SAND DOLLAR: ഭാഗം 21

 

രചന: THASAL

"Yaa.... ഇനി raw:34 ; Book No:1267..... എനിക്ക് തോന്നുന്നു ഏതോ ഒരു ലൈബ്രറിയിൽ ഈ evidents ഉണ്ടാകും എന്നാണ്... But നമ്മുടെ ഈ സിറ്റിയിൽ 234 ലൈബ്രറികൾ ഉണ്ട്... അതിൽ നമ്മൾ സാധ്യത ഉള്ളത് മാത്രം എടുത്താൽ 34.... എല്ലാം കൂടി നോക്കുക എന്നാൽ റിസ്ക് ആണ്... നമ്മൾ ഇനിയും ലിസ്റ്റ് ഷോര്ട്ട് ആക്കേണ്ടതുണ്ട്..... " അവളുടെ ചിന്തകൾ എല്ലാം അവനോട് പങ്ക് വെക്കുമ്പോൾ അനൂപ് എന്തെല്ലാമോ കത്തിയ മട്ടെ ഒന്ന് തലയാട്ടി.... "പറഞ്ഞു വരുന്നത്... ഇവന്റെ ഉപ്പ നമുക്ക് വലിയ പണി തന്നെയാണ് തന്നത്.....അത് അവിടെ എവിടേലും കൊടുക്കുന്നതിന് പകരം എന്റെ കയ്യിൽ തന്ന പോരായിരുന്നോ.... " അവന്റെ സംസാരം കേട്ടു ശാലുവും ആദമും ഒരുപോലെ അവന്റെ തലക്കിട്ട് കൊട്ടി.... "എന്നാൽ ഈ സമയത്ത് നീ ചുമരിൽ തൂങ്ങിയേനെ.... മണ്ടത്തരം പറയാതെ മിണ്ടാതിരിയഡാ ശവമേ..... " ആദം കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ഇളിച്ചു.... "അതല്ല എനിക്ക് മനസ്സിലാകാത്തത് ഞാൻ പോലും അറിയാതെ നീ ചെയ്ത ഈ കാര്യങ്ങൾ എങ്ങനെയാ ആ മന്ത്രിയുടെ ചെവിയിൽ എത്തിയത്.... " പെട്ടെന്ന് ആയിരുന്നു അനൂപ് ചോദിച്ചത്.... ആദം ഒരു പിടച്ചിലോടെ ശാലുവിനെ നോക്കിയപ്പോൾ അവൾ ആർക്കും മുഖം തരാതെ ഇരിക്കുകയായിരുന്നു....

"അതെങ്ങനെ സംഭവിച്ചു എന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല..... " "റോഷൻ ചെറിയാൻ.... " ശാലു ശബ്ദം ഒന്ന് ഉയർത്തി കൊണ്ട് പറഞ്ഞു... അനൂപ് ഒരു സംശയത്തോടെ അവളെ നോക്കി... "ശാലു... അത്... " "തനിയുടെ കസിൻ.....ഞാൻ അതെല്ലാം തയ്യാറാക്കുമ്പോൾ അവനും ഉണ്ടായിരുന്നു കൂടെ.... ആ @#%#മോൻ തന്നെയാണ് അതെല്ലാം അങ്ങേരുടെ ചെവിയിൽ എത്തിച്ചതും... എന്നെയും തനിയെയും ട്രാപ് ചെയ്തതും...... തനിയെ... കൊന്നതും.... " പറഞ്ഞു അവസാനിപ്പിക്കുമ്പോൾ അവളുടെ സ്വരം ഒന്ന് വിറച്ചു.... അനൂപിന് ഒരു നിമിഷം ശ്വാസം തങ്ങും പോലെ തോന്നി പോയി... "ശാലു.... നിനക്കു ആള് മാറിയതാകും.... " അവന് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.... അങ്ങനെ ആയിരുന്നു അതിന് ശേഷം ഉള്ള അവന്റെ പ്രകടനങ്ങൾ.... "ഒരുപക്ഷെ എനിക്ക് മാറിയേനെ വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ.... പക്ഷെ ഏതു ഇരുട്ടത്ത് കണ്ടാലും അവനെ എനിക്ക് തിരിച്ചറിയാൻ സാധിക്കും അനു........ ഞാൻ കണ്ടതാണ്..... അനുഭവിച്ചതാണ് അവന്റെ ചെയ്തികൾ...... എന്റെ തനിയെ വലിച്ചിഴച്ചു കൊണ്ട് പോയവന്.......അവളുടെ നിലവിളിക്കൊപ്പം ഉയർന്നു പൊങ്ങിയ ആ പൊട്ടിച്ചിരി..... അത് എനിക്ക് തിരിച്ചറിയാൻ ആകും അനു..... അത് അവനാ....

