നീ മാത്രം...💜: ഭാഗം 9

 

രചന: അപ്പു

നിങ്ങൾക്ക് ഇപ്പോ എന്താ അറിയണ്ടത് അനന്തു ആരാണെന്നല്ലേ അനന്തു എന്റെ പെണ്ണ് ജീവനേക്കാൾ ഞാൻ സ്നേഹിക്കുന്ന എന്റെ പാതിയായ് കണ്ടവൾ... മറക്കാൻ പലവട്ടം ശ്രമിച്ചിട്ടും മായാതെ ഹൃദയത്തിൽ വെരുറച്ചു പോയ എന്റെ പ്രണയം "" ഇനി ഇവർക്ക് എന്തേലും സംശയങ്ങൾ ഉണ്ടേൽ തീർത്തു കൊടുത്തേക്ക് കാശി """" അത്രയും പറഞ്ഞുകൊണ്ട് ആരെയും നോക്കാതെ അവൻ റൂമിലേക്ക് കയറി വാതിലടച്ച് ബെഡിലേക്ക് കയറി കിടന്നു കണ്ണുകൾക്ക്‌ മീതെ കൈവച്ച് ഓരോന്നു ഓർത്തു കിടക്കുമ്പോൾ അവൻ കേട്ടു മറ്റുള്ളവർക്കു തന്നെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന കാശിയുടെ ശബ്ദം കാശി പറയുന്ന ഓരോ കാര്യങ്ങളും അവനെ അവന്റെ കഴിഞ്ഞ കാലത്തിലേക്കെത്തിച്ചു പതിയെ കണ്ണുകൾ അടച്ചു അവനും അവന്റെ പഴയ കാലം ഓർത്തു...!!!! അവന്റെ ഓർമയിൽ ആദ്യം വന്നത് അവന്റെ ബാല്യം തന്നെയായിരുന്നു... * """ അപ്പോ ജാനിമ്മ ഇനി ദേവടൊപ്പം കളിക്കാൻ വരത്തില്ലേ "" ഉള്ളിൽ നിറഞ്ഞു നിന്ന സങ്കത്തോടെ ഞാൻ ചോദിക്കുമ്പോൾ ആ മുഖത്തു നിറഞ്ഞ പുഞ്ചിരിയായിരുന്നു "" ഇല്ലലോ ഇനി എന്റെ ദേവടൊപ്പം കളിക്കാനും ഓടാനൊന്നും ജാനിമ്മക്ക് പറ്റില്ലല്ലോ ദേവൂട്ടാ "" പരിഭവത്തോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ നിറചിരിയോടെ തന്റെ കൈകൾ രണ്ടും എടുത്ത് ജനിമ്മയുടെ ഉദരത്തിലേക്ക് ചേർത്തു വച്ചിരുന്നു "" ദാ ഇവടെ ഒരു കുഞ്ഞാവ ഉണ്ടല്ലോ എന്റെ ദേവടെ ഒപ്പം കളിക്കാനും സ്കൂളിൽ പോകാനും ഒക്കെ ഒരു ഉണ്ണി വരുവാണല്ലോ "" ശരിക്കും ""

