നീ മാത്രം...💜: ഭാഗം 35

 

രചന: അപ്പു

വീട്ടിൽ നിന്ന് തിരികെ വന്ന അനന്തു നേരെ അമ്മ പറഞ്ഞതനുസരിച് ദേവയുടെ മുറിയിലേക്ക് പോയി പാറുവും ഒപ്പം ഉണ്ടായിരുന്നു. പാറു അവൾക്കു വേണ്ട സഹായങ്ങൾ എല്ലാം ചെയ്ത് കൊടുത്തു "" എന്നാ ചേച്ചി പോയി കുളിച്ചോ ഇതാ ഡ്രസ്സ്‌.. ഞാൻ താഴേക്കു പോകുവാണേ..!!"" പാറു അനന്തുവിനെ നോക്കി പറഞ്ഞൂ അതിന് അനന്തു അവളെ നോക്കി ചെറുതായൊന്നു ചിരിച്ചു തലയാട്ടി പിന്നെ കുളിക്കാൻ കയറി പാറു അടിയിലേക്കും പോയി...!!" തണുത്ത വെള്ളം ദേഹത്തു കൂടി ഒലിച്ചിറങ്ങുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി അവൾക്ക് മുഖത്തേക്ക് വെള്ളം ഒഴിക്കുമ്പോൾ കയ്യിലൂടെ ഒഴികിയിറങ്ങുന്ന സിന്ദൂരം ചുവപ്പ് കണ്ടതും അവളുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരിച്ചു വിരിഞ്ഞു ആ ചിരിയോടെ തന്നെ അവൾ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന താലി കയ്യിൽ എടുത്തു അതിൽ അമർത്തി ചുംബിച്ചു ആ നിമിഷം ദേവയുടെ മുഖമായിരുന്നു അവളുടെ മനസ്സുനിറയെ ആത്മാവിൽ അലിഞ്ഞു ചേർന്ന അവന്റെ സ്നേഹത്തിനു മുന്നിൽ അവളുടെ പ്രണയം ഒന്നുമല്ലെന്ന് തോന്നി അവൾക്ക് പ്രണയിക്കണം അനന്തമായ് ഇത്രനാൾ ഒളിപ്പിച്ചു വച്ച സ്നേഹമെല്ലാം ഇരട്ടിയായി അവനു നൽകണം എന്നും അവന്റെ നല്ല പാതിയായ് മാറണം മനസ്സിൽ പലതും ചിന്തിച്ചുകൊണ്ടവൾ കുളിച്ചു പുറത്തേക്കിറങ്ങി..

കുളിച്ചിറങ്ങിയ അനന്തു കാണാടിക്ക് മുന്നിൽ വന്ന് മുടി തൂവർത്താൻ തുടങ്ങി പിന്നെ സിന്ദൂര ചെപ്പ് കയ്യിൽ പിടിച്ചവൾ മാഞ്ഞു തുടങ്ങിയ സിന്ദൂരരേഖ ഒന്നുകൂടി വരച്ചു ചേർത്തു പിന്നിൽ നിന്നും വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ തലതിരിച്ചു നോക്കി കണ്ണനെയും തോളിലിട്ട് വാതിൽ തുറന്ന് വരുന്ന ദേവയെ കണ്ടതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു.. അവനും അവളെ നോക്കി കണ്ണു ചിമ്മി വാതിൽ മെല്ലേ അടച്ചു ശ്രദ്ധയോടെ കണ്ണനെ കിടക്കയിൽ കിടത്തി..!!"". "" ഉറങ്ങിയോ ശ്രീയേട്ടാ അവൻ..!!"" "" മ്മ് ഉറങ്ങി..!!"" അവളെ നോക്കികൊണ്ടവൻ പറഞ്ഞു അത് കേട്ടതും അവൾ നനഞ്ഞ തൂവർത്തെടുത്തു അവർക്കരികിൽ വന്നിരുന്നു കണ്ണനെ ഒന്നുകൂടി നീക്കികിടത്തി അവന്റെ ഷർട്ട് അഴിച്ചു മാറ്റി.. അപ്പോഴേക്കും ദേവ പോയി ഫാൻ ഇട്ട് അവർക്കരികിൽ വന്നിരുന്നു അനന്തു കണ്ണനെ ഉണർത്താതെ നനഞ്ഞ തോർത്തുകൊണ്ട് അവന്റെ മുഖം പതിയെ തുടച്ചു കൊടുത്തു ദേഹത്തും അതുപോലെ തുടച്ചു കൊടുത്തു ദേവ അവളെയും അവളുടെ പ്രവൃത്തിയും നോക്കി കട്ടിലിലേക്ക് ചാരിയിരുന്നു..!! തണുപ്പ് ദേഹത്തു തട്ടിയതും കണ്ണനൊന്നു ചിണുങ്ങികൊണ്ട് ചരിഞ്ഞു കിടന്നു അവന് ഒന്നുകൂടി തട്ടികൊടുത്ത് അടുത്തിരിക്കുന്ന പുതപ്പെടുത്ത് അരയോളം പുതച്ചു കൊടുത്തു

