നീ മാത്രം...💜: ഭാഗം 18

 

രചന: അപ്പു

പിറ്റേന്ന് രാവിലെ എഴുന്നേൽറ്റതും ദേവ നേരെ ബാൽകാണിയിലേക്ക് പോയി അവിടെ നിന്ന് അനന്തുവിന്റെ വീട്ടിലേക്ക് നോക്കിനിന്നു കുറെ നേരത്തെ കാത്തിരിപ്പിനോടുവിൽ കണ്ണനെയും കുറച്ചു തുണികളും എടുത്തവൾ കുളക്കടവിലേക്ക് പോകുന്നത് കണ്ടു... അതുകണ്ടതും ദേവ പെട്ടന്നുതന്നെ ഉള്ളിലേക്ക് കയറി ഫ്രഷായി തോർത്തുമുണ്ടും കയ്യിൽ പിടിച്ച് വേഗത്തിൽ കുളക്കടവിലേക്ക് നടന്നു അവിടെയെത്തിയതും കണ്ടു പടവിൽ കുഞ്ഞു തോർത്തുമുണ്ടുടുത്ത് ഇരുന്ന് വെള്ളത്തിൽ കളും കയ്യും ഇട്ട് അടിച്ചു കളിക്കുന്ന കണ്ണനെയും അവന്റെ അടുത്തുതന്നെ തുണികൾ എല്ലാം കഴുകികൊണ്ട് നിൽക്കുന്ന അനന്തുവിനെയും..!!"" കുറച്ചുനേരം അവരിരുവരെയും നോക്കി നിന്നു ദേവ പിന്നെ ശബ്ദം ഉണ്ടാകാതെ പതിയെ അടുത്തുചെന്ന് വെള്ളത്തിലേക്ക് എടുത്തു ചാടി..!!"" പ്രതീഷിക്കാതെ ഉള്ള ആ ചട്ടത്തിൽ അനന്തുവും കണ്ണനും ഞെട്ടി കണ്ണൻ പേടിച്ചു കൊണ്ട് അനന്തുവിനടുത്തെത്തി അവളെ ഇറുക്കെ പിടിച്ചു അവളും അവനെ ചേർത്തു പിടിച്ച് വെള്ളത്തിലേക്ക് നോക്കി.. ഇളകി മറിയുന്ന വെള്ളത്തിൽ നിന്നും പെട്ടന്നു തന്നെ ദേവ ഉയർന്നു വന്നു അവനെ കണ്ടപ്പോൾ ആണ് അനന്തുവിന് ആശ്വാസം ആയത്.. നെഞ്ചിൽ കൈവച്ച് ശ്വാസം വലിച്ചുവിട്ട് അവൾ ദേഷ്യത്തോടെ അവനെ നോക്കി ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന അനന്തുവിനെ നോക്കി ചിരിച്ചുകൊണ്ട് ദേവ വെള്ളത്തിൽ ഒന്നുകൂടി മുങ്ങി പടവിലേക്ക് കയറിയിരുന്ന് അവരെ നോക്കി...!! പേടിച്ചോ..!!""

