നീ മാത്രം...💜: ഭാഗം 34

 

രചന: അപ്പു

ഇന്നാണ് അനന്തുവിന്റെയും ദേവയുടെയുയും വിവാഹം രാവിലെ തന്നെ എല്ലാവരും ഒരുങ്ങി ദേവയെ കാത്തു നിൽക്കുകയാണ് കുടുംബകാരടക്കം ഒരുപാട് പേർ ഇതിനോടകം തന്നെയാ വീട്ടിൽ എത്തിയിരുന്നു കുറച്ചു കഴിഞ്ഞതും ഒരു വെള്ള ഷർട്ടും മുണ്ടും ഉടുത്തു ദേവ ഇറങ്ങി വന്നു അവനു പിന്നലെ ആയി ബാക്കി ആൺപടകളും ഉണ്ടായിരുന്നു കോണിയിറങ്ങി അവരെല്ലാം ഒരുമിച്ചു വരുന്നത് കണ്ടതും എല്ലാവരുടെയും നോട്ടം അവരിലേകെത്തി.. പാറുവും വേണിയുമെല്ലാം അനന്തുവിന്റെ അടുത്തേക്ക് നേരത്തെ തന്നെ പോയിരുന്നു പിന്നെ കുറച്ചുനേരം മുതിർന്നവർക്കെല്ലാം ദക്ഷിണ കൊടുക്കൽ ആയിരുന്നു അത് കഴിഞ്ഞതും അവരെല്ലാം നേരെ അമ്പലത്തിലേക്ക് പുറപ്പെട്ടു അനന്തു അമ്പലത്തിൽ എത്തുന്നേ ഉണ്ടായിരുന്നുള്ളു... നടക്കു മുന്നിൽ നിന്ന് കൈകൂപ്പി ദേവ തൊഴുമ്പോൾ അവന്റെ മനസു നിറഞ്ഞിരുന്നു... അതിനിടായിലാണ് കണ്ണനും അനന്തുവുമെല്ലാം അങ്ങോട്ട് വന്നത്.. "" എത്തച്ചാ...!!"" ദേവയെ കണ്ടതും മറ്റാരെയും നോക്കാതെ ഉറക്കെ വിളിച്ചു കണ്ണൻ.. തൊഴുകുന്നതിനിടെ അവന്റെ വിളി കേട്ടതും ദേവ പുഞ്ചിരിച്ചുകൊണ്ട് കണ്ണുതുറന്നു വിളികേട്ടിടത്തേക്ക് നോക്കി.. ഒരു കുഞ്ഞു ചുവപ്പു ഷർട്ടും മുണ്ടുമുടുത്ത് നിറഞ്ഞ ചിരിയോടെ തന്നെ നോക്കുന്ന കണ്ണനെ കണ്ടതും അവന്റെ ചുണ്ടിലും അതെ ചിരി പ്രതിഫലിച്ചിരുന്നു അവനെ നോക്കി നിൽക്കെ ദേവയുടെ നോട്ടം പിന്നെ എത്തിയത് കണ്ണന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന അനന്തുവിൽ ആയിരുന്നു അവളെ കണ്ടതും അവന്റെ കണ്ണുകൾ ഒന്നുകൂടി വിടർന്നു....

