നീ മാത്രം...💜: ഭാഗം 33

 

രചന: അപ്പു

"" വേണ്ട ശ്രീയേട്ട ഞനില്ല.... "" അവന്റെ മുഖത്തു നോക്കാതെ തലതാഴ്ത്തിയായിരുന്നു അവളത് പറഞ്ഞത്....!!"" ദേവ ശ്വാസം വലിച്ചു വിട്ട് ഇടുപ്പിൽ കൈകുത്തി അവളെ നോക്കി..!! ദേവയുടെ പ്രതികരണം ഒന്നും ഇല്ലാത്തതു കണ്ടതും അവൾ പതിയെ തലയുയർത്തി അവനെ നോക്കി... അവളെത്തന്നെ നോക്കി ഇടുപ്പിൽ കൈകുത്തിയുള്ള അവന്റെ നിർത്തം കണ്ടതും അവൾക്ക് ചെറുതായി ചിരിവന്നിരുന്നു അവൾ വീണ്ടും തലതാഴ്ത്തി... പിന്നെയും അവന്റെ അനക്കമൊന്നും കാണാഞ്ഞിട്ട് തലയുയർത്തി നോക്കിയതും അവന് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായിരുന്നില്ല.. "" ശ്രീയേട്ടാ...! ശ്രീയേട്ടൻ പൊക്കോ ഞാനും കണ്ണനും ഇല്ല ഞങ്ങൾ ഇവിടെ ഇരുന്നോളാം..!! അതു കേട്ടതും ദേവ ഒന്നും പറയാതെ അവൾക്കരികിൽ വന്നിരുന്നു..! "" നോക്ക് അനന്തു... നമ്മൾ പോകുന്നു മഹിയെയും അവന്റെ പെണ്ണിനേയും ഒന്നു കാണുന്നു പോരുന്നു അത്രേ ഉള്ളു പെട്ടന്ന് പോയി വരാം.. "" " വേണ്ട ശ്രീയേട്ടാ...!! " "" നമ്മുടെ പഴയ കൂട്ടുകാരനല്ലേ മഹി അവന്റെ കല്യാണത്തിന് നമ്മൾ പോകാതിരുന്നാൽ അത് മോശല്ലേ അതുകൊണ്ട് നമുക്ക് പോണം..!!"" "" അയ്യടാ എന്താ കൂട്ടുകാരനോട് ഉള്ള സ്നേഹം..!! അവിടെ കിടന്ന് ആളവനല്ലേ പോകുന്നെ എനിക്കറിയാം...!!""

"" അതെ ആളവൻ തന്നെയാ പോകുന്നെ...!! ഇന്നവനെ കാണണം എനിക്ക്..!! അവൻ കാരണം അവന്റെ സ്വാർത്ഥത കാരണം കുറച്ചു കാലത്തേക്കെങ്കിലും നമ്മൾ പിരിഞ്ഞില്ലേ....! അവന്റെ കല്യാണം അല്ലെ ഇന്ന് എനിക്ക് പോകണം അനന്തു... നിന്നെ വേണ്ടെന്നു വച്ച അവന്റെ മുന്നിലേക്ക് നിന്റെ കൈപിടിച്ചു പോകണം...!!"" തന്റെ മുഖത്തു നോക്കാതെ ഗൗരവത്തോടെ പറയുന്ന ദേവയെ ഒന്നു നോക്കി അനന്തു അവന്റെ കൈക്കു മീതെ അവളുടെ കൈ വച്ചു..!!"" "" അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ ശ്രീയേട്ടാ വീണ്ടും എന്തിനാ അതൊക്കെ ഓർക്കുന്നെ..!! മഹിയേട്ടൻ ഏട്ടന്റെ ഇഷ്ട്ടം പോലെ ജീവിച്ചോട്ടെ..!!"" "" അവൻ നന്നായി ജീവിക്കണം എന്നു തന്നെയാ ഞാനും ആഗ്രഹിക്കുന്നത് പക്ഷേ ഇന്നെനിക്ക് അവിടെ പോകണം നിന്നെയും കണ്ണനെയും കൂട്ടി അതെന്റെ ഒരു ആഗ്രഹം ആണ് അനന്തു...!!"" പ്രതീക്ഷയോടെ അവളെ നോക്കി പറഞ്ഞു ദേവ "" ഞാൻ വരാ ശ്രീയേട്ടാ നമ്മുക്ക് പോകാം..!!" തന്നെയാ പ്രതീക്ഷയോടെ നോക്കിയിരിക്കുന്നവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞു അതിന് തിരിച്ചും ചിരിച്ചവൻ അവളെ ചേർത്തുപിടിച്ച് നെറ്റിയിൽ ഉമ്മവച്ചു..!!" "" ഇനി നാട്ടുകാർ എന്ത് പറയും എന്നുള്ള പേടി ഉണ്ടോ നിനക്ക്.. ""