അത്ഭുധത്തോടെയും സന്തോഷത്തോടെയും താനതു ചോദിക്കുമ്പോൾ പിന്നിലൂടെ തന്നെ പൊതിഞ്ഞു വേറെ രണ്ടു കൈകൾ കൂടി തന്റെ കൈകൾക്കു മീതെ ആ ഉദരത്തിൽ ചേർന്നിരുന്നു തന്റെ അവിയച്ഛന്റെ... അതേടാ കുഞ്ഞിചെക്കാ ഇവടെ ഒരു കുഞ്ഞാവ ഉണ്ട് കുറച്ചു ദിവസകൂടി കഴിഞ്ഞൽ ദേവടെ അടുത്തിക്ക് വരും അതുവരെ ദേവടെ ജനിമ്മക് ദേവടൊപ്പം ഓടനും കളിക്കാനൊന്നും പറ്റില്ലാട്ടോ നമ്മുടെ കുഞ്ഞാവക്ക് വേദനിക്കുലെ "" തന്റെ ഷോൾഡറിൽ ചെറുതായി താടിയുന്നി ചിരിച്ചുകൊണ്ട് അവിയച്ഛൻ അതുപറയുമ്പോൾ തന്നിലും നിറഞ്ഞു നിന്നിരുന്നത് നിറ പുഞ്ചിരിയായിരുന്നു "" അവിയച്ഛൻ ജാനിമ്മ "" അച്ഛനും അമ്മയും കഴിഞ്ഞാൽ തനിക്കേറെ പ്രിയപ്പെട്ടവർ... അച്ഛന്റെ ഉറ്റ ചങ്ങാതിയായിരുന്നു അരവിന്ദൻ എന്ന തന്റെ അവിയച്ഛൻ ചെറുപ്പം മുതലേ അമ്മയെ പോലെ സ്നേഹം തന്നാ ജാനകി എന്നാ ജാനിമ്മ തന്നെ വലിയ ഇഷ്ട്ടമായിരുന്നു അവരിരുവർക്കും ഏതുനേരവും എന്നെ തോളിലേറ്റിനടക്കുന്ന അവിയച്ഛനും തന്റെ കുറുമ്പുകൾക്കെല്ലാം കൂടെ നിൽക്കുന്ന ജനിമ്മയും വല്ലാത്തൊരു ആത്മബന്ധമായിരുന്നു അവരിരുവരോടും തനിക്ക് ജാനിമ്മ സ്വന്തം അമ്മയെപ്പോലെ അല്ലാ സ്വന്തം അമ്മതന്നെയായിരുന്നു....

വീട്ടിൽ എന്നെ കൂടാതെ വല്യച്ഛന്റെ മകൾ ഗായത്രിചേച്ചി കൂടെ ഉണ്ടായിരുന്നു പക്ഷേ ഒരേ വീട്ടിൽ താമസിച്ചിട്ടുപോലും ഒട്ടും അടുപ്പം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല എന്നും വല്യമ്മയുടെ ചിറകുകൾക്കുളിൽ ഒതുങ്ങി കൂടാനായിരുന്നു ചേച്ചിക്കിഷ്ട്ടം.. പിന്നിടങ്ങോട്ട് നീണ്ട ഒരു കാത്തിരിപ്പായിരുന്നു പുതിയ അഥിതിക്കായി വീർത്തു വരുന്ന ജാനിമ്മയുടെ വയറുകാണുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു രാവെന്നും പകലെന്നുമില്ലാതെ ഏതുനേരവും ജനിമ്മക്കൊപ്പം ഇരിക്കലായിരുന്നു എനിക്കന്ന് ഏറെ ഇഷ്ട്ടം ജാനിമ്മയുടെ മടിയിൽ അവിയച്ഛനോടൊപ്പം ചേർന്ന് കിടന്ന് വിർത്തുവന്ന വയറിൽ നോക്കി കുഞ്ഞാവയോട് ഓരോന്നു പറയാനും അവിടെ കുഞ്ഞു ഉമ്മകൾ കൊണ്ടു മൂടാനും വലിയ ആവേഷമായിരുന്ന... എന്റെ സാമിപ്യത്തിൽ മാത്രം ആ വയറിൽ ഉയർന്നു വരുന്ന കുഞ്ഞു കുഞ്ഞു മുഴകൾ കാണുമ്പോൾ അവിയച്ഛനും ജാനിമ്മയും അത്ഭുതത്തോടെ എന്നെ നോക്കുമായിരുന്നു കാത്തിരിപ്പിനു വിരാമഇട്ടുകൊണ്ട് അവൾ ജനിച്ചു ഒരു കുഞ്ഞു മാലാഖകുട്ടി കുഞ്ഞി ചുണ്ടുകൾ ഞൊട്ടിനുണഞ്ഞു ചുണ്ടുകൂർപ്പിച്ചു കരയുന്ന അവളുടെ മുഖം അന്നേ മനസ്സിൽ പതിഞ്ഞു പോയിരുന്നു അന്നുതൊട്ട് തന്റെ ലോകം തന്നെ അവളായിരുന്നു..!!

