SAND DOLLAR: ഭാഗം 2

 

രചന: THASAL

"തനീ,,,,, " അവൾ നീട്ടി വിളിച്ചതും എവിടെ നിന്നോ ഒരു കുപ്പിവളകിലുക്കം കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു,, അത് കൂടുതൽ കൂടുതൽ അടുത്തേക്ക് വരുന്നതായി തോന്നിയതും ഞാൻ മെല്ലെ തല ഉയർത്തി നോക്കിയതും കുറച്ച് കുട്ടികൾ ഓടി വരുന്നതായി കണ്ടു,,,, പെട്ടെന്ന് അവർക്ക് പിന്നിലായി സാരിയെടുത്ത് തലയിൽ സൈഡിലായി മുടി കെട്ടി വെച്ച് ചിരിച്ചു കൊണ്ട് ഓടി വരുന്ന പെൺകുട്ടിയെ കണ്ട് ഉള്ളം എന്തിനോ വേണ്ടി തുള്ളി കൊണ്ടിരുന്നു,,,, "നിൽക്കടി...... " ആ പെൺകുട്ടി കുലുങ്ങി ചിരിയോടെ വിളിച്ചു പറയുന്നുണ്ട് എങ്കിലും ആ കുട്ടികൾ ഓടി ഞങ്ങളെ മറികടന്നു പോയതും അവൾ അവർക്ക് പിന്നാലെ പോകാൻ നിന്നു... "തനിയമ്മ..... " പെട്ടെന്ന് മൂപ്പന്റെ വിളി ഉയർന്നു വന്നതും അവൾ ഒരു ഞെട്ടലോടെ ബ്രേക്ക്‌ ഇട്ടത് പോലെ നിന്നു കൊണ്ട് കയ്യിലെ കരിമ്പ് പിന്നിലേക്ക് മറച്ചു പിടിക്കാൻ പാടുപെടുന്നുണ്ട്.... "തനി... ഇവങ്കെ മലയാളി താ... " സമന്തകം അത്ഭുതത്തിൽ വിളിച്ചു പറഞ്ഞതും അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.... "തനിയമ്മ.... എല്ലാം ചോദിച്ച് അറിയണം.... പേസി മുടിഞ്ചാച്ച് എന്നെ പാക്കത്ക്ക് കുടിലിലേക്ക് വരണം... "

അവളോടായി മൂപ്പൻ എന്തോ അർത്ഥം വെച്ചത് പോലെ പറയുന്നത് കേട്ടു ഞാൻ നെറ്റി ചുളിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി.... അവൾ മൂപ്പനെ നോക്കി ബഹുമാനത്തോടെ തലയാട്ടിയതും അദ്ദേഹം വടിയും കുത്തി മുന്നോട്ട് നടന്നതും അവൾ കയ്യിലുള്ള കരിമ്പ് കടിച്ചു കൊണ്ട് എനിക്ക് നേരെ വന്നു.... "താൻ ആരാ.... !!??" ഒരു മയവും കൂടാതെ രൂക്ഷമായ നോട്ടത്തോടെയായിരുന്നു അവളുടെ ചോദ്യം... ഞാൻ എന്ത് പറയണം എന്നറിയാതെ ഒരു പരുങ്ങലോടെ നിന്നു.... "ഞാൻ ആരാണെന്നൊക്കെ ചോദിച്ചാൽ....." പറയാൻ പല വിശേഷണങ്ങളും ഉണ്ടായിട്ടും അവൾക്ക് മുന്നിൽ എന്ത് പറയണം എന്നറിയാതെ ഞാൻ ഒന്ന് വിക്കി... എന്ത് കൊണ്ടോ ആ കുഞ്ഞു കണ്ണുകൾ എന്നെ വല്ലാതെ കൊത്തി വലിക്കും പോലെ.... "സത്യം പറയടോ.... താൻ ആരാ.... ഈ കാട് നശിപ്പിക്കാൻ വന്നവൻ അല്ലേഡോ താൻ...." പരസ്പരബന്ധമില്ലാത്ത അവളുടെ സംസാരം കേട്ടു ചിരിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു എങ്കിൽ കൂടി പരിധി വിട്ട് ഞാൻ ചിരിച്ചു പോയി... "ഹ്ഹ്ഹ്... എന്തൊക്കെയാ ഞാനീ കേൾക്കുന്നത്.... " പറഞ്ഞത് പോലും പൂർത്തിയാക്കാൻ കഴിയാതെയുള്ള എന്റെ ചിരി കണ്ട് അവൾ മുഖവും കറുപ്പിച്ചു എന്നെ നോക്കി നിൽക്കുന്നുണ്ട്.... "തനി... എന്താങ്കെ അങ്കെ...." ഒന്നും മനസ്സിലാകാതെ സമന്തകം ചോദിച്ചതും തനി അവൾക്ക് നേരെ തിരിഞ്ഞു നെറ്റിക്ക് സൈഡിൽ ആയി വിരൽ വെച്ചു വട്ടം ഇട്ടു കാണിച്ചു... "പൈത്യം.... "