ആ തന്തക്കു പിറക്കാത്തവൻ....പണത്തിനു വേണ്ടി സ്വന്തം പെങ്ങളെ പോലും..... " ബാക്കി പറയാൻ കഴിയാതെ അവൾ മുഖം തിരിക്കുന്നത് കണ്ടു അനൂപ് കണ്ണ് ഇറുകെ ചിമ്മി.... ഉള്ളിൽ എന്തോ ഒരു വേദന ഉയർന്നു വരുന്നുണ്ടായിരുന്നു.... ആദം ഒന്നും കേൾക്കാൻ വയ്യാതെ എഴുന്നേറ്റു പോയി.... "ശാലു....നമ്മുടെ തനിയെ..... " "തനിയെ മാത്രം അല്ല അനു... എന്നെയും... കൊന്നില്ല എന്നൊള്ളു.... പെണ്ണ് എന്ന് പറഞ്ഞാൽ ഭോഗിച്ചു തുപ്പാൻ വേണ്ടി മാത്രം ഉള്ള കുപ്പതൊട്ടിയാണ് എന്ന് കരുതുന്ന ആണും പെണ്ണും കെട്ട വർഗ്ഗങ്ങൾ....... പറയാൻ സാധിക്കാത്ത തരത്തിൽ....... ഇതിലും കൂടുതൽ എനിക്ക് പറയാൻ ഉണ്ട്... പക്ഷെ വേണ്ടാ... വെറുമൊരു രക്ഷപ്പെടലിന്റെ പേരിൽ ആണെങ്കിലും എന്റെ കഴുത്തിൽ താലികെട്ടിയവൻ..... എന്നെ ഭാര്യയായി മനസ്സിൽ കരുതുന്നവൻ ഇവിടെയുണ്ട്..... അവനെ ആലോചിച്ചു മാത്രം.... പറയാൻ കഴിയുന്നില്ലഡാ....." അവളുടെ സ്വരം ഒന്ന് ഇടറി....അവൾ തല കുമ്പിട്ട് ഇരുന്നു.... അനൂപിനും ഒന്നും പറയാൻ സാധിക്കാത്ത തരത്തിൽ ഉള്ളിൽ വേദന തോന്നിയിരുന്നു....അവൻ അവളുടെ തോളിൽ ഒന്ന് കൈ വെച്ച് തട്ടി........ അവളുടെ ഉള്ളിൽ ഉള്ള വികാരത്തേ ഒരിക്കലും വേർതിരിച്ചു എടുക്കാൻ കഴിയുമായിരുന്നില്ല....