"" അതൊന്നും എനിക്കൊരു വിഷയമല്ല ശ്രീയേട്ട ഞാൻ വരാനുള്ള മടിക്ക് ഒരു കാരണം പറഞ്ഞതാ..!!"" "" മ്മ്... എന്നാ വൈകികണ്ട വേഗം റെഡിയാവാൻ നോക്ക്..!' അവളുടെ കവിളിൽ തട്ടിയവൻ പറഞ്ഞു അതിനവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു "" അല്ലാ കുഞ്ഞേവിടെ അനന്തു.. വന്നിട്ട് ഇതുവരെ കണ്ടില്ലലോ അവനെ മ്.!!"" ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് ദേവ ചോദിച്ചു... "" അവൻ ഉമ്മറത്തു ജെസിബി വച്ച് കളിക്കുന്നുണ്ടാവും..!! അവന്റെ ഡ്രെസ്സും മാറ്റാനുണ്ട്"" അതും പറഞ്ഞ് അവൾ ഇരുന്നിടത്തു നിന്നെ എഴുന്നേൽറ്റ് ഉമ്മറത്തേക്ക് നടന്നു ഒപ്പം ദേവയും "" ഈ ചെക്കാനിതെവിടെ പോയി കുളിപ്പിച്ച് ഒരു ട്രൗസറും ഇട്ട് ഇവിടെ ഇരുത്തിയതാ..!!" അവനെ കാണാതെ ചുറ്റും നോക്കികൊണ്ടവൾ പറഞ്ഞു ദേവയും അവനെ തിരയുന്നുണ്ടായിരുന്നു പുറത്തുനിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും അനന്തു ദേവയും പരസ്പരം നോക്കി നേരെ അങ്ങോട്ട് നടന്നു അവിടുത്തെ കാഴ്ച കൊണ്ടതും അനന്തു അറിയാതെ തന്നെ തലയിൽ കൈ വച്ചിരുന്നു "" എന്റെ കണ്ണാ നിന്നെ ഇപ്പൊ കുളിപ്പിച്ചല്ലേ ഉള്ളൂ അപ്പോഴേക്കും ചളിയാക്കിയോ മേത്തു..!!"" പൈപ്പും തുറന്നിട്ട അതിന്റെ ചുവട്ടിൽ ചളിയിൽ ഇരുന്ന ജെസിബി കൊണ്ട് കളിക്കുന്ന അവനെ നോക്കി അനന്തു ചോദിച്ചു..!!"" ദേവക്കാണെങ്കിൽ അവന്റെ ഇരുത്തം കണ്ടു ചിരി വന്നിരുന്നു..!!"" കണ്ണൻ അവരിരുവരെയും നോക്കി നന്നായൊന്നു ചിരിച്ചു കൊടുത്തു പിന്നെ ഇരുന്നിടത്തു നിന്നും എഴുന്നേൽറ്റു...!!"" "" എത്തച്ചാ കച്ചാ ബാ...!!""