അങ്ങനെ വെച്ചാൽ ഭ്രാന്ത് ആണന്നല്ലേ പറഞ്ഞത്..... ഹമ്പടി... "ലൂസ് നിന്റെ കെട്ടിയവന്...." ഞാൻ അവള് കേൾക്കാത്ത രീതിയിൽ ചുണ്ടനക്കി കൊണ്ട് പറഞ്ഞു... കേട്ടാൽ കഴിഞ്ഞു കഥ... "എന്താ പറഞ്ഞത്... " അവൾ പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു... ഇതിനെന്താ പാമ്പിന്റെ ചെവിയോ... "നിങ്ങളുടെ നാട്ടിൽ ഒക്കെ അഥിതികളോട് ഇങ്ങനെയാണോ പെരുമാറുക.... ഇത് വളരെ മോശം ആയി... ഒന്നും ഇല്ലെങ്കിൽ welcome to ooti... Nice to meat you...എന്നെങ്കിലും പറഞ്ഞൂടെ... " "പിന്നെ ഞങ്ങൾക്ക് അതല്ലേ പണി... താൻ പോടോ വട്ടാ... ഞങ്ങൾ ആദിത്യ മര്യാദ എല്ലാം തരും... പക്ഷെ നിങ്ങളെ കണ്ടിട്ട് എന്തോ ഒരു വശപിശക്...." എന്നെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് കണ്ണും ചുളിച്ചു കൊണ്ടുള്ള അവളുടെ സംസാരം കേട്ടു ഞാൻ പോലും എന്നെ സംശയിച്ചു സ്വയം ഒന്ന് നോക്കി... ഏയ്‌.... ഇതിനെ പിണക്കിയാൽ ശരി ആകില്ല... ഇവളുടെ സപ്പോർട്ട് ഇല്ലാതെ ഇതിനകത്ത് കയറി കൂടാൻ കഴിയില്ല.... മനസ്സ് വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.... "തന്റെ പേര് തനി എന്നാണോ... " ഞാൻ കുറച്ചു സോപിൽ ചോദിച്ചതും അവൾ തിരിഞ്ഞു നിന്ന് കൊണ്ട് ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു... ശവം... വെറുതെയല്ല പുറം ലോകം കാണാത്തത്...... "അതേലോ... "