ഉള്ളിൽ എല്ലാം കേട്ടു ഒരക്ഷരം പോലും പുറമെ വരാതെ കൈക്കുള്ളിൽ മുഖം ചേർത്തു ഇരിക്കുന്നവന്റെ ഉള്ളിലെ സങ്കടം പോലും ദേഷ്യത്തിലെക്ക് വഴി മാറി...... ആർക്ക് വേണ്ടിയും നിറയാത്ത കണ്ണുകൾ അന്ന് ആദ്യമായി ആ പെൺകുട്ടികൾ സഹിച്ച വേദനയിൽ നിറഞ്ഞു..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അതിന്റെ ഡീറ്റെയിൽസ് കൂടി നോക്ക്.....സമദ് സാറുമായി എന്തെങ്കിലും രീതിയിൽ ഉള്ള ബന്ധം പുലർത്തിയിരുന്ന ആളാണോ അവിടത്തെ മാനേജർ എന്നും നോക്കണം.... " അവൾ പറയുന്നതിനനുസരിച്ച് ഓരോന്ന് ചെക്ക് ചെയ്യുകയാണ് ആദം... പക്ഷെ അവന്റെ മുഖത്ത് ഒരു തരിമ്പ് പോലും തൃപ്തി ഉണ്ടായിരുന്നില്ല.... ഒരു നോക്ക് പോലും തന്നെ ശ്രദ്ധിക്കാതെ ചെയ്യുന്നവനെ കാണേ അവളുടെ ഉള്ളിൽ സംശയങ്ങൾ നിറഞ്ഞു വന്നു.... എങ്കിലും അവൾ വീണ്ടും പറയുമ്പോഴും ഔട്ട്‌ ഓഫ് മൈൻഡിൽ ആയിരുന്നു.... അവൾ നെറ്റി ചുളിച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു..... അവൻ ഒന്ന് ഞെട്ടി കൊണ്ട് തല ഉയർത്തിയതും തന്നെ ഉറ്റു നോക്കുന്ന കണ്ണുകളെ കണ്ടു അവൻ പെട്ടെന്ന് തന്നെ നോട്ടം തെറ്റിച്ചു... "ഇനി എന്താണ് ചെയ്യേണ്ടത്.... !!?" അവൻ അവളെ ശ്രദ്ധിക്കാതെ ആയിരുന്നു ചോദിച്ചത്...അവൾ രണ്ട് കയ്യും കെട്ടി കൊണ്ട് അവനെ ഇമ ചിമ്മാതെ നോക്കി... അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.... "ആദം...... " "ഞാൻ.... ഞാൻ എന്താണ് ചെയ്യേണ്ടത്..... എന്ന്...... " "ആദം....... Look at me.... " അവളുടെ സ്വരം ഉയർന്നു.... അവൻ പ്രയാസപ്പെട്ടു കൊണ്ട് അവളെ നോക്കിയപ്പോഴും ആ കണ്ണുകളിൽ അവൻ ഒന്ന് പതറി.... അവൻ നോട്ടം തെറ്റിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ ബലമായി അവന്റെ മുഖം തനിക്ക് നേരെ ചെരിച്ചു..

"What is ur problum..... !!?.....ഈ സൈലന്റ്സിന്റെ ഉള്ളിലെ കാരണം എന്താ.... !" അവൾ ഡയറക്റ്റ് ആയി തന്നെ ചോദിച്ചു... അവന് പറയാൻ കഴിയുന്നുണ്ടായിരുന്നില്ല... അവൻ നിഷേധത്തിൽ ഒന്ന് തല കുലുക്കി... "Just speakup aadham..... എനിക്ക് വേണ്ടത് ഉത്തരം ആണ്..... അല്ലാതെ ഈ തല കുലുക്കലിൽ നിന്നും ഞാൻ എന്ത് മനസ്സിലാക്കാനാ.....നിനക്കു എന്താണ് പ്രശ്നം.... ഞാൻ നിന്നെ അംഗീകരിക്കാത്തതാണോ.... അതോ എനിക്ക് ഒരു relation ഉണ്ടായിരുന്നു എന്ന് അറിഞ്ഞതോ....അതും അല്ല ഞാൻ പ്രതികാരത്തിന് ഇറങ്ങിയാതൊ.....അതോ.... എന്റെ ശരീരം........ " പറഞ്ഞു തീരും മുന്നേ അവൻ അവളെ തന്നോട് ചേർത്ത് പിടിച്ചിരുന്നു.... അവളുടെ മുഖം തന്റെ നെഞ്ചിലേക്ക് അമർത്തി വെക്കുമ്പോൾ അവന്റെ ഉള്ളം വാശിയാൽ നിറയുകയായിരുന്നു..... ശാലുവിനും അവന്റെ നീക്കം ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നേ ഞെട്ടി നിൽക്കാനേ സാധിച്ചുള്ളൂ... "നീ എങ്ങനെയാണ് എന്നൊ..... നിനക്കു എന്ത് സംഭവിച്ചു എന്നൊ എനിക്ക് അറിയേണ്ട.... ഞാൻ നിന്നെ കണ്ടത് മുതൽ നീ എനിക്ക് തനിയാണ്....

