SAND DOLLAR: ഭാഗം 11

 

രചന: THASAL

"തന്റെ സംശയം ശരിയാണ് ആദം..... അദ്ദേഹം തന്നെ.... നിന്റെ ഉപ്പ.... അഡ്വാകറ്റ്.... അബ്ദുൽ സമദ്......" "ശാലു.... " അവളുടെ വാക്കുകൾക്ക് കുറുകെ ആയി തന്നെ അവന്റെ ദയനീയത നിറഞ്ഞ ശബ്ദം ഉയർന്നു... അവൾ അവനെ നോക്കാതെ തന്നെ അവന്റെ തോളിൽ ഒന്ന് തട്ടി... സ്വയം നിയന്ത്രിക്കാൻ പറയും പോലെ.... "I dont know.... അതൊരു murder ആണോ എന്ന്... ആണെങ്കിൽ i am sure... അതിന് പിന്നിലെ കാരണം... ആ evidents ആണ്....അദ്ദേഹത്തിന്റെ കയ്യിൽ നിന്നും അത് കിട്ടാൻ ഉള്ള ഒരേ ഒരു മാർഗം അദ്ദേഹത്തിന്റെ മരണം ആകും..." അവളുടെ സ്വരം അവന് മാത്രം കേൾക്കാൻ പാകത്തിന് ആയിരുന്നു... അവന് എന്തോ ഉള്ളിലെ ധൈര്യം എല്ലാം ചോർന്നു പോകും പോലെ.... ഒരിക്കലും നല്ലൊരു മകൻ ആയിരുന്നില്ല.... ആദി മരിച്ചതിന് ശേഷം എപ്പോഴെങ്കിലും ഉള്ള വീട്ടിലേക്ക് ഉള്ള പോക്ക്... അവസാനം വന്ന ഫോൺ കാൾ... എനിക്ക് നിന്നെ കാണണം എന്നൊരു വാക്ക് മാത്രം... പക്ഷെ എത്തി ചേരും മുന്നേ തന്നെ.... അവന്റെ ഉള്ളിൽ ഒരു വേദന നിറഞ്ഞു... നിറഞ്ഞ കണ്ണുകളെ അവൾ കാണാതെ ഒന്ന് അമർത്തി തുടച്ചു.... "I am sure shaalu... അതൊരു murder ആയിരുന്നു.... പക്ഷെ ഞാൻ ഇന്ന് വരെ അന്വേഷിക്കാൻ പോലും.... " "അറിയാം....തയ്യാറായില്ല.....ചുറ്റും നിൽക്കുന്നവരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന... തെറ്റ് ചെയ്തവർക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്ന... അദ്ദേഹത്തിന് നീതി വാങ്ങി കൊടുക്കാൻ ഈ നാട്ടിലെ പോലീസിനോ ജനങ്ങൾക്കോ.... നീതി പീഠത്തിനോ.... എന്തിന് സ്വന്തം മകന് പോലും കഴിഞ്ഞില്ല...

. I am shame of you.... നിന്റെ മുന്നിൽ പല വഴികൾ ഉണ്ടായിരുന്നു ആദം അത് ആരാണെന്ന് കണ്ടെത്താനും നിയമത്തിന് മുന്നിൽ കൊണ്ട് വരാനും.. പക്ഷെ നിന്റെ ഉള്ളിലെ ഈഗോ.. ഇതൊന്നും തന്നെ സമ്പന്ധിക്കുന്ന കാര്യം അല്ല എന്നൊരു തോന്നൽ.... അത് അദ്ദേഹത്തിന്റെ നീതിയെ ആണ് നിഷേധിച്ചത്....." അവളുടെ വാക്കുകൾ പോലും ദേഷ്യത്താൽ വിറ കൊണ്ടു.... അവന്റെ തല അറിയാതെ തന്നെ താഴ്ന്നു പോയി.... "Shaalu.... Plz.... " "I said not only u aadham...... But also the whole society..ഒരുത്തൻ.... ഒരുത്തനെങ്കിലും പ്രതികരിക്കും എന്ന് കരുതി.... But.... No.... എല്ലാവരും അവനവന്റെ ലാഭത്തിന് മാത്രമേ പ്രവർത്തിക്കു.....what's the f****ing society... " അവളുടെ വാക്കുകളിൽ ആ സമൂഹത്തോടുള്ള അടങ്ങാത്ത ദേഷ്യം കാണാൻ കഴിയുന്നുണ്ടായിരുന്നു... ആദമിന്റെ കൈകൾ അവളുടെ കാലുകളെ സ്പർശിച്ചു... "I am sorry..... " "അത് പറയേണ്ടത് എന്നോടല്ല ആദം.... പക്ഷെ ഇന്ന് നീ പറഞ്ഞാലും കേൾക്കാൻ അദ്ദേഹം ഇല്ല.... പ്രവർത്തിക്കണം... അദ്ദേഹത്തിന് വേണ്ടി... ഈ സമൂഹത്തിന് വേണ്ടി... ആ ജനങ്ങൾക്ക് വേണ്ടി.... അദ്ദേഹം അവസാനിപ്പിച്ച ഇടത്ത് നിന്ന് തന്നെ തുടങ്ങണം.... " അവളിൽ ശാന്തത വന്നതും അവൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കി... അവൾ നേർത്ത പുഞ്ചിരിയോടെ നോട്ടം അവനിൽ നിന്നും മാറ്റി.... "എനിക്ക് വേണ്ടി പ്രവർത്തിക്കാൻ നിന്റെ എന്നല്ല ഒരുത്തന്റെയും ആവശ്യം എനിക്കില്ല...