ചെളി നിറഞ്ഞ കൈവീശി ദേവയെ വിളിച്ചു അവൻ "" നിന്നെ ഞാൻ കളിപ്പിച്ചു താരാടാ...!!"" അതും പറഞ്ഞു അനന്തു ദേഷ്യത്തോടെ അവനരികിൽ ചെന്നു അവളുടെ ആ വരവ് കണ്ടപ്പോൾ തന്നെ കണ്ണനോന്നു പേടിച്ചു...!!"" "" ഇപ്പോ കുളിപ്പിച്ചല്ലേ ഉള്ളു നിന്നെ ഏഹ് പിന്നെ എന്തിനാ ചളിയിൽ ഇറങ്ങിയേ..! വേദനിപ്പിക്കാത്ത രീതിയിൽ ചെറുതായൊന്നു അവന്റെ കാലിൽ തല്ലി കൊണ്ട് അനന്തു ചോദിച്ചു "" വേദനിച്ചിട്ടൊന്നും ഇല്ലെങ്കിലും അവളുടെ ചീത്താ കേട്ടതും കണ്ണൻ അപ്പോൾ തന്നെ കരച്ചിൽ തുടങ്ങി"" എന്നാൽ അത് കാര്യമാക്കാതെ അനന്തു അവനെ പൈപ്പിനു ചുവട്ടിൽ നിർത്തി മേത്തുള്ള ചളിയൊക്കെ കഴുകി കൊടുക്കാൻ തുടങ്ങി..!!"" "" എത്തച്ചാ... അച്ചു.. ഇചിച്ചി അച്ചു..!!"" രണ്ടു കയ്യും ദേവക്കുനേരെ നീട്ടി ചുണ്ടു വിതുമ്പി അവൻ പറഞ്ഞു..!!" "" അച്ചോടാ നമ്മുക്ക് തിരിച്ച് അടി കൊടുക്കാട്ടോ..!!"" അയയിലെ തോർത്തെടുത്തു അവർക്കരികിലേക്ക് ചെന്നുകൊണ്ട് ദേവ പറഞ്ഞു പിന്നെ അവന് തോർത്തി കൊടുക്കാനും തുടങ്ങി..!!"" "" നീ പോയി മാറിക്കോ അനന്തു ഇവനെ ഞാൻ നോക്കിക്കോളാം കുഞ്ഞിനിടാനുള്ള ഡ്രസ്സ്‌ ഉമ്മറത്തു എടുത്ത് വച്ചേക്ക്..!!"" അതിനു തലയാട്ടികൊണ്ട് അവൾ ഉള്ളിലേക്ക് പോയി..!!" ദേവ കണ്ണന് നല്ലപോലെ തോർത്തി കൊടുത്ത് അവനുള്ള ഡ്രെസ്സും ഇട്ടുകൊടുത്തു..!!"" * ഡ്രസ്സ്‌ മാറി അനന്തു വരുമ്പോൾ കാണുന്നത് ഉമ്മറത്തു തടിക്കും കൈകൊടുത്തിരിക്കുന്ന ദേവയെ ആണ്..

കണ്ണൻ ആണെങ്കിൽ അവന്റെ കയ്യിലുള്ള ചീർപ്പ് കൊണ്ട് ദേവയുടെ മുടി തലങ്ങും വിലങ്ങും ചീന്തി കളിക്കുന്നുണ്ട് അവന്റെ കളിക്ക് അനുസരിച്ചുള്ള ദേവയുടെ ഇരുത്തം കണ്ടതും അനന്തുവിന് ചിരി വന്നിരുന്നു "" അതെ എന്റെ കഴിഞ്ഞു.!"" സാരിയുടെ ഞൊറി ഒന്നുകൂടി നേരെയാക്കികൊണ്ട് അവൾ പറഞ്ഞു അവളുടെ ശബ്ദം കേട്ടതും അവൻ മുഖമുയർത്തി അവളെ നോക്കി.. ഒരു നിമിഷം അവളെ തന്നെയാ നോക്കി നിന്നു ദേവ പീകൊക്കും കരിനീലയും ചേർന്ന ഒരു സാരിയായിരുന്നു അവളുടുത്തത്..!!"" "" അതെ പോകണ്ടേ ഇങ്ങനെ നോക്കിയിരുന്നാൽ മതിയോ..!!" " "" ഞാനും അതുതന്നാ ആലോചിക്കുന്നെ മഹിയുടെ കല്യാണത്തിന് പോകുന്നതിനു പകരം നമ്മുക്കങ്ങ് കേട്ടിയാലോ ഇന്ന്..!!"" അവളെ നോക്കി മീശപിരിച്ച് കള്ളച്ചിരിയൊടെ ദേവ പറഞ്ഞു.. "" എന്നാ പോര് ഇപ്പോ തന്നെ കെട്ടിയേക്കാം..!!" അതെ ചിരിയോടെ അവളും പറഞ്ഞു "" അയ്യാ എന്താ പെണ്ണിന്റെ പൂതി എന്തായാലും ഇന്ന് വേണ്ട നമ്മുക്ക് പിന്നെ കേട്ടാട്ടോ..!! അവളുടെ മൂക്കിൽ തുമ്പിലോന്നു തട്ടി അവൻ പറഞ്ഞു പിന്നെ കണ്ണന്റെ കയ്യിൽ നിന്നു ചീർപ്പ് വാങ്ങി മുടി നേരെയാക്കി അവരെയും കൂട്ടി അവിടെ നിന്നും ഇറങ്ങി.. * ദേവയും അനന്തുവും അമ്പലത്തിൽ എത്തിയപ്പോഴേക്കും താലികെട്ട് കഴിഞ്ഞ് അവർ ഓഡിറ്റോറിയത്തിലേക്ക് പോയിരുന്നു