ആ പഴയ കാട്ടു പെണ്ണ്....അതിൽ നിന്നും നീ ശാലുവായാലും നഷാത്ത് ആയാലും.... എനിക്ക് ഒരു കുഴപ്പവും ഇല്ല.... അതിൽ നിന്റെ ശരീരത്തിന് എന്ത് സംഭവിച്ചു എന്ന് ഞാൻ ഇമ്പോര്ടന്റ്സ് കൊടുക്കുന്നുമില്ല..... നിന്റെ മനസ്സ്.. ഉള്ളിലെ ധൈര്യം.... അത് മാത്രം മതി എനിക്ക്....... " അവന്റെ ശബ്ദം ഇടക്ക് ഒന്ന് ഇടറി.... അവൾ അവനിൽ നിന്നും മാറാൻ ഒരുങ്ങി എങ്കിലും അവന്റെ ഉള്ളിലെ സങ്കടം കണ്ടു മാത്രം അവൾ അവനെ സമാധാനിപ്പിക്കും രീതിയിൽ അവന്റെ പുറത്ത് ഒന്ന് തട്ടി..... "ഞാൻ തന്റെ ഫീലിംഗ്സിനെ റെസ്‌പെക്ട് ചെയ്യുന്നു..... പിന്നെ എന്താടോ തന്റെ പ്രശ്നം... " "എനിക്ക് തന്റെ ഇപ്പോഴത്തേ തീരുമാനത്തോട് യോജിക്കാൻ കഴിയുന്നില്ല....എന്റെ ചിന്തയിൽ ഇനി ആ evidents നമുക്ക് എന്തിനാണ്..... കൊന്ന് കളഞ്ഞാൽ പോരെ എല്ലാത്തിനെയും... ഒന്നിനെയും ജയിലിലേക്ക് വിട്ട് സർക്കാർ ചിലവിൽ തീറ്റി പോറ്റണ്ടല്ലോ... അവർ അർഹിക്കുന്നത് മരണം ആണ് ശാലു... അതിൽ കുറഞ്ഞ ഒന്നും എനിക്ക് യോചിക്കാൻ കഴിയുന്നില്ല..... " അവൻ പറഞ്ഞു അവസാനിപ്പിച്ചതും അവളുടെ ചുണ്ടിൽ കുഞ്ഞു പുഞ്ചിരി നിറഞ്ഞു... അവൾ അവന്റെ തലക്ക് പിന്നിൽ ആയി ഒന്ന് തലോടി കൊണ്ട് മെല്ലെ അവനിൽ നിന്നും മാറി ഇരുന്നു... "ആദം..... ഇത് രാഷ്ട്രീയം ആണ്... ഒരു തോമസ് കുര്യൻ പോയാൽ അങ്ങനെ നൂറ് ആളുകൾ വരും..... അവിടെയും വിഡ്ഢികൾ ആകുന്നത് നമ്മൾ ജനങ്ങൾ തന്നെ അല്ലേ.... ഒരു തെളിവും ഇല്ലാതെ അയാളെ കൊന്നാൽ...