പക്ഷെ അദ്ദേഹത്തിന് നട്ടെല്ലുള്ള ഒരു മകൻ ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്....അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാൻ അവൻ തന്നെ ധാരാളം..... കഴിയുമെങ്കിൽ കൂടെ നിൽക്കാം... അല്ലെങ്കിൽ എന്റെ മുന്നിൽ ഒരു തടസം ആകാതെ മാറി നിൽക്കാം.... അതിൽ ഒന്ന് നിനക്ക് തന്നെ തിരഞ്ഞെടുക്കാം... പക്ഷെ എന്റെ വഴിയിൽ ഒരു തടസ്സം ആയാൽ....കൂടെ നിന്ന് ചതിച്ചാൽ.... അത് ആരാണെന്നോ.... എന്താണ് എന്നൊ ഞാൻ നോക്കില്ല..... കൊന്ന് കളയും.... " അവളുടെ വാക്കുകളിൽ ഒരിക്കൽ പോലും ഒരു ഇടർച്ച വന്നിരുന്നില്ല....അവൻ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ഒന്ന് തല കുലുക്കി... ശേഷം മടിയിൽ ഉള്ള അവളുടെ കൈ വെള്ളയിൽ കൈ അമർത്തി.... "കൂടെ ഉണ്ടാകും..... അത് കൊല്ലാനായാലും ചാവാൻ ആയാലും.....അത് എന്റെ ഉപ്പാക്ക് വേണ്ടി മാത്രം അല്ല..... എനിക്ക് വേണ്ടി... നിനക്ക് വേണ്ടി.... നീതിക്കായി കേഴുന്ന ഓരോരുത്തർക്ക് വേണ്ടിയും.... " അവന്റെ സ്വരത്തിൽ ആദ്യമായി ഒരു ഉറപ്പ് അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു... അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി നിറഞ്ഞു... അവൾ മെല്ലെ കൈ ഉയർത്തി അവന്റെ മുടിയിൽ ഒന്ന് തലോടി വിട്ടു... "എപ്പോഴാണ് തിരിച്ചു പോക്ക്.... " അവൻ തല താഴ്ത്തി കൊണ്ട് തന്നെ ചോദിച്ചു... അവൾ എന്തോ ആലോചിച്ചുള്ള ഇരിപ്പായിരുന്നു....