അവൾ ഒരു കൊഞ്ചലോടെ പറയുന്നത് കേട്ടു ഞാൻ ഒന്ന് പുഞ്ചിരിച്ചു.. "തന്റെ നാട് ഇവിടെ തന്നെയാണോ... " കണ്ണുകൾ ചുളിച്ചു ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരിയും വെച്ചു ഞാൻ ചോദിക്കുന്നത് കേട്ടു അവൾ ഒന്ന് ഞെട്ടിയോ... "ഇത് നല്ല കൂത്ത്.... എന്റെ നാട്ടിൽ വന്ന് എന്നോട് ചോദിക്കുന്ന ചോദ്യം കേട്ടില്ലേ.... ഇത് തന്നെയാണ് എന്റെ നാട്... അസരമുറെ.." അവൾ വലിയ താല്പര്യം ഇല്ലാത്ത രീതിയിൽ എന്നെ നോക്കൂ കൊണ്ട് പറഞ്ഞതും ഞാൻ ഒന്ന് തലയാട്ടി കൊണ്ട് തമാശയോടെ താടി ഉഴിഞ്ഞു... "മ്മ്മ്... ഇവിടെ ആരും ഇത്രയും ഫ്ളുവെന്റ് ആയി മലയാളം സംസാരിക്കുന്നത് കേട്ടിട്ടില്ല... അത് കൊണ്ട് ചോദിച്ചതാ... എങ്ങനെയാ മലയാളം പഠിച്ചത്...." ഇതെല്ലാം ചോദിച്ച് അറിയേണ്ടത് എന്തോ ഇമ്പോര്ടന്റ്റ്‌ ആയി തോന്നിയത് കൊണ്ട് തന്നെ ഞാൻ അവളെ മനഃപൂർവം ശല്യം ചെയ്ത് കൊണ്ട് ചോദിച്ചതും അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി... "ഇത് തന്നെയാണ് പറഞ്ഞത്.... താൻ ആളത്ര ശരി അല്ലെന്നു... ഇവിടെ താൻ അറിയാത്ത...അറിയാൻ പാടില്ലാത്ത പല കാര്യങ്ങളും കാണും......അതിൽ ഒന്നും ഇടപെട്ടില്ല എങ്കിൽ തനിക്ക് ഇവിടെ കഴിയാം... വെറുതെ ഞങ്ങളുടെ പിറകെയുള്ള അന്വേഷണത്തിനായുള്ള വരവ് ആണെങ്കിൽ.... ജീവനോടെ ഈ കാട് തന്നെ വിടില്ല........ സമന്തകം...... വാ... വലിയ മൂപ്പന് മരുന്ന് പറിക്കാൻ പോകണ്ടേ..

.. " എന്നെ രൂക്ഷമായ നോട്ടത്തിലൂടെയും വാക്കുകളിലൂടെയും ഒന്ന് വിറപ്പിക്കാൻ അവൾക്ക് ആയി.... ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന കോപത്തിൽ എന്തോ സ്വയം ഉരുകി പോകുന്നത് പോലെ എനിക്ക് തോന്നി... ആ ദേഷ്യത്തോടെ തന്നെ ആ കുടിലിൽ നിന്നും ഇറങ്ങി പോകുന്ന അവളെ ഞാൻ ഇമചിമ്മാതെ നോക്കി നിന്നു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "തനി... അവങ്ക കാണത്ക്ക് ഹീറോ മാതിരിയെറുക്ക്.... " താഴെ നോക്കി നടക്കുന്നതിനനുസരിച്ച് കയ്യിലെ വടി കൊണ്ട് മുന്നിലെ ഇലകളും ചെടികളും തട്ടി മാറ്റുന്ന തനിയോടായി സമന്തകം പറഞ്ഞതും തനി അല്പം സംശയത്തോടെ അവളെ നോക്കി..ശേഷം എന്തോ അർത്ഥം വെച്ച കണക്കെ ഒന്ന് ചിരിച്ചു... "യാര്... തങ്കമുത്തുവിനെയോ.... !!?" അർത്ഥം വെച്ചുള്ള അവളുടെ സംസാരം കേട്ടു സമന്തകം നാണത്തോടെ അവളുടെ കൈകളിൽ ഒന്ന് അടിച്ചു.. "അല്ലാങ്കെ.... അന്ത...ആദമ്ക്ക്.... " "ആദം....യാരത്....!!?" പേര് കേട്ട പരിജയം ഇല്ലാത്തതിനാൽ തനി ഒന്ന് പിരികം ചുളിച്ചു കൊണ്ട് ചോദിച്ചതും സമന്തകം ഒരു കള്ള ചിരിയാലെ നിന്നു... "അന്ത പൈത്യക്കാരൻ.... " അത് കേട്ടതും തനിയുടെ കണ്ണുകൾ വിടർന്നു...