മുഖത്തെ വെള്ളം കയ്യാൽ തുടച്ചുമാറ്റി അവൾക്കുനേരെ നോക്കി അവൻ ചോദിച്ചു അതിന് അവനെ ഒന്നു ദോഷിച്ചു നോക്കികൊണ്ട് അവൾ വീണ്ടും തുണികൾ കഴുകാൻ തുടങ്ങി "" കണ്ണൻ പേടിച്ചോ.. "" അനന്തുവിന്റെ പിന്നിൽ നിന്നും ഒളിച്ചുനോക്കുന്ന കണ്ണനെ നോക്കി ദേവ ചോദിച്ചു.. "" കണ്ണാ പേച്ചു.. "" അനന്തുവിന്റെ മറവിലേക്ക് ഒന്നുകൂടി നിന്ന് തലമാത്രം ഉയർത്തി കണ്ണൻ പറഞ്ഞു.. "" ആണോ ഇനി പേടിപ്പിക്കില്ലാട്ടോ ഞാൻ കണ്ണന്റെ ഇച്ചേച്ചിയെ പേടിപ്പിക്കാൻ നോക്കിയതാ കണ്ണൻ ഇച്ചേച്ചിയോട് ചോദിച്ചു നോക്ക് പേടിച്ചൊന്ന്..!!"" അതുകേട്ട കണ്ണന് ദേവയെ നോക്കി തലയാട്ടികൊണ്ട് അനന്തുവിനെ നോക്കി "" ഇച്ചേച്ചി പേച്ചോ...!!"" "" പിന്നെ പേടിക്കാതെ ഒന്നും മിണ്ടാതെ വെള്ളത്തിൽ വന്നു വീണാൽ ആരായാലും പേടിക്കില്ലേ...!!"" "" ഓ അങ്ങനെ പണ്ട് ഈ കുളത്തിലേക്ക് വലിയ കല്ലെടുത്തിട്ട് ഒളിച്ചിരുന്ന് എന്നെ പേടിപ്പിച്ചതല്ലേ നീ അതിന് പകരമാണെന്ന് വിചാരിച്ച മതീട്ടോ....!!"" പടവിലേക്ക് തലയുന്നി ചാരിയിരുന്ന് ചെറു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു ദേവ ""

പണ്ടത്തെ കാര്യങ്ങൾ അല്ലെ അതൊന്നും ഇപ്പോൾ ഞാൻ ഓർക്കാറില്ല.. "" ഭാവങ്ങൾ ഒന്നുമില്ലാതെ അവനെ നോക്കി അനന്തു പറഞ്ഞു ശേഷം അവളുടെ പണികളിലേക്ക് തിരിഞ്ഞു അതു കേട്ടതും ദേവയുടെ മുഖത്തുണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു അവനൊരുനിമിഷം അവളെ തന്നെ നോക്കി നിന്നു പിന്നെ പടവിൽ നിന്നും എഴുന്നേൽട്ട് കുളത്തിലേക്ക് ചാടി കുളത്തിന് നടുവിലേക്ക് നീന്താൻ തുടങ്ങി..!!"" അവൻ അടുത്തുനിന്നു പോയതും കണ്ണൻ അനന്തുവിനെ വിട്ടു പടവിൽ നിന്നു വെള്ളത്തിലൂടെ നീന്തുന്ന ദേവയെ നോക്കാൻ തുടങ്ങി..!!"" "" ഹൈ പൂ...!!'" പടവിൽ നിന്നും കുളത്തിലേക്ക് നോക്കി കൈകൊട്ടി സന്തോഷത്തോടെ പറയുന്ന കണ്ണനെ അനന്തു ഒന്നു നോക്കി പിന്നെ അവൻ നോക്കുന്നിടത്തിലേക്കും അവിടെ കുളത്തിന്റെ നടുവിലെ താമര പൂക്കൾക്കിടയിൽ നിന്നും പൂ പറിക്കുന്ന ദേവയെ ആണ് അവൾ കണ്ടത് പെട്ടന്ന് തന്നെ അവൾ തിരിഞ്ഞ് അവളുടെ പണിയിലേകെർപ്പെട്ടു... പൂക്കൾ പറിച്ചതും ദേവ തിരിച്ച് പടവിലേക്ക് തന്നെ വന്നിരുന്നു കണ്ണൻ നിന്നിടത്തു നിന്നും അനങ്ങാതെ ദേവയുടെ കയ്യിലുള്ള പൂകളിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്..!!" ദേവ കയ്യിലുള്ള പൂക്കൾ അനന്തുവിനു നേരെ നീട്ടി..