"അതിന് ആദ്യം ആ തെളിവുകൾ കണ്ടത്തേണ്ടതുണ്ട് ആദം.... ഞാൻ ആ നാട്ടിൽ കാല് കുത്തുന്ന നിമിഷം എന്റെ മരണം ആയിരിക്കും... അതിന് മുന്നേ എനിക്ക് എല്ലാം വെളിയിൽ കൊണ്ട് വരണം...അയാളെ വലിച്ചു താഴെ ഇടണം.... " "തെളിവുകൾ... ഉപ്പാന്റെ കയ്യിൽ.... " "ആയിരുന്നു എന്നെ നമുക്ക് പറയാൻ കഴിയൂ... അത് ഇപ്പോൾ എവിടെ ആണെന്നോ.... ഉണ്ടോ എന്ന് പോലും പറയാൻ കഴിയില്ല.... അദ്ദേഹത്തിന്റെ murder റോടെ ഈ ലോകത്ത് അതെ പറ്റി അറിയുന്ന എല്ലാവരും ഇല്ലാതായി എന്ന വിശ്വാസം അയാൾക്ക്‌ ഉണ്ടാകും.... ആ കോൺഫിഡന്റ്സ് അങ്ങനെ വെറുതെ കാണാൻ കഴിയില്ല... ഒന്നുകിൽ ആ അവർക്ക് പോലും കണ്ടെത്താൻ സാധിച്ചു കാണില്ല...... അല്ലെങ്കിൽ..... " "അല്ലെങ്കിൽ.... " അവന്റെ ഉള്ളിൽ ഒരു ആകാംഷ ഉടലെടുത്തു... "അല്ലെങ്കിൽ.... അത് അയാളുടെ കയ്യിൽ ഉണ്ടായിരിക്കും.... may be.... അത് നശിപ്പിച്ചു കാണും.... " അവളുടെ സ്വരം നന്നേ താഴ്ന്നു... "Oh... shit.... " "ഏയ്‌.... നിരാശപെടാൻ ആയിട്ടില്ല ആദം... ഞാൻ ഒരു സാധ്യത മാത്രം പറഞ്ഞതാ... but your father is very inteligent....ആ ഫയലിന്റെ ഇമ്പോര്ടന്റ്സിനെ പറ്റി നന്നായി അറിയാവുന്ന ആള് തന്നെയാണ്.... I think.... അത് ഇപ്പോഴും സേഫ് ആണ്... ആരും ശ്രദ്ധിക്കപ്പെടാത്ത എവിടെയോ..... " "May be... അത് ഞങ്ങളുടെ വീട്ടിൽ ആയിക്കൂടെ...

. " "No aadham.... അതിനുള്ള സാധ്യത 100 ൽ ഒരു ശതമാനം പോലും ഇല്ല... കാരണം.... അദ്ദേഹത്തിന് അറിയാം ആ ഒരു evidents കൊണ്ട് kerala politics തന്നെ പൊളിച്ചു എഴുതാൻ കഴിയും എന്ന്.... അപ്പോൾ അതിന്റെതായ പ്രോബ്ലംസും അതിന് പിന്നിൽ വരും എന്നും... ഒരിക്കലും അദ്ദേഹം അത് ആ വീട്ടിൽ സൂക്ഷിക്കില്ല... കാരണം അദ്ദേഹം ഒരു അഡ്വകറ്റ് എന്നതിന് ഉപരി ഒരു ഉപ്പ ആയിരുന്നു... അത് തന്നെ കൂടി ബാധിക്കും എന്ന ബോധ്യം ഉള്ളത് കൊണ്ട് തന്നെ അങ്ങനെ ഒരു കാര്യത്തിന് അദ്ദേഹം മുതിരില്ല....പിന്നെ എന്റെ മിസ്സിംഗ്‌ കൂടി അറിഞ്ഞതോടെ i am sure... അദ്ദേഹം അത് സേഫ് ആക്കും... കൂടാതെ താൻ പോലും അറിയാതെ അത് വേണ്ടവർ തന്നെ വീട്ടിൽ കയറി പരിശോധിച്ച് കാണും.... ഉണ്ടെങ്കിൽ തന്നെ അത് നഷ്ടപ്പെട്ടു കഴിഞ്ഞു... ഇനി എന്റെ ഊഹം പോലെ വേറെ എവിടെയെങ്കിലും ആണെങ്കിൽ... അത് നമുക്ക് കണ്ടു പിടിച്ചെ പറ്റൂ....... " അവളുടെ ഓരോ വാക്കുകളും കേൾക്കുന്തോറും അവന് ആ പെണ്ണിനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി പോയി.... ഒരിക്കലും ആരും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് അവളുടെ മൈന്റിൽ വരുന്നത്... "അത് നമ്മുടെ കയ്യിൽ കിട്ടിയാൽ അയാളുടെ മന്ത്രി പതവി പോകും എന്നാ കാര്യം തനിക്ക് ഉറപ്പാണോ.... " "I am 100% sure... Because ആ evidents ശേഖരിച്ചത് ഞാനാണ്... അതിൽ എന്റെ രണ്ട് വർഷത്തെ അധ്വാനം ആണ് ഉള്ളത്.... " "അതിന് മാത്രം എന്താ അതിൽ.... " "പലതും..... ഭൂമി തട്ടിപ്പ് മുതൽ... പെൺ കടത്തു വരെ...