അനന്തു പിന്നെ തിരിഞ്ഞു ദേവയെ നോക്കിയതും കാണുന്നത് മാറിൽ രണ്ടു കൈകളും കേട്ടി കട്ടിലിൽ ചാരി പുഞ്ചിരിയോടെ തന്നെ നോക്കിയിരിക്കുന്നവനെയാണ്..!! മറുതൊന്നും ചിന്തിക്കാതെ അവൾ കട്ടിലിൽ നിന്ന് അവനരികിൽ ചെന്ന് നെഞ്ചിലേക്ക് ചാരിയിരുന്നു.. അതാഗ്രഹിച്ച പോൽ ദേവ ഇരുകൈകൊണ്ടും അവളെ തന്നോട് ചേർത്തു പിടിച്ചു..!!"" "" അനന്തു..!!"" മ്മ്മ്..!!"" അവന്റെ നെഞ്ചിൽ നിന്നും തലയെടുക്കാതെ മൂളി അവൾ.. "" സ്വപ്നം പോലെ തോന്നുന്നെടാ ഈ നിമിഷം.. ഇനിയെന്നും ഇതുപോലെ എന്റെ കരവാലയത്തിനുള്ളിൽ നീ ഉണ്ടാകും എന്നോർക്കുമ്പോ വല്ലാത്ത സന്തോഷം തോന്നുന്നെടാ..!!"" നിറഞ്ഞ സന്തോഷത്തോടെയുള്ള അവന്റെ വാക്കുകൾ കേട്ടതും അവൾ മുഖമുയർത്തി അവനെ നോക്കി പിന്നെ പതിയെ ഒന്നുയർന്ന് ഇരുകൈയും അവന്റെ കവിളുകളിൽ വച്ചു.. വിയർപ്പു നിറഞ്ഞ ആ മുഖം പതിയെ കൈകൾകൊണ്ടുന്നു തുടച്ചവൾ അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു അവളുടെ തണുത്ത കൈസ്പർശവും ചുണ്ടുകളുടെ മൃതുലതയും അറിഞ്ഞതും ദേവ കണ്ണുകൾ പതിയെ ഒന്നു ചിമ്മി തുറന്നു പിന്നെ ഒന്നുകൂടി അവളെ തന്നിലേക്ക് അണച്ചു പിടിച്ചു ചെറുചിരിയോടെ ആ മുടിയിഴകളിൽ പതിയെ തലോടി..... ശ്രീയേട്ട...!!"" മ്മ്..!!"" "" ശ്രീയേട്ടൻ പോയപ്പോ എനിക്കന്ന് ഒരുപാട് വിഷമം തോന്നിയിരുന്നു കൂടെ അച്ഛനും അമ്മയും കൂടെ പോയപ്പോ എനിക്ക്.. എനിക്ക് സഹിക്കാൻ പറ്റീല പെട്ടന്ന് ഒറ്റപെട്ട പോലെ തോന്നി...