തന്റെ മുന്നിലേക്ക് നീണ്ടുവന്ന പൂക്കൾ കണ്ടതും അനന്തു മുഖമുയർത്തി അവനെ നോക്കി..!!" "" പഴയതൊക്കെ ഓർക്കാത്തത് നീയല്ലേ അനന്തു ഞാൻ അതൊന്നും മറന്നിട്ടില്ല...!! അതു കേട്ടതും അനന്തു അവനിൽ നിന്നും നോട്ടം മാറ്റി അടുത്ത് നിൽക്കുന്ന കണ്ണനെ വിളിച്ചു "" കണ്ണാ വാ ഞാൻ കുളിപ്പിച്ചു തരാം "" ദേവയെ അവഗണിക്കൊണ്ട് കണ്ണനു നേരെ തിരിഞ്ഞവൾ അതു മനസിലായതും ദേവ പടവിലിരുന്ന് കുളത്തിലേക്ക് നോട്ടമിട്ടു കുറച്ചുനേരം അവിടെ നിശബ്ദത പടർന്നു പിന്നെ കുളത്തിൽ നിന്നും നോട്ടം മാറ്റാതെ അവളോടെന്ന പോൽ ദേവ പറഞ്ഞുതുടങ്ങി "" നീ എന്നെ ഇഷ്ട്ടപെടുന്നതിന്റെ ഒരുപാടു മുന്നെത്തന്നെ മനസ്സിൽ പാതിയായ് കയറ്റിയതാ നിന്നെ ഞാൻ.. പക്ഷേ മഹിക്കു മുന്നിൽ അവനോടുള്ള സൗഹൃദതിനു മുന്നിൽ ഞാൻ തെറ്റായ ഒരു തീരുമാനം എടുത്തു അതുമാത്രമല്ല കാശി വഴി അച്ഛനും എല്ലാം അറിഞ്ഞു ഒരുപാട് വഴക്കു പറഞ്ഞു അവിയച്ഛന്റെയും ജനിമ്മയുടെയും വിശ്വാസം ഞാൻ തകർക്കും എന്നു പറഞ്ഞു അവരറിഞ്ഞാൽ ഇരു കുടുംബവും അകലും എന്നൊക്കെയായിരുന്നു അച്ഛന്റെ അന്നത്തെ വാധം അതിന്റെ ബാക്കിയായി എന്നോടുപോലും ചോദിക്കാതെ അച്ഛൻ തീരുമാനം എടത്ത് എന്നെ ഇവിടെ നിന്നും കാശിയുടെ ഒപ്പം ഡൽഹിയിലേക്ക് അയച്ചു ""

"" ഒട്ടും താല്പര്യം ഇല്ലാതെ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങിയ ഞാൻ ഇവിടെ നിന്നും നിന്നോടു പോലും പറയാതെ പോയത് അല്ലാതെ നിന്നെ മറന്നിട്ടോ സ്നേഹം ഇല്ലാഞ്ഞിട്ടോ അല്ലാ നിന്നോട് പറഞ്ഞു പോകാൻ പറ്റാഞ്ഞിട്ടാ.."" "" ഇവിടുന്ന് പോയാലും ഇത്ര കാലത്തിനിടയിൽ ഒരിക്കൽ പോലും നിന്നെ ഞാൻ മറന്നിട്ടില്ല.. ഒരിക്കൽ എല്ലാം ഉപേക്ഷിച്ചു തിരിച്ചുപോരാൻ നിന്നതാ ഞാൻ അന്ന് വീണ്ടും അച്ഛൻ തന്നെയാ തടഞ്ഞത് നീ കല്യാണത്തിനു സമ്മതിച്ചു എന്നും ഇനി ഞാനായി പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇങ്ങോട്ടു വരണ്ട എന്നും പറഞ്ഞു... അച്ഛനോട്ടന്ന് വല്ലാത്ത ദേഷ്യം തോന്നി എല്ലാരും കൂടി എന്നെ നിന്നിൽ നിന്നും അകറ്റിയതായിട്ട് തോന്നി ആ ദേഷ്യത്തിൽ പിന്നെ വീട്ടിലാരൊടുമായി ഒരു ബന്ധവും ഇല്ലാതായി വിളിക്കാതായി വരാതായി..!"" "" തെറ്റായിരുന്നു എന്റെ മാത്രം തെറ്റ് ഒരിക്കലെങ്കിലും തിരികെ വന്നിരുന്നെങ്കിൽ എന്ന് ഇപ്പോ തന്നുവാ.."" "" എല്ലാവരും അകന്നു അച്ഛനും ആയി സംസാരം ഇല്ലതായി അമ്മയെ കാണുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു ഒരു മകന്റെ ആവശ്യ സമയത്തൊന്നും കൂടെ ഉണ്ടാവാൻ പറ്റിയില്ല..!! പിന്നെ പാറു.. വന്നിട്ട് ഇത്രയും ദിവസമായിട്ടും ഇതുവരെ മിണ്ടിട്ടില്ല അവൾ എന്നോട് ദേഷ്യമാ അവൾക്കി ഏട്ടനോട്..