ചുവപ്പു കളർ പട്ടുസാരി ആയിരുന്നു അവളുടെ വേഷം അതികം ആർഭാടാമില്ലാതെ മിതമായ രീതിയിൽ ഒരുങ്ങി നിൽക്കുന്ന അവളെ കണ്ടതും അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.. അവളുടെ നോട്ടവും അവനിൽ തന്നെ തറഞ്ഞു നിന്നു മറ്റുള്ളവർ ശ്രദ്ധിക്കുന്നു എന്നു മനസിലായതും ഇരുവരും പുഞ്ചിരിയോടെ മുഖം തിരിച്ചു അപ്പോഴേക്കും കണ്ണൻ അനന്തുവിന്റെ കൈവിട്ട് ദേവക്കരികിൽ എത്തിയിരുന്നു.. കണ്ണൻ അടുത്തുവന്നതും ദേവ അവനെ വാരി എടുത്തിരുന്നു.. തന്റെ ഇച്ചേച്ചിയുടെയും ഏട്ടച്ഛന്റെയും കല്യാണം ആണെന്നുള്ള സന്തോഷത്തിൽ ആണ് അവൻ അവൻ വാ തോരാതെ ദേവയോട് എന്തൊക്കെയോ പറയുന്നുണ്ട് അതിനനുസരിച്ചു മടി കൂടാതെ ദേവയും മറുപടി കൊടുക്കുന്നുണ്ട്. അവിടെ കൂടിനിന്നവർകെല്ലാം അവരിരുവരുടെയും സ്നേഹം ഒരു അത്ഭുമായി തോന്നിയിരിയുന്നു..!!"" മുഹൂർത്തത്തിനു സമയമായതും അമ്മമാർ അനന്തുവിനെ ദേവക്കരികിൽ കൊണ്ടു നിർത്തി കണ്ണനെ അപ്പോഴേക്കും കാശി എടുത്തിരുന്നു..!!" ഒട്ടും വൈകിക്കാതെ തന്നെ പൂജാരി എടുത്തു കൊടുത്ത താലി ദേവ അനന്തുവിനെ അണിയിച്ചു ഇരുകയ്യും കൂപ്പി പ്രാർത്ഥിച്ചു കൊണ്ടവൾ അവന്റെ താലി സ്വീകരിച്ചു ഒരിക്കലും നടക്കില്ലെന്നോർത്ത നിമിഷം ഇന്ന് തങ്ങളിൽ എത്തിച്ചേർന്നതോർക്കേ ഇരുവരുടെ മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു അതവരുടെ മുഖത്തും പ്രതിഫലിച്ചിരുന്നു....

താമര മോട്ടുകളാൽ കോർത്ത മലകൾ ദേവയും അനന്തുവും പരസ്പരം അണിഞ്ഞുകൊടുത്തു... പിന്നീട് ഇലചിന്തിൽ നിന്നും സിന്ദൂരം എടുത്തു ദേവ അനന്തുവിന്റെ സിന്ദൂരരേഖ ചുവപ്പിച്ചു... പരസ്പരം കൈകൾ ചേർത്തുപിടിച്ച് വലം വാക്കുമ്പോഴും ഇരുവരുടെ മുഖതും മായാത്ത പുഞ്ചിരിയുണ്ടായിരുന്നു ദേവ അനന്തുവിന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന പോൽ അത്രമാത്രം സന്തോഷം അവനിൽ നിറഞ്ഞു നിന്നിരുന്നു... അവർ രണ്ടുപേരും വലം വക്കുന്നത് കണ്ടതും കണ്ണൻ കാശിയുടെ മേത്തുനിന്ന് ഊർന്നിറങ്ങി അവർക്കരികിലേക്ക് ഓടി വലം വയ്ക്കുന്ന അനന്തുവിന്റെ കയ്യിൽ പിടിച്ചു പിന്നെ അവളെ നോക്കി ചിരിച്ചു അനന്തുവും പുഞ്ചിരിച്ചു കൊണ്ട് അവന്റെ കൈയിൽ മുറുകെ പിടിച്ച് വലം വക്കൽ പൂർത്തിയാക്കി എല്ലാവരും നിറഞ്ഞ ചിരിയോടെയും മനസൊടെയും അവരെ നോക്കി നിന്നു... പിന്നെ കുറച്ചുനേരം ഫോട്ടോഷൂട്ട് ആയിരുന്നു എല്ലാത്തിന്റെയും മുന്നിൽ ചിരിച്ചുകൊണ്ട് കണ്ണൻ തന്നെയായിരുന്നു ഉണ്ടായിരുന്നത്.. ഫോട്ടോ എടുക്കൽ എല്ലാം കഴിഞ്ഞതും അവർ നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി ഗ്രാൻഡ് ആയ പരിപാടികൾ തന്നെയായിരുന്നു കാശിയും മറ്റുള്ളവരും ചേർന്ന് ഒരുക്കിയിരുന്നത് റിസപ്ഷൻ ഇല്ലാത്തതിനാൽ ദേവയുടെ ഓഫീസിലെ വർക്കേഴ്സും ബിസ്സിനെസ്സിലെ തന്നെ ഉയർന്ന ഒരുപാടുപേരും ചടങ്ങിൽ പങ്കെടുത്തിരുന്നു..!!"