അയാൾ മീഡിയക്ക് മുന്നിൽ വലിയ പുണ്യാളൻ ആകും... ആ സീറ്റിലേക്ക് വേറെ പഠിപ്പും even അക്ഷരാഭ്യാസം പോലും ഇല്ലാത്ത ഏതെങ്കിലും വിഡ്ഢി കയറി ഇരിക്കും.... വീണ്ടും ഈ കണ്ടത് ഒരു റിവേഴ്‌സ് പോലെ....നമ്മൾ ആഗ്രഹിച്ചത്.... അയാളുടെ തെറ്റുകൾ മീഡിയക്ക് മുന്നിൽ ആക്കമിട്ടു നിരത്തി അയാളെ നാണം കെടുത്തി... ഇഞ്ചിഞ്ചായി കൊന്നാൽ.... നാളെ വേറെ ഒരാൾക്ക് ആ കസേരയിൽ ഇരിക്കുമ്പോൾ അനീതികൾ ചെയ്യാൻ ഒരു പേടി കാണും.... തെറ്റുകൾ ചെയ്താൽ ഒരു നാൾ പിടിയിൽ ആകും എന്ന ചിന്ത കാണും .. മരണത്തോട് ഭയം കാണും... അതാണ്‌ വേണ്ടതും.... " അവളുടെ വാക്കുകളിൽ വല്ലാത്തൊരു നിശ്ചയം ഉണ്ടായിരുന്നു.... അവൻ എന്തോ ആലോചിച്ച പോലെ ഒന്ന് തലയാട്ടി.... അവൾ പുഞ്ചിരിയോടെ അവന്റെ കൈകളിൽ കൈ കോർത്തതും അവൻ അത്ഭുതത്തോടെ അവളെ നോക്കി... അവൾ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു.... "തന്റെ ഫീലിംഗ്സ് അത് റെസ്‌പെക്ട്ഫുൾ ആണ്... അത് തന്റെ മാത്രം അവകാശം ആണ്... അത് പോലെ എനിക്കും ഫീലിംഗ്സും വിചാരങ്ങളും ഉണ്ട് എന്ന ചിന്തയും വേണം.... ഞാൻ തന്നോട് ഒരിക്കലും എന്നെ സ്നേഹിക്കണ്ട എന്ന് പറയുന്നില്ല.... അത് പോലെ എന്നെ വിഷമത്തിലും ആക്കരുത്.... സത്യം പറയാലോ ഈ ബോൾഡ്നെസിനെ ഒക്കെ ബേധിച്ച് എനിക്കുള്ളിൽ ഫീലിംഗ്സിനെ മാത്രം ഇമ്പോര്ടന്റ് കൊടുക്കുന്ന ഒരു ഷഹല നഷാത്ത് ഉണ്ട്..... ഇത് വരെയുള്ള എന്റെ എല്ലാ തകർച്ചക്കും കാരണം അവളാ......