അവളുടെ ഓരോ വളർച്ചയിലും താൻ കൂടെത്തന്നെ ഉണ്ടായിരുന്നു... ആദ്യമായ് കാതുകുതിയ വേദനയിൽ അവൾ കരയുമ്പോൾ അവളെക്കാൾ ഉറക്കെ അവളോരം ചേർന്ന് കരഞ്ഞുകൊണ്ട് താനും ഉണ്ടായിരുന്നു തന്നെ കാണുബോൾ കാലും കയ്യും ഇട്ടു ഇളക്കി ഓരോ ശബ്ദങ്ങൾ ഉണ്ടാക്കി ചിരിക്കുന്നവളെ കാണാൻ പ്രത്യേക ഭംഗിയായിരുന്നു..!! പിച്ച വെച്ച് അവൾ നടക്കാൻ തുടങ്ങിയപ്പോൾ അവളെക്കാൾ സന്തോഷം എനിക്കായിരുന്നു കാലിടറി വീഴാൻ പോകുന്നവളെ ചേർത്തു പിടിച്ച് വീണ്ടും വീണ്ടും നടത്തിക്കാൻ തനിക്കായിരുന്നു ആവേശം..!! നടക്കാൻ തുടങ്ങിയ കാലം തൊട്ടേ അവൾ എന്നും തനിക്ക് പിറകെയായിരുന്നു "" തേത്താ തേത്താ "" വിളിച്ചു കുഞ്ഞി താറാവു നടക്കും പോലെ കുണുങ്ങി കുണുങ്ങി എപ്പോഴും ഒപ്പം ഉണ്ടാകും കുറുമ്പി.. ഒരു നിമിഷം കാണാതിരുന്നാൽ അപ്പോ ഉറക്കെ വിളിവരും "" തേത്താ "" പിന്നീടെപ്പോഴോ തേത്തൻ മാറി ഏട്ടനായി അവളുടെ മാത്രം ശ്രീയേട്ടാനായി എനിക്കവൾ അനന്തുവും എന്റെ അമ്മ ഒരു ഡാൻസ് ടീച്ചർ ആയിരുന്നു നടക്കാൻ തുടങ്ങിയ കാലം തൊട്ടേ അമ്മ ഡാൻസു പഠിപ്പിക്കുന്നിടത് തന്നെയും കൂട്ടി ചുറ്റി തിരിയാനെ അവൾക്കുനേരമുള്ളൂ ഒരുദിവസം വാശിപിടിച്ചു കരഞ്ഞു അവിയച്ചനെ കൊണ്ട് കുഞ്ഞി ചിലങ്ക വാങ്ങിപ്പിച്ചു അവൾ..

പിറ്റേന്നു തൊട്ട് അമ്മയുടെ ഡാൻസ് ക്ലാസ്സിൽ വാശിപിടിച്ചു അവളും ചേർന്നു ആ രണ്ടു വീട്ടുകാരുടെയും എല്ലാം ആയിരുന്നു അനന്തു വാശികരിയും കുറുമ്പിയും ഞാൻ സ്കൂളിൽ പോകാൻ നേരം വിഷമത്തോടെ നോക്കിനിക്കുന്നവൾ തിരികെ എത്തുന്ന നേരം ഓടി വന്നു തന്റെ കയ്യിൽതൂങ്ങുന്നവൾ തനിക്ക് സ്വന്തം അനിയത്തിയായി പാറു ജനിച്ചിട്ടുപോലും അവളെക്കാൾ എന്നും മീതെ തന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നത് അനന്തു ആയിരുന്നു ആദ്യമായി കുഞ്ഞു ബാഗും തൂക്കി അവിയച്ഛനും ജനിമ്മക്കും ഒപ്പം തന്റെ കയ്യുംപിടിച്ചു സ്കൂളിലേക്ക് വരുമ്പോൾ അവൾക്ക് വല്ലാത്ത ആവേഷമായിരുന്നു അവളെ ക്ലാസ്സിലാക്കി അവിയച്ഛനും ജാനിമ്മയും തിരികെ പോകുമ്പോൾ അവൾക്ക് യാതൊരുവിധ വിഷമവും ഉണ്ടായിരുന്നില്ല എന്നാൽ അവളെ ക്ലാസ്സിലിരുത്തി ഞാൻ എന്റെ ക്ലാസ്സിലേക്ക് പോകാൻ നേരം അവൾ വലിയവായിൽ കരഞ്ഞു ശ്രീയേട്ടാ വിളിച്ചു തന്റെ കൈവിടാതേ പിടിച്ചു വിതുമ്പി അവസാനം അവൾ കരച്ചിൽ നിർത്താതായാതും ടീച്ചർ അവളെ എന്റെ ക്ലാസ്സിൽ എന്നോടൊപ്പം കൊണ്ടിരിതി..!! എന്റെ ബെഞ്ചിൽ എന്റെ കയ്യിൽ വിടാതെ ചുറ്റിപിടിച്ചു ചുറ്റും ഉള്ള കുട്ടികളെ എല്ലാം നോക്കിയിരിക്കുന്ന അവളെ കാണാൻ പ്രത്യേക ഭംഗിയായിരുന്നു.... 💗