എല്ലാവരോടും സംസാരിച്ചും ഫോട്ടോ എടുത്തും കുറച്ചു നേരം കൊണ്ടുതന്നെ ദേവയും അനന്തുവും ക്ഷീണിച്ചിരുന്നു സ്റ്റേജിൽ ആണെങ്കിലും അനന്തുവിന്റെയും ദേവയുടെയും ശ്രദ്ധ മുഴുവനും താഴെ കുട്ടികൾക്കൊപ്പം ഓടി കളിക്കുന്ന കണ്ണനിൽ ആയിരുന്നു.. കുറെ നേരം ഓടി കളിച്ചതു കൊണ്ട് തന്നെ കണ്ണനും ആകെ ക്ഷീണിച്ചിരുന്നു കൂടെ വിശപ്പും ഉറക്കം വരുന്നുണ്ടായിരുന്നു അവന്.. അവൻ കളിയെല്ലാം നിർത്തി പാറുവിനരികിൽ ചെന്നു.. അവനെ കണ്ടതും പാറു അവനെ എടുത്ത് മടിയിൽ ഇരുത്തിയിരുന്നു അവന്റെ നോട്ടം മുഴുവനും സ്റ്റേജിൽ ഇരിക്കുന്ന ദേവയിലും അനന്തുവിലും ആയിരുന്നു അവർക്കരികിലേക്ക് പോകാൻ അവന് തോന്നിയെങ്കിലും സ്റ്റേജിലേ ഫോട്ടോ എടുപ്പും ആളുകളെയും കണ്ടതും അവൻ പാറുവിനരികിൽ തന്നെ ഒതുങ്ങിയിരുന്ന് അവരെ നോക്കി..!! * "" കുഞ്ഞിന് വിശക്കുന്നുണ്ടെന്ന് തോന്നുന്നു അനന്തു....!!"" കണ്ണനെ നോക്കി അരികിൽ ഇരിക്കുന്ന അനന്തുവിനോട് ദേവ പറഞ്ഞു..!!"" "" മ്മ് അവന്റെ ഇരുത്തം കണ്ടിട്ട് എനിക്കും തോന്നുന്നുണ്ട് രാവിലെ ഒരുകഷ്ണം ഇട്ടലി കഴിച്ചതാ അവൻ... നേരത്തെ നീച്ചോണ്ട് ഉറക്ക ക്ഷീണവും ഉണ്ടെന്ന് തോന്നുന്നു....!!"" അവനെ നോക്കി വിഷമത്തോടെ അനന്തു പറഞ്ഞു രണ്ടുപേരുടെയും നോട്ടം കണ്ണനിൽ മാത്രം ഒതുങ്ങി നിന്നു

ദേവ കണ്ണുകൊണ്ട് പാറുവിനെ അവനരികിലേക്ക് വിളിച്ചു അവൾ കണ്ണനെയും എടുത്തു അവർക്കരികിൽ വന്നു.. ദേവ കണ്ണനെ പാറുവിന്റെ കയ്യിൽ നിന്നും വാങ്ങി അവർക്കിരുവർക്കും നടുവിലിരുത്തി നടുവിൽ ഇരുന്നതും കണ്ണൻ മെല്ലേ അനന്തുവിലെക്ക്‌ ചാഞ്ഞു അവളും അവനെ ചേർത്തു പിടിച്ചിരുന്നു കുറച്ചു കഴിഞ്ഞതും വല്യച്ഛൻ വന്ന് അവരെ കഴിക്കാൻ വിളിച്ചുകൊണ്ടുപോയി ദേവയുടെ മടിയിലായിരുന്നു കണ്ണൻ ഇരുന്നിരുന്നത് ദേവ കഴിക്കുന്നതിനൊപ്പം കണ്ണനും വാരികൊടുത്തിരുന്നു ഇടക്ക് അവൻ ചോറിൽ നിന്ന് തന്റെ കുഞ്ഞി കൈകൊണ്ട് ദേവക്കും തിരികെ കൊടുത്തിരുന്നു ഒപ്പം അടുത്തിരിക്കുന്ന അനന്തുവിനും.. തന്റെ മടിയിലിരുത്തി ഒട്ടും മടികാണിക്കാതെ ദേവ കണ്ണന് ചോറുകൊടുക്കുന്നത് കണ്ടതും അനന്തുവിന് വല്ലാത്ത സന്തോഷം തോന്നിയിരുന്നു നിറഞ്ഞ മനസ്സോടെ അവൾ അവരിരുവരെയും നോക്കിയിരുന്നു ഭക്ഷണം കഴിക്കൽ കഴിഞ്ഞതും കണ്ണൻ പഴയപോലെയായി കളിചിരികൾ എല്ലാം തിരികെ വന്നു പിന്നെ കുറച്ചു നേരം ഫോട്ടോ എടുക്കൽ ആയിരുന്നു.. ഒരു അവസരം കിട്ടിയപോൽ കാശി പാറുവിനെ കൂടി കുറെ ഫോട്ടോ എടുത്തു അത് കണ്ട് അർജു വേണിയെയും കൂട്ടിവന്ന് അവനും എടുത്തു ഇതൊന്നും നമ്മുക്ക് പറഞ്ഞിട്ടില്ല