ആദം... അവൾ സ്വയമെ ഒന്ന് പറഞ്ഞു നോക്കി... "അവങ്ക കാണത്ക്ക് സൂര്യ മാതിരിയെറുക്ക്... " വീണ്ടും അത് വിടാൻ ഉദ്ദേശമില്ലാതെ സമന്തകം അവനെ അവനെ വർണിക്കാൻ തുടങ്ങിയതും തനി അവളുടെ തലക്കിട്ട് ഒന്ന് കൊട്ടി... "ടി... ലൂസ്... പേസി കൂടാത്...ആരെങ്കിലും കേട്ടാൽ ആരാ സൂര്യ എന്ന് ചോദിക്കും... പിന്നെ പടം പാത്തത് പറയേണ്ടി വരും... അറിവ് കെട്ട മുണ്ടം... ഇനി ഒരു തടവ് കൂടി സൊന്ന കൊന്നിടുവേ...." തനി അല്പം ഗൗരവത്തിൽ പറഞ്ഞതും സമന്തകം സ്വയം ഒന്ന് വാ പൊത്തി കൊണ്ട് തലയാട്ടി... "നീ ഇങ്കെ നോക്ക്.... ഞാൻ അപ്പുറം ഉണ്ടാകും... " സമന്തകത്തെ ഒരു ഭാഗത്ത്‌ നിർത്തി കൊണ്ട് തനി കാടിനുള്ളിലേക്ക് കടന്നു.... മരങ്ങൾ നിറഞ്ഞ ചീവീടിന്റെ ശബ്ദം ഉയർന്നു കേൾക്കുന്ന ആ കാടിനുള്ളിൽ അവൾ പച്ച മരുന്നുകളും ചില വേരുകളും ശേഖരിച്ചു... "*ആാാ...... *" നേരിയ രീതിയിൽ ഒരു രോദനം കേട്ടതും തനി പെട്ടെന്ന് തന്നെ തല ഉയർത്തി നോക്കിയതും ചീവീടുകളുടെ ശബ്ദം താഴ്ന്നു വരുന്നുണ്ടായിരുന്നു.... അവൾ വലിഞ്ഞ മുഖത്തോടെ കാതുകൾ കൂർപ്പിച്ചു വെച്ചു.... "*ആാാഹ്.... *" വീണ്ടും ആ ശബ്ദം ഉയർന്നു പൊങ്ങിയതും അവൾ തന്റെ ഞെരിയാണിക്ക് മുകളിലായി കയറി നിൽക്കുന്ന സാരിയുടെ തല പരമ്പരാകത രീതിയിൽ ഒന്ന് കഴുത്തിലൂടെ വലിച്ചു ചുറ്റി കൊണ്ട് മുന്നോട്ട് നടന്നു.....

ആ നിമിഷം അവിടെ എങ്ങും അവളുടെ കാലുകൾക്കടിയിൽ ഞെരിഞ്ഞമരുന്ന ഇലകളുടെ ശബ്ദം അവിടെ നേർത്ത രീതിയിൽ പൊങ്ങി കൊണ്ടിരുന്നു.... അതിനേക്കാൾ വേഗത്തിൽ അവളുടെ ശ്വാസഗതി ഉയർന്നു.... അവളുടെ ഹൃദയമിഡിപ്പ് ആ സമയം ആർക്കും കേൾക്കാൻ പാകത്തിനുള്ളതായിരുന്നു.... പതിയെ പതിയെ അവൾ നടന്നു നീങ്ങിയതും തൊട്ടടുത്തുള്ള പൊന്തയിൽ നിന്നും എന്തോ അനക്കം കണ്ട് അവൾ ഒന്ന് നിന്ന് പോയി.... "ആാാഹ്.... " വീണ്ടും ആ ശബ്ദം ഉയർന്നതും അവൾ ഉമിനീർ ഇറക്കി കൊണ്ട് അതിനടുത്തേക്ക് നടന്നു... അതിനടുത്ത് എത്തിയതും എന്തോ ധൈര്യത്തിൽ പൊന്ത കൈ കൊണ്ട് മാറ്റിയതും അവിടെ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിയാതെ അവൾ ഒരു ഞെട്ടലോടെ രണ്ട് കൈ കൊണ്ടും വായ പൊത്തി പോയി.... "*സിവാ......... *" .......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...