ഞാനും അവളും മാത്രമുള്ള കുഞ്ഞു ലോകത്തേക്ക് വന്ന മറ്റുരണ്ട് അതിഥികൾ ആയിരുന്നു കാശിയും മഹിയും വെക്കേഷന് മാത്രം നാട്ടിലേക്കു വരുന്നവൻ ആയിരുന്നു കാശി നാട്ടിൽ വന്നാൽ പിന്നെ അവനും ഉണ്ടാവും എപ്പോഴും എന്റെ ഒപ്പം.. തനിക്ക് അനന്തുവിനോടുള്ള സ്നേഹവും പരസ്പരം ഉള്ള കൂട്ടും കാണുമ്പോൾ കുശുമ്പുകേറി കുഞ്ഞി പാറുവിനെയും എടുത്തു എന്റേതാണെന്നും പറഞ്ഞു വരും അവൻ... മഹി അവിയച്ഛന്റെ അനിയത്തിയുടെ മകനായിരുന്നു അവർ ചെന്നൈയിൽ ആയിരുന്നു താമസം അവിടെ നിന്നും എന്നെന്നേക്കുമായി ഇവിടെ നാട്ടിലേക്കു മാറി പുതിയ വീടുവച്ചു അവർ ഇവിടെ കൂടി അന്നുതൊട്ട് അവനും ഞങ്ങൾക്കിടയിലെ ഒരാളായി മാറി മഹിയും എന്റെ ക്ലാസ്സിൽ തന്നെ ആയിരുന്നു സ്കൂളിൽ അധിക കൂട്ടുകെട്ട് ഇല്ലാത്ത തനിക്കു കിട്ടിയ നല്ലൊരു കൂട്ടായിരുന്നു മഹി...!! "" എന്നാ അച്ചേ എന്റെ കല്ല്യണം... "" ഒരിക്കൽ ഏതോ കല്യാണം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ പാടേ കുഞ്ഞനന്തു ആവേശത്തോടെ അവിയച്ചനോട് ചോദിച്ചു അന്നവിടെ താനുമുണ്ടായിരുന്നു "" ""അയ്യടാ ആകെ അഞ്ചു വയസേ ആയിട്ടുള്ളു എന്നിട്ട് പെണ്ണിന്റെ ചോദ്യം കേട്ടിലെ അവിയേട്ടാ.."" അവളുടെ കുഞ്ഞി ചെവിയിൽ പിടിച്ചുകൊണ്ടു ജാനിമ്മ പറഞ്ഞതും അവൾ പരിഭവത്തോടെ അവിയച്ചനെ നോക്കി