ഒരു മന്ത്രി പദവി വെച്ച് അയാൾക്ക്‌ കാണിക്കാൻ കഴിയുന്ന തെണ്ടിതരങ്ങൾ മുഴുവനും അയാൾ ചെയ്തു കഴിഞ്ഞു...അത്രയും തെളിവുകൾ മതിയില്ലേ അയാളെ താഴെ ഇറക്കാൻ.... " അവളുടെ വാക്കുകൾക്ക് മുന്നിൽ അവന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല... ചെയ്യാൻ ഉള്ളത് എല്ലാം അതിന്റെ പീക്ക് ലെവലിൽ തന്നെ അവൾ ചെയ്തു കഴിഞ്ഞു... പക്ഷെ അയാളുടെ ഭാഗ്യം കൊണ്ട് മാത്രം നീട്ടി കിട്ടിയ ഒരു വർഷം... അതാണ്‌ ഇത്... "ഈ ഒരു വർഷം.... എങ്ങനെ പിടിച്ചു നിന്നു..... " "എന്റെ ഉള്ളിൽ ഈ നിമിഷം വരെ ഒരേ ഒരു ചിന്ത മാത്രമേ ഒള്ളൂ......*പ്രതികാരം.. *...അതിങ്ങനെ ഉള്ളിൽ ആളി കത്തുമ്പോൾ പിടിച്ചു നിൽക്കും ആരായാലും....കാട്ടിൽ ഇറങ്ങി വേട്ട നടത്തുന്നവരുണ്ട്....അവർ രണ്ട് രീതിയിൽ ആണ് ഇരകളെ വേട്ടയാടുന്നത്.... ഒന്ന് ഇരകളെ പേടിപ്പിച്ചു കൂട്ടം തെറ്റിച്ചു ഓരോന്നിനെയായി വേട്ടയാടും... അത് ശക്തി കുറഞ്ഞവരോട് മാത്രം എടുക്കാൻ കഴിയുന്നതാണ്.... രണ്ടാമത് ഇരകൾ അറിയാതെ അതിന്റെ പിന്നാലെ പതുങ്ങി ഇരുന്നു നല്ല ഒരു അവസരം ലഭിക്കുമ്പോൾ.....അതിനെ അങ്ങ് തീർക്കുക.... കാടായാലും നാടായാലും അതെ നടക്കു ആദം.... എനിക്ക് വേട്ടയാടെണ്ട ശത്രു നിസാരകാരൻ അല്ല...ഒരു മന്ത്രിയാണ്.... അതിന് ക്ഷമ ഉണ്ടായേ തീരു....നല്ലൊരു അവസരം....

ആ ഒരു അവസരത്തിൽ തീർത്തില്ലെങ്കിൽ അടുത്ത നിമിഷം മരണമാണ്...." അവളുടെ വാക്കുകളിൽ അവൻ കണ്ടത് ബുദ്ധി കൂർമ്മതയിൽ ആർക്കും തോൽപ്പിക്കാൻ കഴിയാത്തവളെയാണ്.... അവൻ ബഹുമാനത്തോടെ അതിലുപരി അത്ഭുതത്തോടെ അവളെ നോക്കി.... പെണ്ണ് എന്നും അത്ഭുതമായി മാറുകയായിരുന്നു അവന് മുന്നിൽ.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഇവിടെ ആരാണ് തെറ്റ് ചെയ്തത്.... ഒരു നേരത്തെ അന്നത്തിന് വേണ്ടി രാപ്പകലോളം കഷ്ടപ്പെടുന്നവരുടെ കിടപ്പാടം പോലും അപഹരിക്കാൻ വന്നവരോ അതോ... സ്വന്തം കിടപ്പാടത്തിന് വേണ്ടി പോരാടുന്നവരോ.... കണ്ണ് തുറക്കു നീതി പീഠമെ.....ഒരു കൂട്ടം ജനങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടുത്തി ഈ നാട്ടിൽ ഒരു ഫാക്ടറിയുടെയും ആവശ്യമില്ല.... പിന്നെ എന്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം...കയ്യിൽ കാശുള്ളവരെ സംരക്ഷിക്കാൻ ഉള്ള ഇത് പോലുള്ള നിയമങ്ങൾ ഞങ്ങൾക്ക് ആവശ്യമില്ല...... അവരെ അടിച്ചമർത്താൻ വന്ന പോലീസുകാരോട് അങ്ങേ അറ്റം സഹതാപം മാത്രമേ ഒള്ളൂ... ഈ ജനങ്ങൾക്ക്..... " "ഡീ.... " ക്യാമറക്ക് മുന്നിൽ ഉറച്ച ശബ്ദത്തോടെ സംസാരിക്കുമ്പോൾ പിന്നിൽ നിന്നും ആരുടെയോ ശബ്ദം കേട്ടു ശാലു ഞെട്ടി തിരിഞ്ഞതും കണ്ടു തനിക്ക് നേരെ ദേഷ്യത്തോടെ വരുന്ന ഒരു പോലീസുകാരനെ... അവനെ കണ്ടതോടെ അവളുടെ കണ്ണുകൾ കുറുകി ചുണ്ടിൽ ഒരു പുച്ഛചിരിയും.... "ഡി... #&%@%%@,മോളെ... ഒരു ക്യാമറയും മൈകും ഉണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാം എന്ന വിചാരം വേണ്ടാ....