അവിയച്ഛൻ ജാനിമ്മ അവസാനമായി ഒരു നോക്കുപോലും കാണാനാവാതെ അവരും പോയി..!!"" അതിനേക്കാൾ ഒക്കെ വിഷമം കലപില കൂട്ടി പിന്നാലെ നടന്നിരുന്ന നിനക്കും ഇപ്പോൾ ഞാൻ ഒരു അന്യൻ ഏതോ ഒരു അതിഥി ആയി മാറിയപ്പോഴാ നീ അകലുന്നത് കാണുമ്പോഴാ....!!""" അത്രയും പറഞ്ഞു അവൻ അവളുടെ മുഖത്തേക്ക് നോക്കി മറ്റേങ്ങോ ദൃഷ്ട്ടി പതിപ്പിച്ചു എല്ലാം കേട്ടുനിൽക്കുവാണ് അവൾ അവനിൽ നിന്നും മുഖം തിരിച്ചു നിൽക്കുവാണെങ്കിലും അവൻ പറഞ്ഞ കാര്യങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു അനന്തുവിന്റെ മനസ്സ് ദേവയുടെ അച്ഛന്റെ നിർബന്ധത്തിനാണ് അവന് ഇവിടുന്ന് പോയതെന്നും അച്ഛന് എല്ലാം അറിയാമെന്നതൊക്കെയും അവൾക്കൊരു പുതിയ അറിവായിരുന്നു... ഇത്രയും പറഞ്ഞിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് കണ്ട് ദേവ ഇരുന്നിടത്തു നിന്നും എഴുന്നേൽട്ട് അവൾക് തൊട്ടടുത്തു ചെന്നു നിന്നു...!! അനന്തു..!!"" അവന്റെ വിളിയിൽ വീണ്ടും അവൾ അവനെ നോക്കി ഇവർക്കിടയിൽ ഒന്നും മനസിലാവാതെ കണ്ണൻ ഇരുവരെയും മാറി മാറി നോക്കി നിൽക്കുന്നുണ്ട് "" എന്റെ ഒരു തെറ്റായ തീരുമാനം കൊണ്ട ഇന്നി അകൽച്ച നമ്മൾക്കിടയിൽ ഉണ്ടായത് അതുകൊണ്ട് ഇനി എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല..""