"" അച്ഛടെ നന്ദുട്ടി ചെറുതല്ല വലുതായിട്ട് കല്യാണം കഴിക്കാട്ടോ "" മേണ്ട അച്ചേ ആ ചേച്ചി കൊറേ കഞ്ഞല്ലോ അനന്തുന് കല്യാണം വേണ്ട...!! കല്യാണം കഴിഞ്ഞു പോകാൻ നേരം കല്യാണപെണ്ണ് കരഞ്ഞത് ഓർത്തുകൊണ്ട് അവൾ പറഞ്ഞു അത് ആ ചേച്ചി അച്ഛനേം അമ്മയേം വിട്ട് ദൂരെ പോകുന്നുണ്ടല്ലേ കരഞ്ഞേ എന്നാ പിന്നെ നമുക്കൊരു കാര്യം ചെയ്യാം.. നന്ദുട്ടി വലുതാവുമ്പോൾ നിന്റെ ശ്രീയേട്ടന് കല്യാണം കഴിച്ചു കൊടുക്കാം അപ്പോ ദൂര പോണ്ടല്ലോ... എഹ്..!! """ ഒരുകയ്യാൽ തന്നെയും അവളെയും ചേർത്തുനിർത്തി അവിയച്ഛൻ പറഞ്ഞു തമാശയായിട്ടാണ് അതു പറഞ്ഞതെങ്കിലും അതുകേട്ട് കണ്ണുകൾ വിടർത്തി ആ കുഞ്ഞിപ്പെണ്ണ് എന്നെ നോക്കി അന്ന് ആ കണ്ണുകളിൽ കണ്ട തിളക്കം തന്റെ കണ്ണുകൾക്കു മുണ്ടായിരുന്നു.... ❣️ വർഷങ്ങൾ വീണ്ടും കടന്നുപോയി അവളും ഞാനും മഹിയും നല്ല കൂട്ടായി.. അവളും മഹിയും ചെറിയ കാര്യങ്ങൾക്കുപോലും വഴക്കു കൂടുന്നവർ ആയിരുന്നു അവളെ വെറുതെ ദേഷ്യമ്പിടിപ്പിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപോലെ ഇഷ്ട്ടമായിരുന്നു അവധികളിൽ മാത്രമെത്തുന്ന അഥിതിയായി കാശിമാറി അവൾ വളരുന്നതിനനുസരിച്ച് അവളുടെ വാശികളും വളർന്നു മഹിക്ക് താഴെ അവനൊരു കുഞ്ഞിപ്പെങ്ങളായി മാളൂട്ടി കൂടി ജനിച്ചു അതായിരുന്നു പിന്നീടങ്ങോട്ട് അനന്തുവിന്റെ ആവശ്യം

തനിക്ക് പാറുവും മഹിക്ക് മാളുവും പോലെ അവൾക്കും വേണമായിരുന്നു ഒരു കുഞ്ഞനിയാനെയോ അനിയത്തിയേയോ അങ്ങനെ കാത്തിരിപ്പിനും അവളുടെ പ്രാർത്ഥനക്കും ഒടുവിൽ ജാനിമ്മയുടെ വയറിൽ ഒരുകുഞ്ഞുകൂടി പിറവിയെടുത്തു എല്ലാരെക്കാളും സന്തോഷം അനന്തുവിനായിരുന്നു കുഞ്ഞിനുണ്ടാകുന്ന ഓരോ ചലനവും തന്നെയും കൂട്ടി അവൾ കാതോർത്തിരുന്നു എന്നാൽ ആ സന്തോഷങ്ങൾക്ക് അധിക ആയുസ് ഉണ്ടായിരുന്നില്ല ഏഴാം മാസത്തിൽ ജാനിമ്മക്ക് അസഹനീയമായ വേദനവന്നു അത്രയും നാളത്തെ കാത്തിരിപ്പ് പെട്ടന്ന് അവസാനിപ്പിച്ചുകൊണ്ട് ആ കുഞ്ഞു തന്നെ കാത്തിരിക്കുന്നു ചേച്ചിയെപോലും ഒരുനോക്കൂ കാണാതെ മറ്റൊരുലോകത്തേക്ക് യാത്രയായി...!! കുറച്ചുദിവസങ്ങൾ കൊണ്ടു തന്നെ അനന്തു ആകെ മാറി ആ കുഞ്ഞിന്റെ മരണം അവളെ ഏറെ തളർത്തി..!! പതിയെ പതിയെ അവളും അതിനോട് പൊരുത്തപ്പെട്ടു.. പഴയ അനന്തുവായി... അവളോടുള്ള സ്നേഹം നാൾക്കു നാൾ കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല അവളിലെ സ്ത്രിയെ പൂർണമാക്കുന്ന ആ ഏഴു ദിനങ്ങൾ ആദ്യമായി അവളിൽ വന്നുചേർന്നപ്പോൾ ആയിരുന്നു