മര്യാദക്ക് എടുത്തോണ്ട് പൊയ്ക്കോണം എടുത്തു കോപ്പ് എല്ലാം... " അയാൾ ക്യാമറയിലേക്ക് കൈ നീട്ടി തട്ടി തെറിപ്പിക്കാൻ നോക്കിയപ്പോഴേക്കും അവൾ അയാളുടെ കയ്യിൽ പിടിച്ചു പിന്നിലേക്ക് എറിഞ്ഞു.... "അത് പോലെ തന്നെ ഈ കാക്കിയുടെ ബലത്തിൽ ആരോടും എന്ത് തെണ്ടിത്തരവും ചെയ്യാം എന്നൊരു തോന്നലും വേണ്ടാ സാറെ.... " പറയുമ്പോൾ അവളുടെ മുഖത്ത് പുച്ഛം ആയിരുന്നു.... "ഡി... @$$& നിന്നോടല്ലേഡി പറഞ്ഞത്.... അതികം ഓവർ സ്മാർട്ട്‌ ആകാതെ പോകാൻ നോക്കടി.... " അവളുടെ കയ്യിലെ മൈക്ക് അയാൾ പിടിച്ചു വാങ്ങി എറിഞ്ഞു... അവൾ ദേഷ്യത്തോടെ അയാൾക്ക്‌ നേരെ കൈ നീട്ടിയതും പെട്ടെന്ന് എവിടെ നിന്നോ വന്ന അനൂപ് അവളുടെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു.... "ഡോ.... തന്റെ ഒക്കെ കൈകരുത്ത് കണ്ടു പേടിച്ചു പോകുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ പെടുത്തേണ്ടഡോ...ഈ പാവങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടുത്തി കയ്യിൽ കാശുള്ളവന് വേണ്ടി നിയമം വളച്ചു ഓടിക്കുന്ന നിന്നെ പോലുള്ള ഓഫിസർമാരോടും... മന്ത്രിമാരോടും.... നിയമത്തിന്റെ എല്ലാ പതവിയിലും ഞെളിഞ്ഞു ഇരിക്കുന്നവരോടും പുച്ഛം മാത്രമാഡോ തോന്നുന്നത്.... അവരുടെ വാലാട്ടി പട്ടികളുടെ പോലെ നടക്കുന്നതിന് പകരം വേറെ വല്ല പണിക്കും പൊയ്ക്കൂടേഡോ.... "