അത്രയും പറഞ്ഞുകൊണ്ട് ദേവ ഒന്നുകൂടി അവളോട് ചേർന്നു നിന്ന് അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു അവനിൽ നിന്ന് അത്തരമൊരു പ്രവൃത്തി പ്രതീക്ഷിക്കാത്തതുകൊണ്ട് അവളുടെ മുഖത്ത് പരിഭ്രാമം നിറഞ്ഞു... "" പരസപരം തുറന്നു പറഞ്ഞില്ലെങ്കിലും എന്റെ പ്രണയം നിനക്കറിയാലോ അതുകൊണ്ട് ഇനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും പ്രതിസന്ധികൾ ഉണ്ടായാലും നിന്നെ ഞാൻ ആർക്കും വിട്ടകൊടുക്കില്ല നീ എന്റെയാ എന്റെ മാത്രം ഈ ഹൃദയത്തിൽ നീയേ ഉള്ളു * നീ മാത്രം...💜 * ഒന്നിനും ഒരുത്തനും വിട്ടുകൊടുക്കില്ല ഞാനിനി..!!'" അത്രയും പറഞ്ഞു അവളുടെ നെറ്റിയിൽ അമർത്തി ഉമ്മവച്ചു അവൻ.. അനന്തു ഒന്നും മിണ്ടാൻ പോലും പറ്റാതെ തറഞ്ഞു അവനെ നോക്കി നിന്നു.. അപ്പോഴേക്കും ഒന്നുകൂടി അവളുടെ നെറ്റിയിൽ തന്റെ അധരം പതിപ്പിച്ചിരുന്നു ദേവ വീണ്ടും അവളെ നോക്കി ഒരിക്കൽ കൂടെ പറഞ്ഞു "" എന്റെയാ.. എന്റെ മാത്രം..!!""" "" അല്ലാ എന്തയ.. എന്തെ ഇച്ചിച്ചിയ ഇത് മാത് മാത്..!!"" ഒട്ടും പ്രതീക്ഷിക്കാതെയായിയുന്നു അവർക്കിടയിൽ നിന്നും കണ്ണൻ അത് പറഞ്ഞത് അതും പറഞ്ഞു തന്റെ കുഞ്ഞി കൈകൾ കൊണ്ട് ദേവയെ പിന്നിലേക്ക് തള്ളി നീക്കനും നോക്കി അവൻ അത് കേട്ട് അനന്തുവും ദേവയും ഒരുപോലെ അവനെ നോക്കി

പെട്ടന്നു തന്നെ ദേവയുടെ കൈകൾ മാറ്റി അവൾ കണ്ണനെ എടുത്തു അവളുടെ മേത്തു എത്തിയതും കണ്ണൻ അവളെ ചുറ്റി പിടിച്ചു അവന്റെ കൈകൾ കൊണ്ട് ദേവ ഉമ്മവച്ച അവളുടെ നെറ്റി തുടച്ചുകൊണ്ട് ദേവയെ കൂർപ്പിച്ചു നോക്കി ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവന്റെ താണെന്നുള്ള വാദം...!!'" അവന്റെ ഭാവം കണ്ടതും ദേവക്ക് ചിരിയായിരുന്നു വന്നത് ആ ചിരിയോടെ തന്നെ ദേവ കണ്ണനോട് ചോദിച്ചു.. "" ആരുടെ ഇച്ചേച്ചിയാ കണ്ണാ...!! "" എന്തെയാ.. എന്തെ ഇച്ചേച്ചിയാ..!!"" അവളെ ഒന്നുകൂടി ചുട്ടിപിടിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു.. "" അല്ലാലോ നിന്റെ ഇച്ചേച്ചി അല്ലല്ലോ ..!!'' അതു പറഞ്ഞു ദേവ അവരിരുവരോടും ചേർന്നു നിന്നും ശേഷം കയ്യിലെ പൂക്കൾ കണ്ണനു നൽകികൊണ്ട് അവനെ നോക്കി പറഞ്ഞു..!!" "" നിന്റെ ഇച്ചേച്ചി അല്ലാട്ടോ നമ്മുടെയ.... നമ്മുടെ രണ്ടാൾടെയും മാത്രം...!!"" ചെറു പുഞ്ചിരിയോടെ അത്രയും പറഞ്ഞവൻ അനന്തുവിന്റെയും കണ്ണന്റെയും നെറ്റിയിൽ ഒരുപോലെ ഉമ്മവച്ചു...!!""" ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...