അവരും അവിടെ നിന്ന് നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി ഓഡിറ്റോറിയത്തിലേക്ക് കയറുമ്പോൾ ദേവ അനന്തുവിന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു കണ്ണൻ അനന്തുവിന്റെ കയ്യിലായിരുന്നു പരിജയമുള്ള ഒരുപാട് പേർ അവരെ അത്ഭുതത്തോടെ നോക്കിയിരുന്നു കാരണം അച്ഛനും അമ്മയും മരിച്ച ശേഷം അനന്തു അതികം ആഘോഷങ്ങളിൽ ഒന്നും പങ്കെടുത്തിരുന്നില്ല ദേവയെയും അതികം കാണാറില്ല...!!" എല്ലാവരെയും ഒന്നു നോക്കി ചിരിച്ചു കൊണ്ട് ദേവ അനന്തുവിനെയും കൂട്ടി സ്റ്റേജിലേക്ക് കയറി..!! ദൂരെ നിന്നും അവർ വരുന്നത് കണ്ടപ്പോൾ തന്നെ മഹിയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചിരുന്നു അവൻ പതിയെ തല ചെരിച്ചു ഹിമയെ നോക്കി അവളും അവരെ മൂന്നു പേരുയും തന്നെയാ നോക്കിയായിരുന്നു ഇരുന്നത് നടന്ന് അവരുടെ മുന്നിലെത്തിയതും ദേവ മനഃപൂർവം അനന്തുവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ എടുത്തു നെഞ്ചോടു ചേർത്തുപിടിച്ചു മഹിയെ നോക്കി ചിരിച്ചു "" ഹാപ്പി മാരീഡ് ലൈഫ്...!! "" മഹിക്ക് കൈകൊടുത് ദേവ പറഞ്ഞു അതിന് തിരിച്ചു ഒരു വിളറിയ ചിരിയയിരുഞ്ഞു മഹി കൊടുത്തത് അതിൽനിന്നു തന്നെ അവർക്ക് മനസിലായിരുന്നു

അവരെ ഇന്നവിടെ അവനോട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ... കൈവിടാതെ തന്നെ ദേവ മഹിയെ കെട്ടിപിടിച്ചു ചെവിയോട് മുഖം ചേർത്തു പറഞ്ഞു..!!"" "" താങ്ക്സ്...!! നഷ്ട്ടപെട്ടു എന്നുകരുതിയ എന്റെ പ്രണയത്തെ തിരികെ തന്നതിന്....!!"" ഒരു പുഞ്ചിരിയോടെ മാഹിയിൽ നിന്ന് വിട്ടുമാറുമ്പോഴും നിർവചിക്കാൻ പറ്റാത്ത ഭാവങ്ങൾ ആയിരുന്നു മാഹിയിൽ..!! മഹിക്ക് മുന്നിൽ വച്ചു തന്നെ ദേവ അനന്തുവിനെ ചേർത്തു പിടിച്ചു..!!"" "" അടുത്ത ബുധനാഴ്ച്ച ഞങ്ങളുടെ വിവാഹമാണ് കുടുംബ ക്ഷേത്രത്തിൽ വച്ചാണ് താലികെട്ട് രണ്ടാളും ഉറപ്പായും വരണം..!!"" ഇരുവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് ദേവ പറഞ്ഞു.. പിന്നെ അധികനേരം അവിടെ നിൽക്കാതെ അനന്തുവിനെയും കൂട്ടി അവിടെ നിന്നും ഇറങ്ങി...!!...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...