എന്റെ കണ്ണൻ കൂടി അന്നില്ലായിരുന്നെങ്കിൽ ഞാനും ഈ ലോകത്തുനിന്ന് പോയേനെ..!! "" ഇടറിക്കൊണ്ടുള്ള അവളുടെ വാക്കുകൾ കേട്ടതും ദേവ അവളെ ഒന്നുകൂടി നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.. "" ഓരോരുത്തർ അവനെ ശാപജന്മം എന്നു പറയുമ്പോ എന്റെ ഉള്ളു നീറുന്നത് ആരും അറിഞ്ഞില്ല എനിക്കറിയാം എന്റെ കുഞ്ഞു ശാപം ഒന്നും അല്ലന്ന്.. മരിക്കുന്നതിന് മുൻപ് ഞാൻ ഒറ്റക്കാവാതിരിക്കാൻ എനിക്ക് തന്നിട്ടു പോയതാ അച്ഛനും അമ്മയും അവനെ..!! മഹിയേട്ടൻ കാരണം നമ്മൾ അകന്നപ്പോൾ ഒന്നും എനിക്ക് മഹിയേട്ടനോട് ദേഷ്യം തോന്നിയിരുന്നില്ല എന്നോടുള്ള സ്നേഹകൂടുതൽ കൊണ്ട് ചെയുന്നതാവും എന്നെ കരുതിയുള്ളു... പക്ഷേ മഹിയേട്ടൻ കണ്ണനെ അങ്ങനെ പറഞ്ഞപ്പോ എനിക്ക് സഹിച്ചില്ല...!! അത്രക്ക് വിഷമമായി.. ഇപ്പോ എന്റെ മനസ്സിൽ ദേഷ്യവും വെറുപ്പും മാത്ര ഉള്ളു മഹിയേട്ടനോട്....."" ആ ദേഷ്യത്തിൽ നിൽക്കുന്ന സമയത്താ ശ്രീയേട്ടന്റെ തിരിച്ചുവരവ്... ശ്രീയേട്ടനെ കാണുമ്പോൾ എല്ലാം ഞാൻ മുഖം തിരിച്ചത് ദേഷ്യം കൊണ്ട് തന്നെയാ.. എന്നെ ഒറ്റക്കാക്കിയതിൽ ഉള്ള ദേഷ്യം...!" പക്ഷേ ശ്രീയേട്ടന്റെ സ്നേഹത്തിനു മുന്നിൽ അതെല്ലാം ഇല്ലാതായി പോയി... ഒരുപാട്.. ഒരുപാട് വിഷമിപ്പിച്ചല്ലേ ഞാൻ..!! "" മനസിലുള്ളതെല്ലാം അവനുമുന്നിൽ തുറന്നു പറഞ്ഞു നിറഞ്ഞ കണ്ണുകൾ ഉയർത്തി അവനെ നോക്കിയവൾ ചോദിച്ചു...!!"" "" എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നടാ.. നീ നന്നായി ഇരിക്കുന്നെന്ന പ്രതീക്ഷയിൽ ഞാനും അന്ന് നിന്നെക്കുറിച്ചൊന്നും അന്വേഷിച്ചില്ല..!!

തെറ്റായിരുന്നു അത് ഒരിക്കലെങ്കിലും ഞാൻ നാട്ടിലേക്ക് വന്നിരുന്നെങ്കിൽ...!!"" വാക്കുകൾ നിർത്തിയവൻ അവളെ നോക്കി നിറഞ്ഞ ആ കണ്ണുകൾ കണ്ടതും അവനും വല്ലാത്ത വിഷമമായി.. "" ആ.. എന്തായാലും അതൊക്കെ കഴിഞ്ഞ കാര്യമല്ലേ വിട്ടേക്ക്..!! ഇപ്പോ എല്ലാം ശരിയായില്ലേ... "" അവളുടെ കണ്ണുകൾ തുടച്ചു മുടിയിഴകളിൽ തലോടി കൊണ്ടവൻ പറഞ്ഞു അവളും അതുകേട്ട് അവന്റെ നെഞ്ചോടു ചേർന്നിരുന്നു...!!"" കുറച്ചു നേരം ഇരുവർക്കുമിടയിൽ മൗനം മാത്രം നിലനിന്നു... അപ്പോഴും അവന്റെ കൈകൾ ഇടതടവില്ലാതെ അവളുടെ മുടിയിൽ തലോടികൊണ്ടിരുന്നു "" അതേയ് ഇങ്ങനെ കിടന്നാ മതിയോ നിന്റെ കുളിയൊക്കെ കഴിഞ്ഞു.. ഞാൻ ആകെ മുഷിഞ്ഞിരിക്കുവാ..!!"" അവളെ നോക്കി അവൻ പറഞ്ഞു അത് കേട്ടതും അവൾ അവനിൽ നിന്നും എഴുന്നേൽറ്റു "" എന്നാ ശ്രീയേട്ടൻ പോയി കുളിച്ചു വാ..!!"" "" മ്മ് നീ കിടന്നോ.. ഒന്നു ഉറങ്ങിക്കോ ക്ഷീണം കാണും...!!"" അവളുടെ കവിളിൽ തട്ടി അത്രയും പറഞ്ഞവൻ തോർത്തും എടുത്തു കുളിക്കാൻ കയറി.. അവൻ പോയ വഴിയേ ഒന്നു നോക്കി അനന്തു പിന്നെ കണ്ണനെയും ചേർത്തുപിടിച്ച് അവിടെ തന്നെ കിടന്നു.. * കുളികഴിഞ്ഞിറങ്ങിയ ദേവ നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ടു തന്നെ അനന്തുവിനരികിൽ വന്നു കിടന്നു