അനൂപിന്റെ കയ്യിൽ കിടന്നു പിടഞ്ഞു മാറാൻ നോക്കി കൊണ്ട് അവൾ വിളിച്ചു പറഞ്ഞു... ആ വാക്കുകളിൽ അങ്ങേ അറ്റം ദേഷ്യവും വാശിയും എല്ലാം കാണാൻ പറ്റുന്നുണ്ടായിരുന്നു.... "ഡി.... " അയാൾ അവൾക്ക് നേരെ ഓടി വന്നു... അതോടെ അവൾ അവന്റെ കയ്യിൽ നിന്നും പിടഞ്ഞു മാറി കൊണ്ട് ക്യാമറ മാന്റെ കയ്യിൽ നിന്നും ക്യാമറ പിടിച്ചു വാങ്ങി അയാളെ സൂം ചെയ്തു.... അതോടെ അയാൾ ദേഷ്യത്തോടെ അവിടെ തന്നെ നിൽക്കേണ്ടി വന്നു.... "എന്താടോ വരുന്നില്ലേ.. തനിക്ക് ഞങ്ങളെ അടിക്കേണ്ടെ... വന്നു അടിക്കഡോ... ഇല്ല... ധൈര്യം പോരാ ഏമാന്....ഞങ്ങളിൽ ഒരുത്തനെ തൊട്ടാൽ വിവരം അറിയും.... ഏതു കൊമ്പത്ത് ഇരിക്കുന്നവരും പേടിക്കും ഈ ഒരു പ്രൊഫഷൻ... തന്നെ പോലുള്ള ഊച്ചാളികളെ കണ്ടു പത്തിയും മടക്കി പോകുന്നവൾ അല്ല ഞാൻ..തന്റെ ഒക്കെ കെഴപ്പ് ഇവരെ പോലുള്ള പാവങ്ങളുടെ മേലിൽ തീർക്കുമ്പോൾഅതിന് എതിരെ ശബ്ദം ഉയർത്താൻ ഞങ്ങൾ ഉണ്ടാകും എന്നത് മനഃപൂർവം മറന്നു പോകുകയാണ്.... ഇനി ഏതു കാലത്തും ഉണ്ടാകും...." "കള്ള മോളെ.... നിന്നെ എന്റെ കയ്യിൽ ഒരു ദിവസം കിട്ടും.... " "ആയിക്കോട്ടെ ഏമാനെ.... സാർ സാറിന് ആകും വിധം ഒന്ന് ശ്രമിക്ക്.... ഇപ്രാവശ്യം സർ ഒന്ന് വിയർക്കും....ഇപ്പോഴും സാറെ സാറെ എന്ന് വിളിക്കുന്നത് ഈ യൂണിഫോമിനോടുള്ള ബഹുമാനം ഒന്ന് കൊണ്ട് മാത്രം ആണ്....ഇതെല്ലാം കഴിഞ്ഞിട്ട് നമുക്ക് നേരിൽ ഒന്ന് കാണണം.... "

ആ ഒരൊറ്റ ഡയലോഗിൽ അയാൾ ഒന്ന് വിരണ്ടു... തന്നെ നോക്കി കണ്ണും കൂർപ്പിച്ചു തിരിഞ്ഞു നടക്കുന്നവളെ അവൻ പേടിയോടെ വീക്ഷിച്ചു... അനൂപ് ചുണ്ടിൽ കുഞ്ഞ് ചിരി വെച്ച് കൊണ്ട് അവിടെ നിന്നും മെല്ലെ നടന്നു.... "ഇപ്രാവശ്യം സാറിന്റെ തൊപ്പി പോകും എന്നതിന് ഒരു സംശയവും വേണ്ടാ... പറഞ്ഞത് നഷാത്ത് ആണ്.... " ഒരു കോൺസ്റ്റബിൾ അടുത്ത് നിൽക്കുന്ന പോലീസുകാരനോടായി പറഞ്ഞു... "ആരാണ് അത്.... !!?" "മനസ്സിലായില്ലേ....shahala nashaath....ഒരു ഒന്നന്നര സാധനം ആണ്... അതിന്റെ നാക്കും പ്രവർത്തിയും ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല... അതിന്റെ ഒന്നും മുന്നിൽ പോയി പെടാത്തത് ആണ് നല്ലത്.... കഴിഞ്ഞ si ഇല്ലേ അങ്ങേരുടെ തൊപ്പി തെറിപ്പിച്ചത് ഈ സാധനങ്ങൾ ഒക്കെ ഒപ്പിച്ച പണിയിലാ....അല്പം പേടിക്കാൻ ഉണ്ട്...." അയാൾ ജാഗ്രതയോടെ തൊട്ടടുത്ത ആൾക്ക് പറഞ്ഞു കൊടുക്കുന്നത് കേട്ടു അനൂപ് ചിരിയോടെ മുന്നിലേക്ക് നടന്നു.... "അനു...." പെട്ടെന്ന് ഷഫ്‌നയുടെ വിളി കേട്ടാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്...അവൻ മെല്ലെ ഷഫ്‌നയുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു വയറ്റിൽ അമർത്തി ചുംബിച്ചു.... "നീ അപ്പയെ പോലെയോ ഉമ്മച്ചിയെ പോലെയോ ആകേണ്ടട്ടോ കുഞ്ഞ...നമുക്ക് നഷാത്ത് ആയാൽ മതി.....ആർക്കും തോൽപ്പിക്കാൻ കഴിയാത്ത shahala nashaath.... " ......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...