വേർപാടിന്റെ വേദന ശരിക്കും അറിഞ്ഞത് അവളോട്‌ തനിക്കുള്ള വികാരം മനസിലാക്കിതന്നത് എപ്പോഴും കൂടെ ഉണ്ടാവുന്ന ആൾ പെട്ടന്ന് കുറച്ചു ദിവസം ഇല്ലാതായപ്പോൾ അന്ന് താൻ മനസിലാക്കി അവളോടുള്ള പ്രത്യേക ഇഷ്ട്ടത്തിന് മറ്റൊരു അർത്ഥം കൂടി ഉണ്ടെന്ന് പ്രണയം... ❣️ പ്രണയമായിരുന്നു പ്രാണനായിരുന്നു അവൾ ❣️ പിന്നിടങ്ങോട്ട് അവളറിയാതെ അവളെ സ്നേഹിച്ചു തുടങ്ങി അവളുടെ ഓരോ കളിയും ചിരിയും അവളറിയാതെ ആസ്വദിച്ചു അവളോടൊപ്പമുള്ള ഓരോ നിമിഷവും ഒരിക്കലും അവസനിക്കല്ലേ എന്നാഗ്രഹിച്ചു.... ❣️ സന്തോഷങ്ങൾ മാത്രം നിറഞ്ഞുനിന്നിടത് വീണ്ടും ഒരു ദുഃഖം കൂടി പിറവിയെടുത്തു വിധി വീണ്ടും ക്രൂരത കാണിച്ചു അനന്തുവിന്റെ താഴെ ജനിച്ച കുഞ്ഞിന്റെ മരണശേഷം ജാനിമ്മ ഒന്നുകൂടി ഗർഭിണിയായി എന്നാൽ പ്രസവിച്ച ഉടനെ തന്നെ ആ കുഞ്ഞും നഷ്ട്ടമായി...!! അവൾ വീണ്ടും തകരുമോ എന്നു ഒരുനിമിഷം പേടിച്ചു എന്നാൽ ഏറെ ദുഃഖം ഉള്ളിലുണ്ടെങ്കിൽ പോലും തന്റെ അച്ഛനും അമ്മക്കും വേണ്ടി എല്ലാം മറന്നു അനന്തു വീണ്ടും പഴയപോലെയായി... കുറുമ്പുകളും വാശികളും ഒന്നുകൂടി കൂടി പക്ഷെ അതിലൊന്നും ആർക്കും പരാതിയുണ്ടായിരുന്നില്ല അവളുടെ എല്ലാവശിക്കും എപ്പോഴും കൂടെ ഉണ്ടാവുന്നത് താനും മഹിയും അവിയച്ഛനുമാണ്....!!

എന്നും അമ്പലത്തിൽ മുടങ്ങാതെ പോകുമായിരുന്നു അവൾ അവൾക്കൊപ്പം താനും ഒരിക്കൽ അവളുടെ ഈ പോക്ക് കണ്ട് തമാശക്ക് മഹി അവളോട് പറഞ്ഞതായിരുന്നു ദൈവത്തിന് ഇഷ്ടമുള്ളത് കൊടുത്തു പ്രാർത്ഥിച്ചാലെ ദൈവം അതു നടത്തിതരു എന്ന് അന്നുമുതൽ എന്നും ദിവസവവും രണ്ടു താമരപ്പൂക്കളുമായി ആയിരുന്നു അമ്പലത്തിലേക്കുള്ള അവളുടെ പോക്ക് അവൾക്ക് അമ്പലത്തിൽ പോകാൻ പറ്റാത്ത ദിവസം അവൾക്കുവേണ്ടി താൻ പോയിരുന്നു എന്താണ് ഇത്രയേറെ അവൾ നടക്കൻ ആഗ്രഹിക്കുന്നതെന്ന് അറിയാൻ പലവട്ടം ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും തന്നോടത് പറഞ്ഞിട്ടില്ല അവൾ പലപ്പോഴും അവളുടെ പ്രാർത്ഥന കാണുമ്പോൾ തോന്നും അതിൽ നിറഞ്ഞു നിൽക്കുന്നത് ഒരു കുഞ്ഞനുജനോ അനിയത്തിയോ ആണെന്ന്...!! വർഷങ്ങൾ വീണ്ടും കടന്നുപോയി ഞാനും മഹിയും സ്കൂൾ പഠനത്തിനു ശേഷവും ഒപ്പം ആയിരുന്നു ഒരേ കോളേജിൽ തന്നെ ഡിഗ്രിയും പീജിയും ചെയ്തു പാട്ടുപാവാട ഇട്ടുനടന്നിരുന്ന കുഞ്ഞനന്തുവിൽ നിന്നും അവളും ഒരുപാട് മാറി പതിനെട്ടിന്റെ നിറവിലേക്കെത്തി ചെറുപ്പത്തിൽ അവളുടെ കൗതുകത്തിന് നൃത്തം പടിക്കൽ തുടങ്ങിയതാണെങ്കിലും അമ്മയുടെ ശിഷ്യകളിൽ അമ്മക്കേറ്റവും പ്രിയം അവളോടായിരുന്നു എല്ലാവരെക്കാളും വേഗത്തിൽ എല്ലാം പഠിച്ചെടുത്തു അവൾ.. അവൾ നൃത്തം ചെയ്യാൻ തുടങ്ങിയാൽ മറ്റെന്തും മറന്ന് അവളിലേക്ക് ലയിച്ചിരിക്കും എല്ലാവരും അത്രെയേറെ മനോഹരമായിരുന്നു ഓരോ ചുവടും....!!