എന്നാ മട്ടിൽ അവരെ പുച്ഛിച്ചു നാദി മാറിനിന്നെങ്കിലും റിതി കിട്ടിയ അവസരത്തിൽ കുറെ സിംഗിൾ ഫോട്ടോസ് എടുത്തു കൂട്ടി.. ദേവ കണ്ണനെ നിർത്തി അവന്റെ ഒറ്റക്കുള്ള കുറെ ഫോട്ടോസും എടുപ്പിച്ചു..!! കുറച്ചു കഴിഞ്ഞതും അവർ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു അവിടെ എത്തിയതും അവരെയും കാത്ത് നിലവിളക്കും പിടിച്ച് അമ്മയും ബാക്കിയുള്ളവരും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു അനന്തു അമ്മയുടെ കയ്യിൽ നിന്ന് പുഞ്ചിരിയോടെ നിലവിളക്ക് വാങ്ങി അവളോട് ചേർന്ന് ദേവയും കണ്ണനെയും എടുത്തു നിന്നു അവർ മൂന്നുപേരും ഒരുമിച്ച് വലതുകാൽ വച്ച് ഉള്ളിലേക്ക് കയറി... അനന്തു വിളക്ക് നേരെ പൂജമുറിയിൽ വച്ച് പ്രാർത്ഥിച്ചു.. "" ചടങ്ങുകൾ എല്ലാം കഴിഞ്ഞില്ലേ മോളെ ഇനി ദേവയുടെ റൂമിൽ പോയി ഡ്രസ്സ്‌ മാറിക്കോ മോൾക്കിടാനുള്ള ഡ്രസ്സെല്ലാം അവന്റെ റൂമിൽ ഉണ്ട് പാറു നീ കൂടെ ചെല്ല്.."" പൂജാമുറിയിൽ നിന്നും ഇറങ്ങി വരുന്ന അനന്തുവിനെ നോക്കി അമ്മ പറഞ്ഞു അതിന് അവാരെ നോക്കി ഒന്ന് തലയാട്ടികൊണ്ട് അവൾ മുകളിലേക്ക് കയറാൻ നിന്നു... "" അനന്തു ഒരു മിനിറ്റ് ഒന്നിങ്ങു വന്നേ...!!" മുകളിലേക്ക് കയറാൻ നിന്ന അനന്തുവിനെ ദേവ വിളിച്ചു.. "" എന്തിനാ ദേവ അവളെ ഇപ്പോ വിളിക്കുന്നെ അവൾ പോയി ഡ്രസ്സ് മാറട്ടെ..!!""

""കുറച്ചു നേരത്തെ കാര്യമ്മേ ഉള്ളമ്മ..!! ഇപ്പോ വരാം.. അനന്തു വാ...!!"" ദേവ അവളെയും വിളിച്ചു അവിടെ നിന്നും പുറത്തേക്കിറങ്ങി കാര്യം മനസിലാവാതെ അവൾ അവനൊപ്പം പോയി.. അവൻ അവളെയും കൂട്ടി നേരെ പോയത് അനന്തുവിന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിലേക്കായിരുന്നു..! തന്റെ മനസറിഞ്ഞപോലെ ദേവ അവളെയും കൂട്ടി അങ്ങോട്ട് കൊണ്ട്പോയതും അനന്തുവിന്റെ കണ്ണുകൾ എന്തിനെന്നിലാതെ നിറഞ്ഞിരുന്നു..!! ഇരുവരും ഒരുമിച്ചു അവർക്കു മുന്നിൽ നിന്നും കൈകൂപ്പി പ്രാർത്ഥിച്ചു.. പ്രാത്ഥിച്ചു കഴിഞ്ഞ് അനന്തുവിനെ നോക്കിയ ദേവ കാണുന്നത് കരഞ്ഞുകൊണ്ട് നിൽക്കുന്നവളെ ആണ്.. അവളുടെ അവസ്ഥ മനസിലാക്കിയ പോൽ അവൻ മറ്റൊന്നും പറയാതെ അവളെ ചേർത്തു പിടിച്ചു അവടെ നിന്നും വീട്ടിലേക്ക് തന്നെ പോയി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...