കണ്ണനോട് ചേർന്നു കിടക്കുന്ന അവളെ അവനും ചേർത്തു പിടിച്ചു.. എന്നാൽ അവനെ ഞെട്ടിച്ചു കൊണ്ട് അനന്തു വേഗം അവന്റെ കരവാലയത്തിനുള്ളിൽ നിന്ന് മാറാതെ തിരിഞ്ഞു അവനു നേരെ കിടന്നു അവനെ നോക്കി...!! "" ഉറങ്ങിലെ നീ..!!"" അവളെ തന്നോടടുപ്പിച്ചുകൊണ്ടവൻ ചോദിച്ചു അവളുടെ കൈകളും അവനിലെക്കെത്തിയിരുന്നു "" മ്മ്ഹ്ഹ്.. എന്തോ ഉറക്കം വരുന്നില്ല...!"" അതു കേട്ടതും ദേവ അവളുടെ മുഖം അവന്റെ മുഖത്തോടടുപ്പിച്ചു നെറ്റിയിൽ മൃതുവായി ചുംബിച്ചു.. ഇരു കണ്ണുകളിലും മൂക്കിൻ തുമ്പിലും കവിളുകളിലും അവന്റെ ചുണ്ടുകൾ പതിഞ്ഞു അവസാനം അതിന്റെ ഇണയിലേക്കു അവ എത്തിച്ചേർന്നു...!!" അവന്റെ ചുംബനങ്ങൾ എൽക്കുന്ന അവളിൽ ആ നിമിഷം പേടിയോ നാണമോ വിറയാലോ ഒന്നും ഉണ്ടായിരുന്നില്ല.. തന്റേതെന്ന ചിന്തയും ചേർത്തുപിടിക്കലും മാത്രമേ ഉണ്ടായിരുന്നുള്ളു "" ഉറങ്ങിക്കോ...!!"" അവളുടെ മുഖം തന്റെ നെഞ്ചിലേക്ക് ചേർത്തുവച്ച് പതിയെ അവളുടെ മുതുകിൽ കൊട്ടിക്കൊണ്ടാവാൻ പറഞ്ഞു.. ഏറെ നാളായി തനിക്കു നിഷേധിക്ക പെട്ട വാത്സല്യം തിരികെ ലഭിച്ചപോൽ സന്തോഷത്തോടെ അവൾ കണ്ണുകളടച്ചു പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു കൂടെ അവനും.... ❤️ ________________

നേരം അഞ്ചിനോടടുത്തപ്പോഴാണ് അവർ എഴുന്നേൽറ്റ് താഴേക്ക് പോകുന്നത് ഒരുറക്കം കഴിഞ്ഞ് ചായയും കുടിച്ചുകൊണ്ട് എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു.. പരസ്പരം കളിയാക്കിയും ഓരോന്നു പറഞ്ഞും കണ്ണന്റെ കളിയും ചിരിയുമായും ഏറെ നേരം അവർ ഒരുമിച്ചിരുന്നു സമയ ആരെയും കാക്കാതെ അതിന്റെ വഴിക്ക് നീങ്ങികൊണ്ടിരുന്നു പിന്നീട് രാത്രി ഭക്ഷണം കഴിക്കാനാണ് എല്ലാവരും ഒത്തു കൂടിയത്..!!" അനന്തു അമ്മയോടൊപ്പം നിന്ന് എല്ലാം വിളമ്പൻ സഹായിച്ചുകൊണ്ടിരുന്നു അവസാനം അമ്മ അവളെ നിർബന്ധിച്ച് കഴിക്കാൻ ദേവക്കൊപ്പം ഇരുത്തി.. ഭക്ഷണം വിളമ്പുന്നത് തൊട്ട് കണ്ണന്റെ നോട്ടം അനന്തുവിൽ മാത്രമായിരുന്നു.. അതികം സംസാരമില്ലാതെ ഒതുങ്ങിയിരിക്കുന്ന കണ്ണനെ കണ്ടതും എല്ലാവരും അവനെ ശ്രദ്ധിച്ചു നോക്കി..!!"" "" എന്താടാ ഏട്ടച്ഛന്റെ കുഞ്ഞ് ഒന്നും മിണ്ടാതെ ഇരിക്കുന്നെ മാമു കഴിക്കണ്ടേ കണ്ണന്..!!"" അവനെ മടിയിലേക്കിരുത്തികൊണ്ട് ദേവ ചോദിച്ചു..!!". അവന്റെ നോട്ടം അപ്പോഴും അനന്തുവിൽ മാത്രമായിരുന്നു..!! "" എന്താ കണ്ണാ എന്തെങ്കിലും വേണോ"" അവന്റെ നോട്ടം കണ്ട് സംശയത്തോടെ അനന്തു ചോദിച്ചു.. "" ഇച്ചേച്ചി നമ്മല് എപ്പയാ വീത്തിച്ചു പോകുന്നെ...!!""

