളരെ വേണ്ടപ്പെട്ടോരാൾ ചെല്ല് ബാക്കി വഴിയേ മനസിലായിക്കോളും...!!"" പുച്ഛം കലർത്തികൊണ്ടുള്ള അവന്റെ സംസാരം കേട്ടതും അവൻ പറഞ്ഞത് ആരായാണെന്ന് മനസിലാവാതെ ദേവ വേഗം ഉള്ളിലേക്ക് കടന്നു അവിടെ ഉള്ളിൽ അമ്മക്കൊടുത്ത ചായയും കുടിച്ചുകൊണ്ടിരിക്കുന്ന ആളിലേക്ക് അവന്റെ ശ്രദ്ധ പതിഞ്ഞു മഹി..!!""" ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...