എനിക്ക് പേടിയുണ്ട് ആദം..... നിന്റെ കാര്യത്തിലും.... നീ എനിക്കൊരു ബാക്ക് ബോൺ ആയി നിൽക്കും എന്നത് 100% എനിക്ക് ഉറപ്പുള്ള കാര്യം ആണ്... ബട്ട്‌ അത് നിന്നെ കൂടി ബാധിക്കാനും ഞാൻ കാരണം....... അത് എനിക്ക് സഹിക്കാൻ കഴിയില്ല...... പരസ്പരം അറിഞ്ഞാൽ ഒഴിഞ്ഞു പോക്ക് നിസാരം ആകില്ല.... ആ സമയം മരണത്തിന് പോലും വേദന കൂടും...... എന്റെ ലൈഫ് എണ്ണപ്പെട്ടതാണ്.... അതിലേക്കു തന്നെ കൂടി..... I am sorry..... " പുഞ്ചിരിയോടെ തന്നെ പറഞ്ഞു നിർത്തുമ്പോഴും അവളുടെ ഉള്ളിലെ സങ്കടങ്ങളെ അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു... അവൻ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു...... "it's ok... എനിക്ക് മനസ്സിലാകും.... ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പിന്നെ പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് പറയും പോലെ.... താനിപ്പോൾ ഒരു relation ന്റെ കെണിയിൽ പെട്ടു ഒന്ന് പിടഞ്ഞതാണ് എന്ന്..... But.... അത് അധിക നാളേക്ക് നിന്റെ മനസ്സിൽ ഉണ്ടാകില്ല ശാലു...... I am sure.... നീ എന്നെ മനസ്സിലാക്കും.....still waiting..... " അവളുടെ കൈ വെള്ളയിൽ ഒന്ന് അടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവളും ചിരിയോടെ തലയാട്ടി..... "I am also..... " പറയുമ്പോൾ അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉണ്ടായിരുന്നു... ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ കാണുന്നവനുള്ള മുന്നറിയിപ്പ് കണക്കെ..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഈ മുഖം കൂടി മറച്ചാൽ ഒരാൾക്കും മനസ്സിലാകില്ല..... " ബുർക താഴ്ത്തി കൊടുക്കുന്നതിനിടയിൽ അവൻ പറഞ്ഞു... "ഇപ്പോൾ പെർഫെക്റ്റ്..... " അവൻ വിരലുകൾ കൊണ്ട് ആക്ഷൻ കാണിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു.... പുറത്തേക്ക് നടക്കുമ്പോൾ ഫ്ലാറ്റിലെ ഒരുപാട് പേർ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... ഓരോരുത്തർ തൊട്ടടുത്ത ആളോട് എന്തൊക്കെയോ അടക്കി പറയൽ തുടങ്ങി.... വലിയ പരിജയം ആരോടും വെച്ച് പുലർത്താത് കൊണ്ട് തന്നെ ആരുടേയും ചോദ്യങ്ങൾ അവർക്ക് ഫേസ് ചെയ്യേണ്ടി വന്നില്ല.... അവൻ പാർക്കിങ്ങിൽ ഉള്ള കാർ എടുത്തു വന്നതും അവൾ അതിൽ കയറി.... "ഇത് തന്റെതാണോ.... " "മ്മ്മ്.... എന്തെ മോഷ്ടിച്ചതാണ് എന്ന് തിന്നുന്നുണ്ടൊ.... " "വിശ്വസിക്കാൻ പറ്റില്ലേ..... താനല്ലേ ആള്... മോഷ്ടിക്കാൻ വലിയ മിടുക്ക് ആണല്ലോ.... " അവളുടെ കുസൃതി നിറഞ്ഞ സംസാരം കേട്ടു കൊണ്ടാണ് അവൻ വണ്ടി എടുത്തത്.. "ഹെലോ മാഡം.... എങ്ങോട്ടാ സംസാരിച്ചു കയറി വരുന്നത്.... ഞാൻ എന്ത് മോഷ്ടിച്ചു എന്നാ.... പ്രൂവ് ചെയ്യ്... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.... " അവനും തമാശ രൂപത്തിൽ പറഞ്ഞതും അവൾ ചിരി കടിച്ചു പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു... "അല്ലേൽ നൂറ് നാവാണല്ലോ.... ചോദിച്ചതിന് ഉത്തരം താ...."

അവൻ വീണ്ടും വിടാൻ ഉദ്ദേശം ഇല്ലാതെ പറഞ്ഞതും അവൾ ഒരു നിമിഷം അവനെ ഒന്ന് തല ചെരിച്ചു നോക്കി.... "പറയാൻ എനിക്ക് സൗകര്യം ഇല്ല.... " "ആഹാ... ഇനി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടിക്കോ.... " "നീ പോടാ പട്ടി...." എന്തൊക്കെ പറയുമ്പോഴും അവളുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു... ഇന്ന് വരെ കാണാത്ത തരത്തിൽ.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഇതൊന്നു നോക്ക്.... " ഒരു ഷർട്ട് എടുത്തു അവളുടെ അടുത്തേക്ക് വെച്ച് കൊടുത്തു കൊണ്ട് അവൻ പറഞ്ഞതും അവൾ അതിലേക്കു നോക്കി അത് സെലക്ട്‌ ചെയ്തു.... "ഇനി വേറെ എന്തെങ്കിലും വേണമെങ്കിൽ എടുത്തോ....വീട്ടിൽ വന്നിട്ട് എന്റെ ഷോര്ട്ട്സ് ഒന്നും ഞാൻ തരത്തില്ല.... ഞാൻ ഇച്ചിരി ഹൈജീനിക് ആയ കൂട്ടത്തിലാ... നീ അതിട്ടു തറയിൽ ഞെരങ്ങിയാൽ അതൊന്നും എനിക്കത്ര ഇഷ്ടം അല്ല.... " വലിയ സീരിയസ് കണക്കെ തമാശ പറയുന്നവനെ കണ്ടു അവൾക്ക് ശരിക്കും ചിരി പൊട്ടി എങ്കിലും അവൾ കള്ള ഗൗരവത്തോടെ അവന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തു... അവൻ ചിരിയോടെ അവളിൽ നിന്നും മാറി നിന്നു............തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...