പ്രതീക്ഷിക്കാതെയുള്ള അവന്റെ ചോദ്യം കേട്ടതും എല്ലാവരും നെറ്റിച്ചുളിച്ചു മാറി മാറി അവനെ നോക്കി.. "" എന്താ എന്റെ കണ്ണന് ഇവിടെ ഇഷ്ട്ടപെട്ടില്ലേ..!! ഇനി കണ്ണനും കണ്ണന്റെ ഇച്ചേച്ചിയും എന്നും ഇവിടാ താമസിക്കുന്നെ ഏട്ടച്ഛന്റെ ഒപ്പം...!!"" അവനെ നോക്കി ദേവ പറഞ്ഞു.. "" ആണോ ഇച്ചേച്ചി.. എപ്പഴും ഇവതാണോ വീത്തിച്ചു പോവുലെ...!!"" ചുണ്ടുച്ചുളുക്കി സങ്കടത്തോടെ അവൻ അവളോട് ചോദിച്ചു അതിനവൾ അവനെ നോക്കി തലയാട്ടി..!" "" മെന്താ നമ്മക്ക് വീത്തിച്ചു പൂവാ ഇച്ചേച്ചി നാളെ രാവിലെ വയാ..!!" വേണ്ടെന്ന രീതിയിൽ തലയിട്ടിക്കൊണ്ടാവൻ പറഞ്ഞു "" അപ്പോ ഏട്ടച്ഛന്റെ ഒപ്പം നിൽക്കണ്ടേ കണ്ണന്.. ഏട്ടച്ഛനെ ഇഷ്ട്ടല്ലേ...!!"" മുഖത്തു സങ്കട ഭാവം വരുത്തി ദേവ അവനെ നോക്കി ചോദിച്ചു അതുകണ്ടതതും അവനും സങ്കടമായി "" ഇഷ്ട്ടാവാണല്ലോ...!!"" അവനെ നോക്കി സങ്കടത്തോടെ തന്നെ കണ്ണൻ പറഞ്ഞു ""പിന്നെ എന്താ എന്റെ കണ്ണന് വേണ്ടേ എന്തിനാ ഇപ്പോ അങ്ങോട്ടു പോകുന്നെ..! "" "" അതിലെ എത്തച്ചാ കണ്ണന്തേ ചക്കളും ഏച്ചിബി കാറും പാവക്കുട്ടി ഒക്കെ അവതേലോ എനിച്ചു ചക്കൾ മേണം..!!"" കാര്യമായുള്ള അവന്റെ സംസാരം കേട്ടതും എല്ലാവർക്കും ഒരുപോലെ ചിരിവന്നിരുന്നു "" അതിനാണോ അങ്ങോട്ടു പോകുന്നെ.. എന്നാ മാമു കഴിച്ച് കഴിഞ്ഞ് നമ്മുക്ക് രണ്ടാൾക്കും കൂടി പോയി അതൊക്കെ അവിടെനിന്ന് എടുത്തു കൊണ്ടുവരാം പോരെ.. ഇപ്പോ എന്റെ കണ്ണൻ മാമു കഴിക്ക്..!!"" അവനു നേരെ ഒരു ചോറുരുള നീട്ടികൊണ്ട് ദേവ പറഞ്ഞു അത് കേട്ടതും സന്തോഷോംടെ ചിരിച്ചുകൊണ്ട് കണ്ണൻ അതു വാങ്ങി കഴിച്ചു അതുകണ്ടതും എല്ലാവരുടെ മനസും ഒരുപോലെ നിറഞ്ഞു... ❤️.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...