ഇതിനിടയിൽ ഒരിക്കൽ കാശി നാട്ടിൽവന്ന് അവന് പാറുവിനെ ഇഷ്ടമാണെന്നു പറഞ്ഞിരുന്നു തന്നോട്.. എനിക്ക് അനന്തുവിനോട് ഉള്ള ഇഷ്ട്ടം ആകെ അറിയാവുന്നത് അവനുമാത്രമാണ്... അന്ന് താൻ തന്നെ കാശിയുടെ കാര്യം അത് വീട്ടിലെല്ലാവരോടും പറഞ്ഞിരുന്നു പാറുവിനും കാശിക്കും പ്രായമാവാത്തതിനാൽ എല്ലാവരും പ്രത്യേകിച്ചു ഒന്നും പറഞ്ഞില്ലെങ്കിലും ആർക്കും ഏതിർപ്പൊന്നും ഇല്ലായിരുന്നു..! ഒരിക്കൽ അനന്തുവിന്റെ വീട്ടിലെ ഉമ്മറത്ത് കൂടിയിരിക്കുകയായിരുന്നു എല്ലാവരും താനും അച്ഛനും അമ്മയും പാറുവും മഹിയും അവന്റെ കുടുംബവും വെക്കേഷൻ സമയം ആയതിനാൽ കാശിയും ഉണ്ടായിരുന്നു "" പതിഞ്ഞെട്ട് ആയിട്ടേ ഉള്ളു അപ്പോഴേക്കും ഓരോരുതർ ചോദിക്കാൻ തുടങ്ങി എന്നോട് ഇവളുടെ ജാതകം കൊടുക്കുന്നുണ്ടോ എന്ന്.. "" പച്ചമാങ്ങ ഉപ്പും കൂട്ടി കഴിക്കുന്ന അനന്തുവിനെ നോക്കി അവിയച്ഛൻ എല്ലാവരോടുമായി പറഞ്ഞു "" അതുകേട്ടതും ഞാനും മഹിയും അനന്തുവും ഒരുപോലെ ഞെട്ടി ഇത്തിരി ഇല്ലാത്ത അവൾക് കല്യാണമോ എന്തോ പെട്ടന്ന് അത് കേട്ടപ്പോൾ എനിക്ക് ചിരിയായിരുന്നു വന്നത് പരിസരം പോലും മറന്ന് ഞാൻ പൊട്ടി ചിരിച്ചു അവളെ കളിയാക്ക.. തന്റെ ചിരിക്കൊപ്പം അന്ന് എല്ലാവരും കൂടി ഒരാൾ ഒഴിച്ച് തന്റെ മഹി...!! അവന്റെ മുഖത്തു മാത്രം നിർവചിക്കാൻ പറ്റാത്ത ഭാവങ്ങൾ ആയിരുന്നു നിറഞ്ഞുനിന്നിരുന്നത്......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...